Connect with us
48 birthday
top banner (1)

Idukki

ജപ്തി നടപടികളുമായി എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Avatar

Published

on

ഇടുക്കി: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കൾക്ക് എത്തിയ ഉദ്യോ​ഗസ്ഥർക്ക് മുൻപിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പരുക്കേറ്റ ഷീബയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നത് കണ്ട് രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്കും പൊള്ളലേറ്റു. ​ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്

Advertisement
inner ad

Featured

തേക്കടി ബോട്ടപകടം: 15 വര്‍ഷത്തിനുശേഷം വിചാരണ നാളെ തുടങ്ങും

Published

on

തൊടുപുഴ: തേക്കടിയിൽ ബോട്ടപകടം നടന്ന് 15 വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ നാളെ തുടങ്ങും. തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. 2009 സെപ്റ്റംബര്‍ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികള്‍ക്ക് ജീവഹാനി സംഭവിച്ചത്. സർക്കാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതാണ് കേസിൽ വിചാരണ ആരംഭിക്കാൻ വൈകിയത്. 2009-ല്‍ തന്നെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറും 2021-ല്‍ രാജിവെച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതിൽ സർക്കാരിനെതിരെ തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പിന്നീട് 2022-ല്‍ അഡ്വ. ഇ എ റഹീമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

രണ്ട് കുറ്റപത്രങ്ങളാണ് 2019-ല്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. അപകടത്തില്‍ നേരിട്ടുബന്ധമുള്ളവര്‍ക്ക് എതിരേയുള്ളതായിരുന്നു ആദ്യ കുറ്റപത്രം (എ-ചാര്‍ജ്). ബോട്ട് ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ആദ്യകുറ്റപത്രത്തിലുള്ളത്. ബോട്ട് നിര്‍മിച്ചയാള്‍, തകരാറുള്ള ബോട്ട് വാങ്ങിയ കെ.ടി.ഡി.സി. ഉദ്യോഗസ്ഥന്‍, ഫിറ്റ്നസില്ലാത്ത ബോട്ട് പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയാണ് രണ്ടാം കുറ്റപത്രം. കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. റിട്ട. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് 256 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

Advertisement
inner ad
Continue Reading

Idukki

ഇടുക്കിയില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി

Published

on


ഇടുക്കി: ഇടുക്കിയില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇന്നലെ ഉച്ചമുതല്‍ ആണ് കാണാതായത്. തമിഴ്‌നാട് ബോഡി നായ്ക്കന്നൂരില്‍ കുട്ടികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡി നായ്ക്കന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. പൊലീസും ബന്ധുക്കളും തമിഴ്‌നാട്ടില്‍ കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Idukki

യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസ്

Published

on

ഇടുക്കി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ബിജു ബാബു പല തവണ വാഹനത്തില്‍ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തുടർന്ന് ബിജുവിനെതിരെ വണ്ടൻമേട് പൊലീസ് ആണ് കേസെടുക്കുകയായിരുന്നു. അതേസമയം യുവതിയെ ശല്യം ചെയ്ത ബിജു ബാബുവിനെതിരെ നേതൃത്വം നടപടിയെടുത്തു. ഇടുക്കി പോത്തിൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി സിവി വർഗീസ് അറിയിച്ചു.

Continue Reading

Featured