കൊട്ടാരക്കരയിലും എറണാകുളത്തും രണ്ട് അപകടങ്ങളിൽ നാലു പേർ മരിച്ചു

കൊച്ചി: എറണാകുളം എസ്.എൻ. ജംങ്ഷനിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ അജിത്ത് ആശുപത്രിയിൽ. ഇന്നലെ രാത്രിയായിരുന്നു അപകടം.കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഈ അപകടത്തിൽ കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ അർധരാത്രിയിലാണ് അപകടം ഉണ്ടായത്

Read More

മഴ ദുരന്തം: കോഴിക്കോട്ട് തെങ്ങ് വീണ് ബൈക്ക് യാത്രികൻ മരിച്ചു, കൊച്ചിയിൽ സ്കൂൾ ബസിനു മുകളിൽ വൈദ്യുതി പോസ്റ്റ് വീണു

കൊച്ചി: മഴ ദുരിതങ്ങൾ രൂക്ഷം. കോഴിക്കോട്ട് റോഡ് വക്കിലുണ്ടായിരുന്ന തെങ്ങ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. ഏലപ്പാറയിൽ വനിതാ തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു മരിച്ചു. കൊച്ചിയിൽ സ്കൂൾ ബസിനു മുകളിൽ വൈദ്യുതി പോസ്റ്റ് വീണു. തത്സമയം വൈദ്യുതി ഇല്ലാതിരുന്നതിനാൽ എട്ടു കുട്ടികളും രണ്ട് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ ചാവക്കാട്ട് ഇരുപതോളം വീടുകളിൽ കടൽ കയറി. നിരവധി ആളുകൾ ഇവിടെ വീട് വിട്ടു പോയി.കോഴിക്കോട് മെഡിക്കൽ കോളെജ് റോഡിലാണ് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണത്. ഇവിടെ ഇന്നലെ ശക്തമായ മഴയും കാറ്റുമായിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അശ്വിൻ തോമസ് ആണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പരുക്കേറ്റ അശ്വിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെയോടെ മരിച്ചു.ഏലപ്പാറയിൽ തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിനു മുകളിലേക്കാണു മണ്ണിടിഞ്ഞു വീണത്. ഇന്നു പുലർച്ചെ അടുക്കളയിൽ പാകം ചെയ്തുകൊണ്ടിരിക്കെയാണ് പുഷ്പ…

Read More

പൊള്ളാച്ചി ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ റാഞ്ചിയ രണ്ടു പേർ കസ്റ്റഡിയിൽ

പാലക്കാട്: പൊള്ളാച്ചി ഗവ: ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കിട്ടിയത്. ഇന്നലെ രാവിലെയാണ് പൊള്ളാച്ചി കുമരൻ നഗർ സ്വദേശി യൂനിസ് – ദിവ്യ ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് രണ്ട് സ്ത്രീകൾ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്തമായിരുന്നു. തുടർന്നുള്ള പരിശോധനയിൽ അവർ പൊള്ളാച്ചി ബസ് സ്റ്റാന്റിൽ നിന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

Read More

പിണറായി-വീണ- ഫാരിസ് അബൂബക്കർ ബന്ധം ശക്തം: പി.സി. ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും വിവാദ വ്യവസായി ഫാരിസ് അബൂബക്കറും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പി.സി. ജോർജ്. ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിനു പിന്നിലുള്ളത്. സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ തിടുക്കപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ജോർജ്.പിണറായിക്കും മകൾക്കുമെതിരേ ആരോപണങ്ങൾ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോർജ്. വീണാ വിജയൻറെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകൾക്കും കൊള്ളയിൽ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങൾ സന്ദർശിച്ചുവെന്ന് ജോർജ് ആരോപിച്ചു.ആരോപണങ്ങൾ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സർക്കാർ നിലപാട്. തൻറെ ഭാര്യയുൾപ്പടെയുള്ളവരെ പ്രതിയാക്കാൻ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.

Read More

പേവിഷബാധയേറ്റ് വ്യാഴാഴ്ച രണ്ടു പേർ മരിച്ചു, കോളെജ് വിദ്യാർഥിനി മരിച്ചത് വാക്സിൻ എടുത്ത ശേഷം

കൊച്ചി: സം​സ്ഥാ​ന​ത്ത് പേ ​വി​ഷ​ബാ​ധ​യേ​റ്റ് രണ്ട് പേർ മരിച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പാ​ല​ക്കാ​ട്ട് പേ ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി (19) ആ​ണ് മ​രി​ച്ച​ത്. വ്യാഴാഴ്ച വൈകുന്നേരം ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ശൂ​ർ കോ​വി​ല​കം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (60) ആ​ണ് മ​രി​ച്ച​ത രണ്ടാമത്തെ ആൾ. രണ്ട് മരണങ്ങളും തൃശൂർ മെഡിക്കൽ കോളെജിലായിരുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷബാധയേറ്റ് ആകെ 14 പേർ മരിച്ചു.മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ഉണ്ണിക്കൃഷ്ണന് വ​ള​ർ​ത്തു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ടി​ച്ച നാ​യ പി​ന്നീ​ട് ചാ​വു​ക​യും ചെ​യ്തു. ഏ​താ​നും ദി​വ​സം മു​ൻ​പ് അ​സ്വ​സ്ഥ​ത തോ​ന്നി​യ ഇ​യാ​ളെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ പേവിഷത്തിനെതിരായ കുത്തി വയ്പ് എടുത്തിരുന്നോ എന്നു വ്യക്തമല്ല.എന്നാൽ പാലക്കാട്ടെ കോളെജ് വിദ്യാർഥിനി ശ്രീലക്ഷിമിക്ക് നായയുടെ കടി ഏറ്റശേഷം കുത്തിവയ്പുകളെല്ലാം കൃത്യമായി എടുത്തിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു.…

Read More

മധ്യപ്രദേശിന് രഞ്ജി കിരീടം, തോല്പിച്ചത് മുംബൈയെ

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയെ കീഴടക്കി മധ്യപ്രദേശിന് ആറ് വിക്കറ്റ് ജയവും കന്നി കിരീടവും. രണ്ടാം ഇന്നിംഗ്സിലെ 108 റൺസ് വിജയലക്ഷ്യം 29.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ചാംദിനത്തിൻറെ രണ്ടാം സെഷനിൽ മധ്യപ്രദേശ് നേടുകയായിരുന്നു. സ്കോർ: മുംബൈ-374 & 269, മധ്യപ്രദേശ്-536 & 108-4. ശുഭം ശർമ്മ ഫൈനലിലെയും സർഫറാസ് ഖാൻ ടൂർണമെൻറിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 108 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മധ്യപ്രദേശിന് രണ്ടാം ഓവറിൽ യാഷ് ദുബെയെ(1) നഷ്ടമായെങ്കിലും പ്രതികൂലമായി ബാധിച്ചില്ല. 37 റൺസെടുത്ത സഹ ഓപ്പണർ ഹിമാൻഷു മാൻത്രി വിജയലക്ഷ്യം കുറച്ചുകൊണ്ടുവന്നു. ഹിമാൻഷു പുറത്തായതിന് തൊട്ടുപിന്നാലെ പാർഥ് സഹാനിയും മടങ്ങി(5). വേഗം വിജയിക്കാൻ ആവേശം കാട്ടി മികച്ച ഫോമിലുള്ള ശുഭം ശർമ്മ 75 പന്തിൽ 30 റൺസെടുത്ത് മടങ്ങി. എങ്കിലും രജത് പടിദാറും(37 പന്തിൽ 30), ആദിത്യ ശ്രീവാസ്തവയും(2 പന്തിൽ…

Read More

ഷമ്മി തിലകനെ അമ്മയിൽ നിന്നു പുറത്താക്കി

കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. കൊച്ചി കളമശേരിയിൽ ഇന്ന് ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൻറേതാണ് തീരുമാനം. പുറത്താക്കലിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയർന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തോടെ ഷമ്മിയെ പുറത്താക്കാനുള്ള തീരുമാനം അം​ഗീകരിക്കുകയായിരുന്നു.സംഘടനയുടെ മുൻ ജനറൽബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകൻ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ചതായി ആരോപണം ഉയർന്നിരുന്നു. അത് പ്രസ്തുത യോഗത്തിൽ മറ്റ് അംഗങ്ങൾക്കിടയിൽ വലിയ ചർച്ചയായി മാറിയതിനെ തുടർന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് സംഘടനയ്ക്കുള്ളിൽ ആവശ്യം ഉയർന്നിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചെങ്കിലും സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്‍തിരുന്നു.ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഇടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ നേതൃത്വം ഷമ്മി തിലകന് കത്ത് നൽകിയിരുന്നു. എന്നാൽ മൂന്ന് തവണ…

Read More

പഴ്സണൽ സ്റ്റാഫ് വിവാദം: ആരോ​ഗ്യമന്ത്രിയെ തള്ളി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ആരോ​ഗ്യ മന്ത്രിയെ തള്ളി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തന്റെ പഴ്സണൽ സ്റ്റാഫ് അം​ഗം ഒരു മാസം മുൻപ് ജോലിയിൽ നിന്നു രാജി വച്ചു പോയെന്നാണ് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞത്. സംഘടനാ പ്രവർത്തനങ്ങൾക്കു വേണ്ടി പോവുകയാണെന്നു പറഞ്ഞാണ് ജോലിയിൽ നിന്നു വിട്ടു നിന്നത്. ഒരു മാസമായി ഇയാൾ ജോലിക്കു വരുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.എന്നാൽ, വയനാട് കൽപറ്റയിൽ രാഹുൽഗാന്ധി എം പിയുടെ ഓഫിസ് ആക്രമണ കേസിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു തിരുത്തി. സംഭവം നടക്കുന്ന സമയത്തും അയാൾ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്നു. അവിഷിത്ത് കഴിഞ്ഞ ആഴ്ചയും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇയാൾക്ക് കഴിഞ്ഞ…

Read More

വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധന

തിരുവനന്തപുരം: വെള്ളക്കരം, ഭൂനികുതി, കെട്ടിടം നികുതി, ബസ് ചാർജ് എന്നിവയ്ക്കു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും വർധിപ്പിച്ചു. ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശരി 25 പൈസയുടെ വർധനവാണ് വരുത്തിയത്. . 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉപയോ​ഗമുള്ള വൈദ്യുതിക്ക് നിരക്ക് വർധനയില്ല. പ്രതിമാസം 50 യൂണിറ്റ് വരെയുള്ള മറ്റ് ഉപയോക്താക്കൾക്കും വർധനവില്ല. മാരകരോഗികളുള്ള വീടുകൾക്ക് ഇളവ് തുടരും. പെട്ടിക്കടകൾക്ക് കൂടുതൽആനുകൂല്യം 150 യൂണിറ്റ് വരെ 25 പൈസ വർദ്ധന അനാഥാലയം, അംഗൻവാടി, വൃദ്ധസദനം എന്നിവിടങ്ങളിൽ നിരക്ക് വർധനയില്ല. 100 യൂണിറ്റ് വരെ പ്രതിമാസം 22 രൂപ വർദ്ധന. പ്രതിമാസ ഉപഭോഗം നിലവിലുള്ള നിരക്ക് പുതിയ slab നിരക്ക് (​ഗാർഹിക ഉപയോക്താക്കൾക്ക്) 0–40 1.50 1.50 0–500–50 3.15 3.15 51–10051–100 3.70 3.95…

Read More

മോദിക്കൊപ്പമെത്തി മുർമു പത്രിക നൽകി, വൈഎസ്ആർ കോൺ. പിന്തുണ

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയവർക്കൊപ്പമാണ് ദ്രൗപതി മുർമു പത്രികാ സമർപ്പിക്കാനെത്തിയത്. സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദൾ, വൈഎസ്ആർസിപി തുടങ്ങിയ പാർട്ടികളിൽ നിന്നും പ്രതിനിധികളുണ്ടായിരുന്നു.പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ ദില്ലിയിലെത്തിയ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവർഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിൻറെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിൻറെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ വിജയം ഉറപ്പാക്കിയിരിക്കുകയാണ് ദ്രൗപദി മുർമു.

Read More