Connect with us
inner ad

Kuwait

കുവൈറ്റിനെആവേശഭരിതമാക്കി തൃശൂർ ‘പൂരം2K24 ‘

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാസ്ക് ) തൃശ്ശൂർ പൂരത്തിന്റെ തനിമ നഷ്ടപെടാതെ പൂരം 2K24, ഏപ്രിൽ 26ന് വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ അബ്ബാസിയ അൽ ഹുദാ അൽ അഹ്‌ലിയ സ്കൂൾൽ വച്ചു സംഘടിപ്പിച്ചു. ട്രാസ്ക് പ്രസിഡന്റ്‌ ബിജു കടവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനറും ട്രാസ്ക് വൈസ് പ്രസിഡന്റുമായ ജഗദാംബരൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷെമീർഎന്നിവരും അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ്, ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, കളിക്കളം ജനറൽ കൺവീനർ അനഘ രാജൻ തുടങ്ങിയവരും ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രഷറർ തൃതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. സോഷ്യൽ വെൽഫയർ കൺവീനർ സിജു എം എൽ, ആർട്സ് കൺവീനർ ബിജു സി. ഡി, സ്പോർട്സ് കൺവീനർ ജിൽ ചിന്നൻ, ജോയിൻറ് ട്രഷററും മീഡിയ കൺവീനറും ആയ സതീഷ് പൂയത്ത്, വനിതാവേദി സെക്രട്ടറി ഷാന സിജു, വനിതാവേദി ജോയിൻറ് സെക്രട്ടറി സക്കീന അഷ്‌റഫ്‌, പൂരം 2K24 ന്റെ ജോയിൻറ് കൺവീനർമാരായ വിനോദ് മേനോൻ, മനോജ്‌ കുറുമ്പയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തൃശ്ശൂർ പൂരത്തിന്റെ എക്സിബിഷൻ സ്റ്റാളുകളെ ഓർമപ്പെടുത്തുന്ന സ്റ്റാളുകൾ, അംഗങ്ങൾ ഒരുക്കിയ നാടിനെ ഓർമപ്പെടുത്തുന്ന തട്ടുകടകൾ, വിവിധതരം പായസങ്ങൾ, അച്ചാറുകൾ, ശീതളപാനീയങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, വസ്ത്രങ്ങൾ, ഫാൻസി ആഭരണങ്ങൾ എന്നിവയും മറ്റു ജില്ലാ അസോസിയേഷനുകളുടേതടക്കമുള്ള സ്റ്റാളുകൾ കൊണ്ട് എക്സിബിഷൻ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പായി മാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേളി വാദ്യകലാപീഠത്തിന്റെ ഓളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച പഞ്ചവാദ്യ മേളവും, നാടൻ കലാരൂപങ്ങളും, കാവടിയും ചേർന്ന് പൂരത്തിനെ ഓർമപ്പെടുത്തുന്ന ആർപ്പു വിളികളോട് കൂടിയ ഘോഷയാത്ര ശ്രദ്ധേയമായി. മുത്തുകുടയും നെറ്റിപ്പട്ടവും ചാർത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഓർമപ്പെടുത്തിയ ഗജവീരനും പൂര നഗരിയിൽ എത്തിച്ചേർന്നവർക്ക്‌ എന്നെന്നും ഓർമ്മിക്കാൻ ഒരു ദിനം ആയി മാറി. അംഗങ്ങൾ നടത്തിയ വിവിധയിനം കലാപരിപാടികളും ചെറുനാടകങ്ങളും സെപ്റ്റം മ്യൂസിക് കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും പൂരനഗരിയെ ആവേശഭരിതമാക്കി.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ആഘോഷത്തിമർപ്പിൽ മലപ്പുറംജില്ലാ അസോസിയേഷൻ ‘ഫിനിക്സ് മാമാങ്കം’ !

