കുവൈറ്റിൽ ദേശീയ കൈത്തറി ദിനം ആഘോഷിച്ചു

കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി  വിവിധ ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളുമായും ടെക്സ്റ്റൈൽ സ്റ്റോറുകളുമായും സഹകരിച്ച്  കഴിഞ്ഞ ദിവസം ദേശീയ കൈത്തറി ദിനം ആഘോഷിച്ചു. ഇന്ത്യയിലെ ഊർജ്ജസ്വലമായ കൈത്തറി വ്യവസായം നമ്മുടെ സാംസ്കാരിക സമ്പന്നതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. കൈകൊണ്ട് നെയ്ത തുണിത്തരങ്ങൾ പുരാതന കാലം മുതൽ പ്രസിദ്ധമാണ്. എല്ലാ കലകളിലും കരകൗശലങ്ങളിലും പരമ്പരാഗത കൈത്തറി തുണിത്തരങ്ങൾ ഇന്ത്യയിൽ ഒരുപക്ഷേ ഏറ്റവും പഴക്കമുള്ളവയാണ്.  അത് ഊർജ്ജസ്വലമായ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.  ജമ്മു കാശ്മീർ മുതൽ കേരളം, തമിഴ്നാട്, വടക്ക് കിഴക്ക് മുതൽ രാജസ്ഥാൻ, ഗുജറാത്ത് വരെ, വൈവിധ്യമാർന്ന രീതിയിലും ശൈലിയിലും കൈത്തറി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു. പരമ്പരാഗത കൈത്തറി വ്യവസായം വിവിധ സംസ്ഥാനങ്ങളിലെആയിരക്കണക്കിന് പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും അതിന്റേതായ ടെക്സ്റ്റൈൽ പാരമ്പര്യമുണ്ട്.  ഓരോന്നും ഇന്ത്യയുടെ സ്വന്തം അമൂല്യമായ പൈതൃകത്തിന്റെ പരമ്പരാഗത സൗന്ദര്യം…

Read More

നിരോധിത ഫോൺ കൈവശം വച്ച വിദേശിക്കു വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു: സ്വപ്ന സുരേഷ്

തിരുവനന്തപുരം: കുറ്റാരോപിതനായ വിദേശ പൗരന്റെ രക്ഷയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു എന്ന പുതിയ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിന്നു എന്ന് സ്വപ്ന വെളിപ്പെടുത്തി. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നെടുമ്പാശേരി പൊലീസ് കേസെടുത്തെങ്കിലു0 കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ0 കിട്ടി. ഇതിനായി മുഖ്യമന്ത്രിയും പ്പിസിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും ഇടപെടൽ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം.

Read More

ഒഐസിസി കുവൈറ്റ് യൂത്ത് വിങ് – സൗജന്യ മെഡിക്കൽ ക്യാമ്പ്

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഇന്ത്യ മഹാരാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തി അഞ്ചാം വാർഷികആഘോഷത്തിന്റെ ഭാഗമായി കുവൈറ്റ് ഒഐസിസി യൂത്ത് വിങ്ങും ഫഹാഹീൽ മെഡക്‌സ് മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും . ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ ആറു മണിമുതൽ ഉച്ചക്ക് 12.30 വരെ ഫഹാഹീൽ മെഡ്ക്സ് മെഡിക്കൽ ക്ലിനിക്കിൽ വെച്ച് ആണ് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് . മെഡിക്കൽ ക്യാമ്പിന്റെപ്രചരണാർത്ഥം പുറത്തിറക്കിയ ഫ്ലയർ ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് യൂത്ത് വിങ് നേതാക്കൾക്ക് കൈമാറി പ്രകാശനം ചെയ്തു . യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ , ജോയ് കരുവാലൂർ , അക്‌ബർ വയനാട് , സിദ്ദിഖ് അപ്പക്കൻ , റസാഖ്…

