Business
20 രാജ്യങ്ങളിലെ ഭക്ഷണം ഒരു കുടക്കീഴിൽ; ആഗോള റസ്റ്റോറൻ്റ് ശൃംഖല പദ്ധതിക്ക് തുടക്കമിട്ട് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ
കൊച്ചി: ഗ്രിൽഡ് ഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണപ്രേമികളുടെ പ്രിയ ഇടമായി മാറിയ റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഇനി രാജ്യത്തിനകത്തും പുറത്തുമായി റസ്റ്റോറൻ്റ് ശൃംഖല വിപുലീകരിക്കുന്നു. തൃശൂർ ആസ്ഥാനമായ ഫ്യുച്ചർ ഫുഡ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ ഒരു വർഷം മുൻപാണ് ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം തന്നെ കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഇടമായി റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ മാറിയിട്ടുണ്ട്. തങ്ങളുടെ പാൻ ഇന്ത്യൻ വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുന്നത്. 2030-ഓടെ മിഡിൽ ഈസ്റ്റിലും സാന്നിധ്യം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ.
ഗ്രിൽഡ് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറി വരികയാണ്. ഗ്രിൽ ഭക്ഷണത്തിന്റെ അധികാരികതയും രുചിയും ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനും തനിമയിലും വിളമ്പുക എന്നതാണ് റോസ്‌റ്റൗൺ മെനുവിന്റെ വിജയം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുർക്കി, മൊറോക്കോ, ജോർജ്ജിയ, കെനിയ, മൊസാമ്പിക്, മെക്സിക്കോ, വിയറ്റ്നാം, ജപ്പാൻ ഉൾപ്പടെ ഇരുപതിലേറെ രാജ്യങ്ങളിലെ അപൂർവ്വവും രുചികരവുമായ വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക റെസ്റ്റോറന്റാണ് റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ.
വൈവിധ്യമാർന്ന മെനു മാത്രമല്ല റോസ്‌റ്റൗണിന്റെ പ്രത്യേകത. 150 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന സൗകര്യത്തിനൊപ്പം തന്നെ ഷെഫിന്റെ സ്റ്റുഡിയോ, മൂന്ന് ലൈവ് കിച്ചണുകൾ, ഒരു മിക്സോളജി ബാർ, ഫ്ലാറ്റ് വോക്ക് അനുഭവം എന്നിവയും റോസ്‌റ്റൗണിനെ മികച്ചതാക്കുന്നു.
“സൗത്ത് ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലായിരിക്കും ആദ്യ ഔട്ലെറ്റുകൾ ആരംഭിക്കുക. ഫ്യുച്ചർ ഫുഡ്‌സിന്റെ സ്വന്തം ഉടമസ്ഥതയിലും തിരഞ്ഞെടുക്കപ്പെടുന്ന പാർട്ണർസുമായി ഫ്രാഞ്ചൈസി മോഡലിലും ആയിരിക്കും ഓപ്പറേറ്റ് ചെയ്യുക. 2030നിലുള്ളിൽ മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിൽ റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ ആരംഭിക്കുവാനാണ് ലക്‌ഷ്യം. കൊച്ചിയിൽ ലഭിച്ചതു പോലെ എല്ലാ സ്ഥലങ്ങളിലും മികച്ച പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”എ ജി & എസ് ഗ്രൂപ്പിന്റെ ഡയറക്ടർമാരിൽ ഒരാളായ ബിജു ജോർജ് പറയുന്നു.
സ്വയം ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകളുടെയും തിരഞ്ഞെടുത്ത പങ്കാളികളിലൂടെയുള്ള ഫ്രാഞ്ചൈസികളിലൂടെയായിരിക്കും റോസ്‌റ്റ്‌ടൗൺ വിപുലീകരണത്തിന് ലക്ഷ്യമിടുന്നത്. കൊച്ചി ഔട്ട്‌ലെറ്റിൻ്റെ വിജയം ലോകമെമ്പാടും ആവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കവെക്കുന്നു.