Published

on

കുവൈറ്റ്: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ‘എം എ കെ’ ഫിനിക്സ് മാമാങ്കം 2024 ഫെസ്റ്റും ഏഴാം വാർഷികവും അബ്ബാസിയയിലെ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജലീബിൽ വെച്ച് അരങ്ങേറി. nമാക് ന്റെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നു കളോടെ ആരംഭിച്ച ഏഴാം വാർഷിക ആഘോഷം,നിറഞ്ഞ സദസ്സിൽ ജനറൽ കൺവീനർ ശ്രീ മുജീബ് കെ ടി സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ചു. പ്രസിഡന്റ്‌ ശ്രീ അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ ഹരിത് ഷെല്ലറ്റ്ഭദ്രദീപം തെളിയിച്ച് മാമാങ്കം 2K24 ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സംഘടനയുടെ പ്രവർത്തനം വിവരിച്ചു.സുവനീർ മെയിൻ സ്പോൺസർ സുനിൽ പറക്കപ്പാടത്ത് സുവനീർ കൺവീനർ അനീഷ് കാരാട്ടിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02


സുനിൽ പറക്കപ്പാടത്ത്, മുഹമ്മദ് ഫനാസ്, യൂസഫ് അൽ റഷീദി ,
മുസ്തഫ കാരി, മുസ്തഫ ഉണ്ണിയാലുക്കൽ, യൂനസ് അബ്ദുൽ റസാഖ്, വനിതവേദി ചെയർപേഴ്സൺ അനു അഭിലാഷ്, ജനറൽ കോഡിനേറ്റർ വാസുദേവൻ മമ്പാട്
എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രഷറർ ഇല്യാസ് പാഴൂർ നന്ദി രേഖപ്പെടുത്തി. ജോയിൻ കൺവീനർ അനസ് തയ്യിൽ, ജോയിൻ കോഡിനേറ്റർ ബിജു ഭാസ്കർ എന്നിവർ നേതൃത്വം നൽകി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ് ചോറോട്ട്, അനീഷ്‌ കരാട്ട് ,സുഭാഷ് മാറഞ്ചേരി, ജോൺ ദേവസ്യ , സലിം നിലമ്പൂർ , ഷാജഹാൻ പാലാറ, ഫൗണ്ടർ അഭിലാഷ് കളരിക്കൽ, ഷറഫുദ്ദീൻ പുറക്കായിൽ , മാർട്ടിൻ ജോസഫ്,
സിമിയ ബിജു , ഷൈല മാർട്ടിൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രശസ്ത പിന്നണിഗായകർ കണ്ണൂർ ഷരീഫും, ലക്ഷ്മി ജയനും, കീർത്തന ശബരീഷ് , സാംസൻ എന്നിവർ നയിച്ച ഗാനമേള നിറഞ്ഞ സദസ്സിന് ഇമ്പമേകി.

Continue Reading

Kuwait

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാഫൂട്ട്ബോൾ ഫോക് കണ്ണൂർ, എറണാകുളം ചാമ്പ്യന്മാർ !