Read More

പ്രതാപവർമ്മ തമ്പാന്റെ നിര്യാണത്തിൽ ഓ ഐ സി സി കുവൈറ്റ്‌ അനുശോചിച്ചു

കൃഷ്ണൻ കടലുണ്ടി കുവൈറ്റ്‌ സിറ്റി:കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റി (കെ പി സി സി) ജെനറൽ സെക്ക്രട്ടറിയും മുൻ എം എൽ എയും ആയ പ്രതാപ വർമ്മ തമ്പാന്റെ ആകസ്മിക നിര്യാണത്തിൽ ഓവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ എക്സിക്യുട്ടിവ്‌ കമ്മറ്റി അനുശൊചനം രേഖപ്പെടുത്തി. ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ ന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ജെനറൽ സെക്ക്രട്ടറി വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ സ്വാഗതവും ട്രഷറാർ രാജിവ്‌ നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. തികഞ്ഞ ആദർശ ധീരനും നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്ന മഹത്തായൊരു നേതാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത് ഇന്ന് ശ്രീ എബി വരിക്കാട് ചൂണ്ടി കാണിച്ചു . ഇതര നാഷണൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി , പോഷക സംഘടനാ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി…

Read More

കൊയിലാണ്ടിക്കൂട്ടം മുലയൂട്ടൽ കേന്ദ്രം നാടിന് സമർപ്പിച്ചു

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കുവൈത്ത് ചാപ്റ്റർ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച മുലയൂട്ടൽ കേന്ദ്രം നാടിന് സമർപ്പിച്ചു .  എ. അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ കേന്ദ്രം സമർപ്പിച്ചു.  കുവൈറ്റ്‌ ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ ചെയര്പേഴ്സൻ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില,  ഇ. കെ അജിത് (പൊതു മരാമത്ത്സ്റ്റാൻഡിംഗ് ചെയർമാൻ )ടി. ടി. ഇസ്മായിൽ (മുൻ പി എസ് സി മെമ്പർ )വി. പി. ഇബ്രാഹിം കുട്ടി, വൈശാഖ് (നഗരസഭ കൗൺസിലർമാർ )പവിത്രൻ കൊയിലാണ്ടി, റാഫി കൊയിലാണ്ടി,ശിവദാസൻ പിലാക്കാട്ട് (ജോയിന്റ് സെക്രട്ടറി കുവൈറ്റ്‌ ചാപ്റ്റർ ) റിയാസ് മൂടാടി (ട്രഷറർ കുവൈറ്റ്‌ ചാപ്റ്റർ ) ബാലൻ അമ്പാടി,റഷീദ് മൂടാടി എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.ഡോക്ടർ…

Read More

അംബാസഡർ കുവൈറ്റ് സായുധ സേനാ മേധാവിയെ സന്ദർശിച്ചു

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ബഹു. അംബാസിഡർ ശ്രീ സിബി ജോർജ് കുവൈറ്റ് സായുധ സേനാ മേധാവി ബഹുമാന്യ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഖാലിദ് അൽ-സലേഹ് അൽ-സബാഹ് യെ സന്ദർശിച്ചു. പരസ്പര ബന്ധങ്ങൾ, ഉഭയകക്ഷി ബന്ധങ്ങൾ, വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവക്ക് പുറമെ പ്രതിരോധത്വും സുരക്ഷയും സംബന്ധിച്ചും പരസ്പര താൽപ്പര്യമുള്ള മറ്റ് കാര്യങ്ങളിൽ ബന്ധം കൂടുതൽ ദൃഢമാക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി.

Read More

ട്രാക്ക് ഓണം – ഈദ് സംഗമം – 2022 ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു

കൃഷ്ണൻ കടലുണ്ടി  കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30 നു അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന ” ഓണം – ഈദ് സംഗമം – 2022 ” ന്റെ ഭാഗമായി ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു.  അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ട്രാക്ക് പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി. ജി. ബിനു ചാരിറ്റി കൂപ്പൺ ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പ്രിയരാജ് പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ആർ. രാധാകൃഷ്ണൻ, രതീഷ് വർക്കല, പ്രദീപ് മോഹനൻ നായർ, കൃഷ്ണ രാജ്, അജിത്ത്. എം. ജി എന്നിവർ സംസാരിച്ചു. ഓണം – ഈദ് സംഗമത്തിന്റെ ചാരിറ്റി കൂപ്പൺ…

