Thiruvananthapuram
കെ.കരുണാകൻ പിള്ള അനുസ്മരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷൻ സ്ഥാപക നേതാവ് കെ.കരുണാകൻ പിള്ളയുടെ 7-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. എൻജിഒ ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജെ. എഡിസൺ,സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. വിഎസ് രാഘേഷ്, നോർത്ത് ജില്ലാ പ്രസിഡന്റ് ആർഎസ്. പ്രശാന്ത് കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ജോർജ്ജ് ആന്റണി, എൻആർ ഷിബി, വിപ്രേഷ്കുമാർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Kerala
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍: സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാര്‍ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദര്‍ശക പട്ടികയില്‍ പേര് ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്നാണ് വിവരം. ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാന്‍ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേര്‍ത്തെന്നും വിവരമുണ്ട്.
Kerala
വിവാദ കല്ലറ: പൊലീസ് പൊളിക്കാന്‍ വന്നാല്‍ തടയുമെന്നും ഹിന്ദു ഐക്യവേദിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കുടുംബം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി(78)യുടെ കല്ലറ പൊളിക്കുന്നത് ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തലാണെന്ന വാദത്തില്‍ ഉറച്ചുനിന്ന് കുടുംബം. പൊലീസ് പൊളിക്കാന്‍ വന്നാല്‍ തടയുമെന്നും ഹിന്ദു ഐക്യവേദിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദനന്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി മരിച്ചത്. മൃതദേഹം വീട്ടുകാര്‍ ആരുമറിയാതെ രഹസ്യമായി സമീപത്തെ കല്ലറയില്‍ സംസ്‌കരിക്കുകയും സമാധിയായതായി അവകാശപ്പെടുകയുമായിരുന്നു. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് വരെ ആരോപണം ഉയര്‍ന്ന സംഭവത്തില്‍ കല്ലറ പൊളിക്കുന്നത് സംബന്ധിച്ച് ജില്ല ഭരണകൂടം ഇന്ന് തീരുമാനമെടുക്കും.
‘ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തലാണ് ഇവിടെ നടക്കുന്നത്. അത് സമ്മതിക്കില്ല. പൊലീസ് പൊളിക്കാന്‍ വന്നാല്‍ തടയും. തീര്‍ച്ചയായിട്ടും അത് തെറ്റായ കാര്യമാണ്. ഹിന്ദു ഐക്യവേദിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ടുപോകും’ – സനന്ദനന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി സമ്മതിച്ചാല്‍ കല്ലറ പൊളിക്കാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അവര്‍ ഒരു തീരുമാനമെടുക്കട്ടെ, സമ്മതിക്കുന്ന കാര്യം പിന്നീട് പറയാം എന്നായിരുന്നു മറുപടി.
Kerala
വയനാട് ഉരുള്‍പൊട്ടല്‍: കാണാതായവരെ മരിച്ചവരായി കണക്കാക്കും
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക.
പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login