Published

on

കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു കഴിഞ്ഞ ഒരുമാസമായി നടത്തി വരുന്ന അന്തർ ജില്ലാ സോക്കർ & മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു . മെയ് 10 നു വെള്ളിയാഴ്ചച്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഫോക്ക് കണ്ണൂർ കെ ഡി എൻ എ കോഴിക്കോടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി തുർച്ചയായ രണ്ടാം സീസണിലും ചാമ്പ്യന്മാരായി. എക്സ്ട്രാ ടൈമിൽ ഷബീർ അലി ആണ് വിജയ ഗോൾ നേടിയത്. സോക്കർ ലീഗിൽ ജാസ് മാക്സ് മലപ്പുറത്തെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി എറണാകുളം ചാമ്പ്യന്മാരായി. മത്സരത്തിന്റെ മുഴുവൻ സമയവും ശേഷം അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു എറണാകുളത്തിന്റെ ആദ്യ കിരീട നേട്ടമാണ്. മാസ്റ്റേഴ്സ് ലീഗ് ലൂസേഴ്‌സ് ഫൈനലിൽ എറണാകുളത്തെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി ജാസ് മാക്സ് മലപ്പുറം മൂന്നാം സ്ഥാനം നേടി. സോക്കർ ലീഗിൽ ലൂസേഴ്‌സ് ഫൈനലിൽ കെ ഇ എ കാസർഗോഡ് ട്രാസ്‌ക് തൃശൂരിനെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി. മത്സരങ്ങൾ വീക്ഷിക്കാൻ നിരവധി പേരാണ് മിശ്രിഫിലെ സ്റ്റേഡിയത്തിൽ എത്തിയത്. മുഖ്യ അതിഥികളായി ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മുസ്തഫാ കാരി, അഖിൽ കാരി (ഡയറക്ടർ – ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് ) , മിശാരി അൽ മർജാൻ (ഹെഡ് കോച്ച് സാൽമിയ സ്പോർട്ടിങ് ക്ലബ് ) എന്നിവർ കിക്ക് ഓഫ് നിർവ്വഹിച്ചു , ഷബീർ മണ്ടോളി (എം ഡി -ടോം ആൻഡ് ജെറി റെസ്റ്റോറന്റ്) അതിഥിയായി എത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മാസ്റ്റേഴ്സ് ലീഗിൽ ഫെയർ പ്ലേ ട്രോഫിക്ക് തിരുവനന്തപുരവും സോക്കർ ലീഗിൽ ഫോക് കണ്ണൂരും അർഹരായി. കെഫാക് ഫോട്ടോ ഗ്രാഫർ റഹ്‌മാൻസ് ഫോട്ടോ ഗ്രാഫിയുടെ പുതിയ ലോഗോ പ്രകാശനം കെഫാക് മിശാരി അൽ മര്‍ജാൻ നിർവ്വഹിച്ചു .മാസ്റ്റേഴ്സ് ലീഗിൽ ഉണ്ണി കൃഷ്ണൻ (മികച്ച കളിക്കാരൻ & ടോപ് സ്‌കോറർ – ഫോക് കണ്ണൂർ ,) ഹാറൂൺ (ഗോൾ കീപ്പർ -കെ ഡി എൻ എ കോഴിക്കോട് ), അബ്ദുൽ റാഷിദ് (ഡിഫൻഡർ – ജാസ് മാക്സ് മലപ്പുറം) എന്നിവരെയും, സോക്കർ ലീഗിൽ സുമിത് (ഗോൾ കീപ്പർ – എറണാകുളം), റമീസ് (മികച്ച കളിക്കാരൻ – ജാസ് മാക്സ് മലപ്പുറം), ആസിഫ് (ടോപ് സ്‌കോറർ – ട്രാസ്‌ക് തൃശൂർ), ശബരീനാഥ്‌ (ടോപ് സ്‌കോറർ-എറണാകുളം), നിഖിൽ (ഡിഫൻഡർ – എറണാകുളം) എന്നിവരെയും തെരഞ്ഞെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെണ്ട് , ട്രഷറർ മൻസൂർ അലി , വൈസ് പ്രസിഡന്റ് മാരായ ബിജു ജോണി , റോബർട്ട് ബെർണാഡ് , അഡ്വൈസർ സിദ്ദിഖ് , മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ ആയ അബ്ദുൾറഹ്മാൻ , ജോർജ്ജ് , നൗഫൽ , ഫൈസൽ ഇബ്രാഹിം , ജോർജ്ജ് ജോസഫ്, നാസർ പള്ളത്, റബീഷ്, ഷനോജ് ഗോപി , ഷുഹൈബ് , ഹനീഫ , നൗഷാദ് കെ സി , റിയാസ് ബാബു , ഉമൈർ അലി, എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

Continue Reading

Kuwait

കറ്റാനം അസോസിയേഷൻ യാത്രയപ്പ് നൽകി!

Published

on


കുവൈറ്റ് സിറ്റി : 32 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകുന്ന അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് കറ്റാനം അസോസിയേഷൻ യാത്രയപ്പ് നൽകി. പ്രസിഡൻറ് കോശി ബോസിന് അധ്യക്ഷതയിൽ കൂടിയ യോഗത്തെ
അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക സംസ്കാരിക മേഖലയിൽ കറ്റാനം അസോസിയേഷ നോട് ചേർന്ന് നിന്നുകൊണ്ടും മറ്റു പൊതു മണ്ഡലങ്ങളിലും ജാതി മത സാമുദായിക വ്യത്യസ്തതയില്ലാതെ സർവ്വഥാ ശ്രീ പുഞ്ചിരി അബ്ദുൾറഹിമാൻ നടത്തിയ സേവനങ്ങളെ അദ്ദേഹം ഓർമ്മിച്ചു. ജനറൽ സെക്രട്ടറി ബിജീ പള്ളിക്കൽ സ്വാഗതവും റോൺസൺ മാത്യു നന്ദിയും രേഖപ്പെടുത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured