Connect with us
top banner (3)

Kozhikode

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടി കൊലപ്പെടുത്തി

Avatar

Published

on

കോഴിക്കോട് : വെള്ളയിൽ പണിക്കർ റോഡിനടുത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പണിക്കർ റോഡ് സ്വദേശി ശ്രീകാന്ത് ആണ് കൊല്ലപെട്ടത്. ഇന്ന് പുലർച്ചെ 5.45 ഓടെയായിരുന്നു സംഭവം. അക്രമികൾ ഓടിപ്പോവുന്നത് ഒരാൾ കണ്ടെങ്കിലും വ്യക്തമായില്ല. കൂടുതൽ ആളുകളെത്തുമ്പോഴേക്കും ഓട്ടോ ഡ്രൈവർ മരണപെട്ടിരുന്നു. കഴുത്തിന് പിന്നിലും കൈയ്ക്കും വേട്ടേറ്റിട്ടുണ്ട്. റോഡിൻ്റെ ഒരു ഭാഗത്ത് നിന്ന് വെട്ടേറ്റ ശ്രീകാന്ത് പ്രാണരക്ഷാർത്ഥം ഓടി മറുഭാഗത്താണ് വീണത്. ഇവിടെ രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. മരിച്ച ശ്രീകാന്തും സുഹൃത്തും ഓട്ടോയിൽ മദ്യപിക്കുമ്പോഴാണ് സംഭവം. സുഹൃത്ത് മദ്യപിച്ച് അബോധാവസ്ഥയിൽ ഓട്ടോയിലുണ്ടായിരുന്നു. ഇയാളെ പിന്നീട് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. മരണപെട്ട ശ്രീകാന്തിൻ്റെ കാറ് കഴിഞ്ഞ ദിവസം കത്തിക്കപ്പെട്ടിരുന്നു. കത്തിയ കാറിന് സമീപത്ത് വെച്ചാണ് ഇയാൾക്ക് വെട്ടേറ്റതും. വെള്ളയിൽ, നടക്കാവ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Death

ഒൻപതു മാസത്തെ ശമ്പളം മുടങ്ങി; ബിവറേജ്‌സ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി

Published

on

കോഴിക്കോട്: ഒൻപതു മാസത്തെ ശമ്പളം മുടങ്ങിയതിന്റെ പേരിൽ ബിവറേജ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ. ഡി ക്ലർകായ കെ. ശശികുമാറാണ് ജീവനൊടുക്കിയത്. 56 വയസായിരുന്നു. കഴിഞ്ഞ ഒൻപത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ട് ഇദ്ദേഹം ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ നേരത്തെ ഇയാളെ സര്‍വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട്‌ ജോലിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നില്ല. ബോണസ് ഇനത്തിൽ ഒരു ലക്ഷം രൂപയോളവും ശശികുമാറിന് ലഭിക്കാനുണ്ടായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ഇന്നലെ ശമ്പളവും പെൻഷനും ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ശശികുമാറിനെതിരെ ഒരു പരാതി ഇന്നലെ മേലുദ്യോഗസ്ഥാർക്ക് ലഭിച്ചു. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച പോലെ ശമ്പളവും പെൻഷനും ഇന്നലെ ശശികുമാറിന് ലഭിച്ചില്ല. തുടർന്നാണ് ഇന്നലെ വൈകിട്ട് വീടിന് പുറകിൽ ശശികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

യൂത്ത് കോൺഗ്രസ് നേതാവിനെ ഗുണ്ടാ നിയമത്തിൽ പെടുത്താൻ നീക്കം

ശക്തമായി ചെറുക്കുമെന്ന് യൂത്ത് കോൺഗ്രസ്

Published

on

  കോഴിക്കോട്: സംഘടന ആഹ്വാനം ചെയ്ത സമരങ്ങളുടെ പേരിൽ
  യൂത്ത് കോൺഗ്രസ് നേതാവിനെ ഗുണ്ടാനിയമത്തിൽ പെടുത്താൻ പൊലീസ് ശ്രമം. യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി അസീസിനെയാണ് കേരള പോലീസ് ഗുണ്ടാനിയമത്തിൽ പെടുത്താൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് സബ് കലക്ടറുടെ മുന്നിൽ ഹാജരാകുവാൻ കുന്ദമംഗലം പൊലീസ് അസീസിന് നേരിട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നീക്കം രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വി. ടി നിഹാൽ വ്യക്തമാക്കി.
  നോട്ടീസിന് നിയമസാധുതയില്ലാത്തതാണ്. യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ആളാണ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡൻ്റ്. അസീസിന് പൊലീസ് നൽകിയ നോട്ടീസിൽ പരാമർശിച്ചിട്ടുള്ളത് മൂന്ന് കേസുകളാണ്. അതിൽ ഒന്ന് 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണ്. ആ കേസിൽ അസീസ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഫൈനടച്ച് കേസ് അവസാനിപ്പിച്ചതാണ്. മറ്റു രണ്ടു കേസുകളിൽ ഒന്ന് നവ കേരള യാത്രയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസാണ്. മറ്റൊന്ന് അസീസിന്റെ പ്രദേശമായ മാവൂർ തെങ്ങിലക്കടവിൽ വില്ലേരിത്താഴം റോഡ് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ടതാണ്.
  പിണറായി വിജയന്റെ നവ കേരള യാത്രയിൽ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഹെൽമെറ്റ് അക്രമണത്തിന് വിധേയനായ ആളാണ് അസീസ്. അസീസിനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പൊലീസ് അസീസിനെതിരെ കരിനിയമം ചുമത്താൻ ശ്രമിക്കുന്ന നടപടി നിയമപരമായി നേരിടുമെന്നും വി.ടി നിഹാൽ പറഞ്ഞു.

  Continue Reading

  Featured

  പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

  Published

  on

  കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

  ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

  Advertisement
  1000x200 PX MALAYALI DCTR MDX-02-02
  Continue Reading

  Featured