Read More

റെഡ് ആൻഡ് ബ്ലാക്ക് ക്രിക്കറ്റ് ക്ലബ് ജേഴ്‌സി പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ റെഡ് ആൻഡ് ബ്ലാക്കിന്റെ പുതിയ വർഷത്തെ ജേഴ്‌സി പ്രകാശനം ചെയ്തു. കുവൈത്തിലെ ലുലു എക്സ്ചേഞ്ചിന്റെ ഡിജിറ്റൽ ചാനലായ  ‘ലുലു മണി’ ആണ് ഈ വർഷത്തെ ടീം സ്പോൺസർ.  ലുലു എക്സ്‌ചേഞ്ച്‌ ‌ മാനേജ്‌മെന്റ് പ്രതിനിധികൾ,  റെഡ് ആൻഡ് ബ്ലാക്ക് പ്രസിഡന്റ് രജീഷ് കെ ആർ, മാനേജർ  അൻവർ ഷാൻ ,സന്ദീപ് പ്രഭാകരൻ ,ഷിന്റോ ജോബ് പങ്കെടുത്തു. ‘ലുലു മണി’ സ്പോൺസർ ചെയ്യുന്ന റെഡ് ആൻഡ് ബ്ലാക്കിന്റെ 16 ആം സീസൺ ടൂർണമെന്റ്  സെപ്റ്റംബർ മാസം ആരംഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.–

Read More

റൈസിംഗ് സ്റ്റാർ ജഴ്‌സി പ്രകാശനം ചെയ്‌തു

കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിംഗ് സ്റ്റാർ സിസി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. സാല്‍മിയ കല ഹാളിൽ റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് ടീം ക്യാപ്റ്റൻ വിപിൻ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങില്‍ ടീമിന്റെ ജേഴ്‌സി മുഖ്യ സ്പോണ്‍സര്‍ ഓ.സി.എസ് എക്സ്പ്രസ്സ് കുവൈറ്റിന്റെ സിഎഫ്ഓ ഷാജി ജോബി ടീം മെമ്പർ ബിപിൻ ഓമനക്കുട്ടന് കൈമാറി.കോ സ്പോണ്‍സറായ ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ സജിത്ത് ആൻഡ്രൂസ്, ജാക്ക്ബീസ് റെസ്റ്റോറന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബിജു പി എബ്രഹാം, ജോബിൻ ഇന്റർനാഷണൽ സിഎഫ്ഓ ജോയ്‌സ് ജോസഫ്, യൂറോ 7 സിഇഓ ഹവാസ് അബ്ദുല്ല ,ഓസിഎസ് അസിസ്റ്റന്റ് മാനേജർ മുഹമ്മദ് അസറുദ്ദിൻ, ലുലു – ഫിന്റെക് ഡിപ്പാർട്മെന്റ് മാനേജർ അമൽ ഷൈജു, റൈസിംഗ് സ്റ്റാർ ടീം വൈസ് ക്യാപ്റ്റൻ ആദർശ്…

Read More

മലപ്പുറം ജില്ലാ അസോസിയേഷൻ ഈദ്-ഓണം സംഗമം ഒക്ടോബർ 7ന്

കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി : മലപ്പുറം ജില്ലാ അസോസിയേഷൻ ഈദ്-ഓണം സംഗമം  ‘ഈണം 2022’  ഒക്ടോബർ 7ന് മംഗഫ് അൽ നജദ് സ്‌കൂളിൽ വിപുലമായ ആഘോഷങ്ങളോട് നടക്കും.ഇത് സംബന്ധിച്ച ഔപചാരികമായ ഫ്ലയർ  പ്രകാശനം  ഇക്കഴിഞ്ഞ ദിവസം ഫർവാനിയ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.മലപ്പുറം ജില്ലാ അസ്സോസിയേഷൻ – MAK  മുഖ്യ രക്ഷാധികാരി ശ്രീ ഷറഫുദ്ധീൻ കണ്ണേത്തിന്റെ സാനിധ്യത്തിൽ മലബാർ ഗോൾഡ് കൺട്രി ഹെഡ് ശ്രീ അഫ്സൽ ഖാൻ, ക്വാളിറ്റി ഇന്റർനാഷണൽ ഫുഡ്‌ സ്റ്റഫ് ഉടമ ശ്രീ മുസ്തഫ ഉണ്ണിയാലുക്കൽ എന്നിവർ ചേർന്ന്  നിർവഹിച്ചു.‘മാക് ‘ പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര, രക്ഷാധികാരികളായ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ, വനിതാവേദി ചെയർപേഴ്സൺ സലീന റിയാസ് എന്നിവരെ കൂടാതെ മറ്റു സംഘടനാ ഭാരവാഹികളും എക്സിക്യൂട്ടിവ്‌ അംഗങ്ങളും…

Read More