Cinema
വളകാപ്പ് ആഘോഷമാക്കി ജഗതും അമല പോളും

ആദ്യ കണ്‍മണിയെ വരവേൽക്കാനൊരുങ്ങുകയാണ് തെന്നിന്ത്യൻ നായിക അമലാ പോളും ഭർത്താവ് ജഗത് ദേശായിയും. കഴിഞ്ഞ വർഷം നവംബറിലാണ് അമലയും ജഗതും വിവാഹിതരായത്. കൊച്ചിയിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി നാലിന് അമ്മയാകാൻ പോകുന്നുവെന്ന വാർത്ത അമല പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമലയും ജഗതും.
2009ൽ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെയാണ് അമല വെള്ളിത്തിരയിൽ എത്തുന്നത്. 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ ശ്രദ്ധേയമായ ചിത്രം മികച്ച നടിക്കുളള പുരസ്കാരവും അമല സ്വന്തമാക്കി. ആടുജീവിതമാണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ അമല പോള്‍ ചിത്രം.
Cinema
നടി തൃഷയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

തന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് നടി തൃഷ. ചൊവ്വാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അത് വരെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നും വിശ്വസിക്കരുതെന്നും നടി ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തൃഷയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഹാക്കിങ്ങിനെ തുടര്‍ന്ന് നടിക്ക് തന്റെ എക്‌സ് അക്കൗണ്ട് താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
‘വിടാമുയര്‍ച്ചി’ യാണ് തൃഷ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. അജിത്ത് കുമാര്‍, അര്‍ജുന്‍ സര്‍ജ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയറ്ററുകളില്‍ ഗംഭീരമായി മുന്നേറുകയാണ്. അജിത്ത് കുമാര്‍-തൃഷ ഹിറ്റ് ജോഡിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം
Cinema
ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. ഷൈനിനെ കൂടാതെ കൂട്ടു പ്രതികളായ അഞ്ച് പേരെയും കോടതി കുറ്റവിമുക്തരാക്കി.
കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ 2015 ജനുവരി 31നാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കൊക്കെയ്ന്‍ കേസ് ആയിരുന്നു ഇത്. പിന്നീട് വിചാരണ അനന്തമായി നീണ്ടു. കേസില്‍ തുടരന്വേഷണം നടത്തിയ ശേഷം 2018 ലാണ് പിന്നീട് വിചാരണ നടപടികള്‍ ആരംഭിച്ചത്. ശാസ്ത്രീയമായി തെളിവ് നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പ്രതികളെ കോടതി വെറുതെവിട്ടത്.
ആദ്യം കാക്കനാട് ലാബില്‍ പരിശോധിച്ചില്ലെങ്കിലും കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളില്‍ നടത്തിയ കെമിക്കല്‍ പരിശോധനകളിലും സമാന സാഹചര്യമാണ് ഉണ്ടായത്. രക്ത സാമ്പിള്‍ പരിശോധന പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് നിലനിന്നില്ല. വിചാരണ വേളയില്‍ ഹാജരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.
Cinema
യുകെഒകെ-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും ദുല്‍ഖറും ചേര്‍ന്നു പുറത്തിറക്കി

മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെഒകെ)’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് പുറത്തിറക്കിയത്. അരുണ്‍ വൈഗ യാണ് യുകെഒകെ യുടെ സംവിധായകന്‍ . ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്‍, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ് – സജീവ് പി കെ – അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം-സിനോജ് പി അയ്യപ്പന്‍, സംഗീതം-രാജേഷ് മുരുകേശന്‍, ഗാനരചന – ശബരീഷ് വര്‍മ്മ, സൗണ്ട് മിക്‌സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് ആന്റ് ജിഷ്ണു, ആക്ഷന്‍-ഫിനിക്‌സ് പ്രഭു, മേക്കപ്പ്: ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം : മെല്‍വി ജെ,
എഡിറ്റര്‍- അരുണ്‍ വൈഗ, കലാ സംവിധാനം- സുനില്‍ കുമാരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : റിന്നി ദിവാകര്‍, പി ആര്‍ ഓ : എ എസ് ദിനേശ്, വാഴൂര്‍ ജോസ്, അരുണ്‍ പൂക്കാടന്‍.
ശക്തവും തികച്ചും വ്യത്യസ്തവുമായ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ഡഗഛഗ. ‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍’ എന്ന സിനിമക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.ഏപ്രില്‍ 17ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്പയിന്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram6 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login