ഏതൊരു ഭക്ഷണപ്രേമിക്കും ആസ്വാദ്യമായ എന്തെങ്കിലും ഒന്ന് തീർച്ചയായും റോസ്‌റ്റ്‌ടൗണിൽ ഉണ്ടെന്നത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. റെസ്റ്റോറന്റിന്റെ അന്തരീക്ഷവും തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന വിഭവങ്ങളും ഉള്ളതിനാൽ, പ്രത്യേക അവസരങ്ങൾ ആഘോഷിക്കുന്നതിനും സുഹൃത്തുക്കളുമായി വന്നു പോകുന്നതിനോ അല്ലെങ്കിൽ ഒരു പ്രവൃത്തി ദിവസത്തിലെ ഉച്ചഭക്ഷണത്തിനുമൊക്കെ അനുയോജ്യമായ ഇടമാണ് റോസ്‌റ്റ്‌ടൗൺ ഗ്ലോബൽ ഗ്രിൽ എന്ന് എ ജി & എസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ജോഷി പറയുന്നു.
ഓരോ വിഭവത്തിനും അതിൻ്റെ ഉത്ഭവ രാജ്യത്ത് എങ്ങനെ വിളമ്പുന്നുവോ അതുപോലെ തന്നെയാണ് റോസ്‌റ്റ്‌ടൗണിൽ വിളമ്പുന്നത്. ആ വിഭവങ്ങളെ തൊടുമ്പോൾ ഓരോ ഭക്ഷണപ്രേമിക്കും അതാത് രാജ്യങ്ങളുടെ രുചിയും മണവും അനുഭവിക്കാൻ സാധിക്കും. ‘നിങ്ങളുടെ ടിക്കറ്റ് ടു ദ വേൾഡ്’ എന്ന ഞങ്ങളുടെ ഏറ്റവും പുതിയ മാർക്കറ്റിംഗ് കാമ്പെയ്‌ൻ ജീവസുറ്റതാക്കാൻ ഞങ്ങൾ ശ്രമിച്ച പ്രധാന വശം ഇതാണ്. റോസ്‌റ്റൗണിലേക്കുള്ള സന്ദർശനം മറ്റൊരു രാജ്യത്തേക്ക് ഒരു ഭക്ഷണ പ്രേമി നടത്തുന്ന ഒരു യാത്ര പോലെയാണ്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്ക് ഞങ്ങൾ പോകുമ്പോൾ ഈ വശം ഉറപ്പായും ഞങ്ങളുടെ ട്രേഡ്മാർക്ക് ആകുമെന്ന് ജോർജ് ജോഷി പറയുന്നു.
രണ്ട് വർഷമെടുത്താണ് മെനു ക്യൂറേറ്റ് ചെയ്തെടുത്തത്. മനുഷ്യ ചരിത്രത്തിൽ ഏറെ ആഴത്തിൽ വേരൂന്നിയതാണ് ഗ്രിൽഡ് ഭക്ഷണങ്ങൾ. ഓരോ പ്രദേശത്തിനും ഗ്രില്ലിംഗിന് തനതായ സമീപനമുണ്ട്. ഈ തനത് രുചി ഭേദങ്ങൾ റോസ്റ്റ്ടൗണിൽ ലഭ്യമാക്കുന്നതിൽ ഷെഫ് സിദ്ദിഖിൻ്റെ സൂക്ഷ്മമായ ശ്രദ്ധയും, അതാസ്വദിക്കുന്നതിന് ഫൈൻ ഡൈനിംഗ് അന്തരീക്ഷവും ഭക്ഷണ പ്രിയർക്കായി ഒരുക്കുന്നു.
റോസ്റ്റ്ടൗൺ ഗ്ലോബൽ ഗ്രില്ലിന്റെ അഭിമാനകരമായ വളർച്ച കേരളത്തിന് അവകാശപ്പെട്ടതാണ്. ഇവിടെ തുടങ്ങിയ ഒരു സംരംഭം സംസ്ഥാനത്തിന് പുറത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നത് മറ്റ് പല ബിസിനസ് സംരംഭങ്ങൾക്കും പ്രചോദനമാകുമെന്ന് റോസ്‌റ്റ്‌ടൗൺ ഗ്ലോബൽ ഗ്രിൽ പ്രതീക്ഷിക്കുന്നു.
