ഹ്യൂമെൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംവിധായകൻ വിജീഷ് മണിയെ ആദരിച്ചു.

ആദിവാസി ഭാഷകളിൽ ഇരുള (നേതാജി), കുറുംമ്പ (മ് മ് മ് ) സിനിമകൾ സംവിധാനം ചെയ്ത് ദേശീയ അന്തർദേശീയ അവാർഡുകൾ നേടി ഗോത്രഭാഷയും, സംസ്കാരവും പ്രചരിപ്പിക്കുന്ന വിജീഷ് മണിയെ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ അംഗീകാരം അധ്യക്ഷൻ വി ടി പ്രകാശൻ നൽകി ആദരിച്ചു. വയനാട്, സുല്‍ത്താന്‍ ബത്തേരി ജെറ്റ് പാര്‍ക്ക് റിസോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്നചടങ്ങിൽ ആർ മനോജ് കുമാർ ( ഡി വൈ എസ് പി വയനാട്), സന്ദീപ് കുമാർ (ഡെപ്യൂട്ടി തഹസിൽദാർ കല്പറ്റ),പ്രേമചന്ദ്രൻ, സലീഷ് ഇയ്യപ്പാടി,ജോർജ് ജോസഫ്,നവനീത് കൃഷ്ണ എന്നിവർ പങ്കെടുത്തു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Read More

“സൗദി വെള്ളക്ക” ചിത്രീകരണം ആരംഭിച്ചു

ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനൻ നിർമ്മിക്കുന്ന “സൗദി വെള്ളക്ക”കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു..ഓപ്പറേഷൻ ജാവ ക്ക് ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിർമ്മാതാവ് ജി സുരേഷ്‌കുമാർ ക്ലാപ്പും ,നിർമ്മാതാവ് അനീഷ് എം തോമസ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.ചടങ്ങിൽ നിർമ്മാതാക്കളായ രജപുത്ര രഞ്ജിത്,ബി.രാകേഷ്, കല്ലിയൂർ ശശി തുടങ്ങിയവരും പങ്കെടുത്തു.ചെല്ലാനം ബീച്ച് ഭാഗത്തായിരുന്നു ആദ്യ ചിത്രീകരണം. ” ഓപ്പറേഷന്‍ ജാവ”യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് . ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും…

Read More

ഒടിടി റിലീസിനൊരുങ്ങി “നല്ല വിശേഷം”

വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം “നല്ല വിശേഷം” പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം കൂടിയാണ് “നല്ല വിശേഷം.” ഇന്ദ്രൻസ് , ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ. നിർമ്മാണം – പ്രവാസി ഫിലിംസ്, കഥ, സംവിധാനം – അജിതൻ, ഛായാഗ്രഹണം – നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം – വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് –…

Read More

“സൗദി വെള്ളക്ക” ചിത്രീകരണം ആരംഭിച്ചു

ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനൻ നിർമ്മിക്കുന്ന “സൗദി വെള്ളക്ക”കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു..ഓപ്പറേഷൻ ജാവ ക്ക് ശേഷം തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിർമ്മാതാവ് ജി സുരേഷ്‌കുമാർ ക്ലാപ്പും ,നിർമ്മാതാവ് അനീഷ് എം തോമസ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.ചടങ്ങിൽ നിർമ്മാതാക്കളായ രജപുത്ര രഞ്ജിത്,ബി.രാകേഷ്, കല്ലിയൂർ ശശി തുടങ്ങിയവരും പങ്കെടുത്തു.ചെല്ലാനം ബീച്ച് ഭാഗത്തായിരുന്നു ആദ്യ ചിത്രീകരണം.” ഓപ്പറേഷന്‍ ജാവ”യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് . ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍…

Read More

സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘ഗ​ഗനചാരി’; ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

ഗോകു​ൽ സുരേഷ്, അനാർക്കലി മരയ്ക്കാർ,അജു വർഗീസ്, കെ.ബി ഗണേഷ്കുമാർ എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ കൗതുകം ഉണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ പുറത്തിറക്കി. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു വാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവ സായി, അരുൺ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം എം ബാവ. എഡിറ്റിംഗ് അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയ്ക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഫിനിക്സ് പ്രഭു ആണ് ആക്ഷൻ ഡയറക്ടര്‍.

Read More

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ വൈകും

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ വൈകും. നിലവിലെ കോവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് തിയറ്ററുകൾ തുറക്കാത്തതെന്നും മന്ത്രി അറിയിച്ചു. ഓരോ പടിയായി സംസ്ഥാനം തിരിച്ചെത്തികൊണ്ടിരിക്കുകയാണ്. ആദ്യപടിയായി സീരിയൽ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. അടുത്ത ഘട്ടത്തിൽ തീയേറ്ററുകൾ തുറക്കാനും അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.

Read More

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാള്‍

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് കാജൽ അഗർവാൾ. അടുത്തിടെയാണ് കാജലിന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ ഇപ്പോൾ കാജലും ഭർത്താവ് ഗൗതമും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ കാജൽ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. ലോക് ഡൗൺ കാലത്തായതിനാൽ വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹം. എന്നാൽ ഗർഭിണിയാണെന്ന വാർത്തയോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗർഭിണി ആണെന്ന് സ്ഥിരീകരിച്ചതോടെ താൻ നേരത്തെ കരാറിലെത്തിയ സിനിമകൾ വേഗത്തിൽ തീർക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്നും റിപോർടുകൾ പറയുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആചാര്യ, ഗോസ്റ്റ് എന്നിവയുടെ അണിയറ പ്രവർത്തകരോട് തന്റെ ഭാഗങ്ങൾ വേഗം തന്നെ പൂർത്തിയാക്കാൻ കാജൽ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപോർടുകളുണ്ട്. നിരവധി സിനിമകളാണ് കാജലിന്റേതായി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാർ ചിരഞ്ജീവി, രാം ചരൺ, പൂജ ഹെഗ്ഡെ…

Read More

ഇന്ത്യയിലാദ്യമായി എല്ലാ ഭാഷകളിലുമായി ഒരു സിനിമ. ” നീല രാത്രി “

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യത്തെ മഹാത്ഭുതം മലയാളത്തിൽ നിന്ന്.ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന ഒരു സിനിമക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിൽ.ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ” സവാരി “എന്ന ചിത്രത്തിനു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീല രാത്രി ” എന്ന സിനിമയാണ് എല്ലാ ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്നത്.മണികണ്ഠൻ പട്ടാമ്പി,ജയവാര്യർ,ഹിമ ശങ്കർ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ചലച്ചിത്ര രംഗത്തെ ഈ അപൂർവ്വ സിനിമയിൽ മറ്റു പ്രമുഖ താരങ്ങളുംഅഭിനയിക്കുന്നു.റ്റൂടെൻഎന്റർടൈയ്ൻമെന്റ്സ്,ഡബ്ളിയു ജെ പ്രൊഡക്ഷൻസ് എന്നി ബാനറിൽ അനൂപ് വേണുഗോപാൽ,ജോബി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത് നിർവ്വഹിക്കുന്നു.എഡിറ്റർ-സണ്ണി ജേക്കബ്,കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടർ-സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ,വി എഫ് എക്സ്- അരുൺ ലാൽ പോംപ്പി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Read More

” ത്രയം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്,സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി.പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ” ത്രയ “ത്തിൽ നിരഞ്ജ് രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്,നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.‘”ഗോഡ്സ് ഓൺ കൺട്രി ” എന്ന ചിത്രത്തിനു ശേഷംഅരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് “ത്രയം “.സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ,കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ,സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ്…

Read More

ജയസൂര്യയുടെ നൂറാം ചിത്രം ‘സണ്ണി ‘ ഡിജിറ്റൽ റിലീസിന്; സെപ്തംബർ 23ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സണ്ണിയുടെ’ ടീസർ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ചിത്രം ആമസോൺ പ്രൈം വഴി സെപ്റ്റംബർ 23 ന് റിലീസ് ചെയ്യും. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. മലയാള സിനിമയിൽ ഡിജിറ്റൽ റിലീസിങ്ങിന് തുടക്കമായത് തന്നെ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെയായിരുന്നു.

Read More