Kuwait
ആഘോഷത്തിമർപ്പിൽ മലപ്പുറംജില്ലാ അസോസിയേഷൻ ‘ഫിനിക്സ് മാമാങ്കം’ !
കുവൈറ്റ്: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ‘എം എ കെ’ ഫിനിക്സ് മാമാങ്കം 2024 ഫെസ്റ്റും ഏഴാം വാർഷികവും അബ്ബാസിയയിലെ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജലീബിൽ വെച്ച് അരങ്ങേറി. nമാക് ന്റെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നു കളോടെ ആരംഭിച്ച ഏഴാം വാർഷിക ആഘോഷം,നിറഞ്ഞ സദസ്സിൽ ജനറൽ കൺവീനർ ശ്രീ മുജീബ് കെ ടി സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ചു. പ്രസിഡന്റ് ശ്രീ അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ ഹരിത് ഷെല്ലറ്റ്ഭദ്രദീപം തെളിയിച്ച് മാമാങ്കം 2K24 ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സംഘടനയുടെ പ്രവർത്തനം വിവരിച്ചു.സുവനീർ മെയിൻ സ്പോൺസർ സുനിൽ പറക്കപ്പാടത്ത് സുവനീർ കൺവീനർ അനീഷ് കാരാട്ടിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
സുനിൽ പറക്കപ്പാടത്ത്, മുഹമ്മദ് ഫനാസ്, യൂസഫ് അൽ റഷീദി ,
മുസ്തഫ കാരി, മുസ്തഫ ഉണ്ണിയാലുക്കൽ, യൂനസ് അബ്ദുൽ റസാഖ്, വനിതവേദി ചെയർപേഴ്സൺ അനു അഭിലാഷ്, ജനറൽ കോഡിനേറ്റർ വാസുദേവൻ മമ്പാട്
എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രഷറർ ഇല്യാസ് പാഴൂർ നന്ദി രേഖപ്പെടുത്തി. ജോയിൻ കൺവീനർ അനസ് തയ്യിൽ, ജോയിൻ കോഡിനേറ്റർ ബിജു ഭാസ്കർ എന്നിവർ നേതൃത്വം നൽകി.
പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ് ചോറോട്ട്, അനീഷ് കരാട്ട് ,സുഭാഷ് മാറഞ്ചേരി, ജോൺ ദേവസ്യ , സലിം നിലമ്പൂർ , ഷാജഹാൻ പാലാറ, ഫൗണ്ടർ അഭിലാഷ് കളരിക്കൽ, ഷറഫുദ്ദീൻ പുറക്കായിൽ , മാർട്ടിൻ ജോസഫ്,
സിമിയ ബിജു , ഷൈല മാർട്ടിൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രശസ്ത പിന്നണിഗായകർ കണ്ണൂർ ഷരീഫും, ലക്ഷ്മി ജയനും, കീർത്തന ശബരീഷ് , സാംസൻ എന്നിവർ നയിച്ച ഗാനമേള നിറഞ്ഞ സദസ്സിന് ഇമ്പമേകി.
Kuwait
രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി
കുവൈറ്റ് സിറ്റി: നവഭാരത ശില്പികളിലൊരാളായ വ്യവസായ ഭീഷ്മാചാര്യൻ രത്തൻ ടാറ്റ യുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശൊചനം രേഖപ്പെടുത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി ആയിരുന്നു രത്തൻ ടാറ്റായെന്ന് ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ അനുശോചന പ്രമേയത്തിൽ അറിയിച്ചു.
Kuwait
ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല യുടെ ഭാര്യാ പിതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് അബ്രഹാം ജോർജ്ജ് (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ്. സംസ്കാരം മുബൈ ഓഷിവാര ക്രിസ്റ്റിയൻ സെമിത്തേരിൽ നടന്നു. മക്കൾ ആനി മാത്യു, സുധ ജോർജ്ജ്, സുനി ജോർജ്ജ്. മരുമക്കൾ മാത്യു ചെന്നിത്തല (കുവൈറ്റ്), അജിത്ത് വർഗീസ് (മുറ്റം പള്ളിപ്പാട്), ജിബു ജോർജ്ജ് (താന മുംബൈ). പരേതന്റെ ആകസ്മിക വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി അനുശോചനം അറിയിച്ചു.
Kuwait
കോഡ് പാക് വയനാട് ദുരന്ത സഹായ ഫണ്ട് കൈമാറി
കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ് പാക്) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രെജിസ്ട്രേഷൻ & തുറമുഘ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾക്ക് സംഘടനയുടെ പ്രസിഡന്റ് ശ്രീ ഡോജി മാത്യു കൈമാറി.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login