Business
മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍: ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ പാര്‍ട്ണര്‍
കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാകുന്നത്. ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മാരത്തോണിന്റെ മെഡിക്കല്‍ ഡയറക്ടറായി ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പ്രവര്‍ത്തിക്കും. സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പില്‍ സഹകരിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണുകളില്‍ തയാറാക്കിയപോലെ, മാരത്തോണ്‍ ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കല്‍ ബേസ് ക്യാമ്പും കടന്നുപോകുന്ന മറ്റു പ്രധാന പ്രദേശങ്ങളില്‍ സബ്-മെഡിക്കല്‍ സ്റ്റേഷനുകളും ക്ലിയോസ്‌പോര്‍ട്‌സുമായി ചേര്‍ന്ന് കൊണ്ട് സജ്ജീകരിക്കും. മാലിന്യ തോത് കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മെഡിക്കല്‍ പങ്കാളിയായി മൂന്നാം തവണയും ആസ്റ്റര്‍ മെഡ്സിറ്റി എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്പോര്‍ട്സ് ഭാരവാഹികളായ ശബരി നായര്‍, ബൈജു പോള്‍, അനീഷ് പോള്‍, എം.ആർ.കെ ജയറാം എന്നിവര്‍ പറഞ്ഞു. ഓട്ടക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചാല്‍ ഉടനടി കൃത്യമായ ചികിത്സ നല്‍കുവാനും മാരത്തോണിന്റെ സുഗമമായ നടത്തിപ്പിനും മെഡിക്കല്‍ പങ്കാളി അനിവാര്യമായ ഘടകമാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സാന്നിധ്യം ഓട്ടക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകുമെന്നും സംഘാടകര്‍ പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.
Business
സ്വര്‍ണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി
സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ വർധനവ്. പവന് 80 രൂപ ഇന്ന് കൂടി. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 6050 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 97 രൂപയായി. ഇന്നലെ ഗ്രാമിന് രണ്ടുരൂപ വെള്ളിക്ക് കുറഞ്ഞിരുന്നു.
Business
ജോയ്ആലുക്കാസിന് രണ്ടു ദേശീയ പുരസ്‌കാരങ്ങൾ
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന് പുരസ്‌കാരനേട്ടം. റീട്ടെയില്‍ ജ്വല്ലർ എംഡി & സിഇഒ അവാര്‍ഡ് 2025ല്‍ മികച്ച സ്ട്രാറ്റജിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് 2025, നാഷണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍ 2025 എന്നീ പുരസ്‌കാരങ്ങളാണ് നേടിയത്. മുംബൈയിൽ നടന്ന പരിപാടിയില്‍ ജോയ്ആലുക്കാസ് ഇന്ത്യാ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മാത്യു അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വിട്ടു വീഴ്ചയില്ലാത്ത ഉപഭോക്ത്യ സേവനം, ജ്വല്ലറി വ്യവസായ മേഖലയിലെ നൂതനവും, കാര്യ ക്ഷമമായ കമ്പനിയുടെ പ്രതിബദ്ധത എന്നിവക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ.
മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ അവബോധം വളര്‍ത്തിയെടുക്കുന്നതിലും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിലും ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരികാരമാണ് സ്ട്രാറ്റജിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് പുരസ്‌കാരം. ഗ്രൂപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ വളര്‍ച്ചയും റീട്ടെയില്‍ വിപുലീകരണവും പരിഗണിച്ചാണ് നാഷണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരം ജോയ്ആലുക്കാസിന് ലഭിച്ചത്.
ഉപഭോക്താക്കളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പുറമെ മുഴുവൻ ജീവനക്കാരുടെയും ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടമെന്നു ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഇതിനായി പരിശ്രമിക്കുകയും പിന്തുണ നൽകുകയും ചെയ്ത സ്ഥാപനത്തിലെ മുഴുവൻ അംഗങ്ങൾക്കുമായി ഈ പുരസ്‌കാരം സമർപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ആഗോള നിലവാരത്തിലുള്ള ജ്വല്ലറി ഷോപ്പിംഗ് സാധ്യമാക്കുന്നതിൽ ഞങ്ങൾ തുടർന്നും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login