Connect with us
48 birthday
top banner (1)

Business

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ദ്ധനവ്

Avatar

Published

on

കൊച്ചി: 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വളര്‍ച്ചയോടെ 2195.11 കോടി രൂപയിലെത്തി.

Advertisement
inner ad

”ഏറ്റവും ആദരിക്കപ്പെടുന്ന ബാങ്കായി മാറുക എന്ന ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ യാത്രയില്‍ പുതിയ ബെഞ്ച്മാര്‍ക്കുകള്‍ സെറ്റ് ചെയ്യാന്‍ സാധിച്ച മികച്ചൊരു സാമ്പത്തികവര്‍ഷമാണ് കടന്നുപോയത്,” ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ശാഖകളുടെ എണ്ണത്തിലുണ്ടായ 10 ശതമാനം വര്‍ദ്ധനവ് രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബാങ്കിന്റെ സാന്നിധ്യം ഉറപ്പാക്കി. ശാഖകള്‍ തുറക്കുന്നതിനൊപ്പം തന്നെ സാങ്കേതിക, ഡിജിറ്റല്‍ മേഖലകളില്‍ നടത്തുന്ന നിക്ഷേപം 15000 ത്തിലധികം പിന്‍കോഡുകളിലെ ഇടപാടുകാരിലേക്ക് എത്താന്‍ ബാങ്കിനെ സഹായിക്കുന്നു. വളരെ ആത്മവിശ്വാസത്തോടെയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ബാങ്ക് കാണുന്നത്. മികച്ച ബാങ്കിങ്ങ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ഇടപാടുകാരുടെ ‘ഫസ്റ്റ് ചോയ്‌സ്’ ബാങ്കായി ബ്രാന്‍ഡ് ഫെഡറലിനെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

അറ്റാദായത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 906.30 കോടി രൂപയാണ് അറ്റാദായം. ബാങ്കിന്റെ മൊത്തം ബിസിനസ് 19.11 ശതമാനം വര്‍ധിച്ച് 461937.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 213386.04 കോടി രൂപയായിരുന്ന നിക്ഷേപം 18.35 ശതമാനം വര്‍ദ്ധനവോടെ 252534.02 കോടി രൂപയായി. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 174446.89 കോടി രൂപയില്‍ നിന്ന് 209403.34 കോടി രൂപയായി വര്‍ധിച്ചു. 20.04 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 20.07 ശതമാനം വര്‍ധിച്ച് 67435.34 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.63 ശതമാനം വര്‍ധിച്ച് 21486.65 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 11.97 ശതമാനം വര്‍ധിച്ച് 73596.09 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 21.13 ശതമാനം വര്‍ദ്ധിച്ച് 17072.58 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 27.14 ശതമാനം വളര്‍ച്ചയോടെ 25000 കോടി രൂപയെന്ന നാഴികക്കല്ലു കടന്നു.

Advertisement
inner ad

അറ്റപലിശ വരുമാനം 14.97 ശതമാനം വര്‍ധനയോടെ 2195.11 കോടി രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അറ്റപലിശ വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1909.29 കോടി രൂപയായിരുന്നു. 4528.87 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.13 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1255.33 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 29089.41 കോടി രൂപയായി വര്‍ധിച്ചു. 16.13 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1500ലധികം ശാഖകളും 2013 എടിഎമ്മുകളുമുണ്ട്.

Advertisement
inner ad

Business

സ്വർണവിലയിൽ ഇടിവ്

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വില. തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ വില ഇന്നലെ 400 രൂപ കൂടിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,760 രൂപയായിരുന്നു. ഗ്രാമിന് 6720 രൂപയും. കേരളത്തിലെ വെള്ളി വിലയിൽ കുറവുണ്ട്. വില രണ്ടു രൂപ കുറഞ്ഞ് 89 രൂപയിലെത്തി. ഓണാഘോഷങ്ങളും വിവാഹ സീസൺ ആരംഭിച്ചതും വിലയിടിവിൽ ആശ്വാസം നൽകുന്നു. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലും ഉണ്ട്. രാജ്യാന്തര വിപണിയിൽ സെപ്തംബർ 17,18 തിയതികളിൽ ചേരുന്ന യു.എസ് ഫെഡ് യോഗം സ്വർണ വിലയിൽ നിർണായകമാണ്.

Continue Reading

Business

സ്വര്‍ണവിലയിൽ കുതിപ്പ്; പവന് 400 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന സ്വർണവിലയിൽ ഇന്നാണ് വര്‍ധനവ് ഉണ്ടായത്. വെള്ളി വിലയിലും നേരിയ ഉണർവ് ഉണ്ടായിട്ടുണ്ട്, രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതിനാൽ സ്വർണവിപണിയിൽ വില്പനയുടെ നിലവാരം ഉയരുന്നു എന്നത് സ്വർണവ്യാപാരികളുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Business

നാലാംനാളും മാറ്റമില്ലാതെ സ്വര്‍ണവില

Published

on

കൊച്ചി: നാലാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,360 രൂപയാണ്. ഗ്രാമിന് 6670 രൂപ നല്‍കണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. സെപ്റ്റംബർ 1 നാണ് ഈ വിലയിലേക്ക് സ്വർണം എത്തിയത്. രാജ്യാന്തര വില മാറ്റമില്ലാതെ തുടരുന്നതാണ് സംസ്ഥാനത്തെ വിലയിലും പ്രകടമാകുന്നത്. ഈ മാസം 17,18 തിയ്യതികളിൽ ചേരുന്ന യു.എസ് ഫെഡ് യോഗം ശേഷം സ്വർണ വിലയിലെ നീക്കം എങ്ങോട്ടാണെന്ന് അറിയാനാകുമെന്ന് വിദഗ്ധർ പറയുന്നു. വെള്ളി ഗ്രാമിന് 89 രൂപയാണ്.

Advertisement
inner ad
Continue Reading

Featured