Connect with us
top banner (3)

Delhi

ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Avatar

Published

on

റായ്പൂർ: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തർ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.നാരായണ്‍പൂർ – കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്‍റെയും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്‍റെയും സംയുക്ത സംഘമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തർ മേഖലയില്‍ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ ഭടൻമാർ സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വലിയ ആയുധ ശേഖരവും കണ്ടെത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Delhi

സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മോദി രണ്ട് ഇന്ത്യയെ നിര്‍മിക്കുന്നു: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: പുനെയില്‍ ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച കൗമാരക്കാരന് ജ്യാമ്യം നല്‍കിയതില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സമ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഇന്ത്യയെ നിര്‍മിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

‘ഒരു ബസ് ഡ്രൈവറോ ട്രക്ക് ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ഓടിക്കുന്ന വാഹനം അബദ്ധത്തില്‍ ആരെയെങ്കിലും ഇടിച്ചാല്‍ അവരെ 10 വര്‍ഷം ജയിലിലിടും. എന്നാല്‍ ഒരു പണക്കാരന്റെ മകന്‍ ഓടിക്കുന്ന കാറിടിച്ച് ആളുകള്‍ കൊല്ലപ്പെട്ടാല്‍ അയാളോട് റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാന്‍ പറയും’ -രാഹുല്‍ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പണക്കാരനും പാവപ്പെട്ടവര്‍ക്കും നീതി ലഭിക്കണമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പുനെയില്‍ അമിതവേഗത്തില്‍ വന്ന ആഡംബരക്കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മദ്യപിച്ച് കാറോടിച്ച കൗമാരക്കാരനെ ജാമ്യം നല്‍കി വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുക, ട്രാഫിക് നിയമങ്ങള്‍ പഠിക്കുക, എന്നിവയായിരുന്നു ജാമ്യം നല്‍കുന്നതിനുള്ള ചില നിബന്ധനകള്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Delhi

തെരഞ്ഞെടുപ്പ് നീതിയുക്തമാകണം, ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളിൽ നടപടി വേണം; പരാതി നൽകി ഇന്ത്യ സഖ്യം

Published

on

ന്യൂഡൽഹി: വോട്ടിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളിൽ നടപടിയില്ലാത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യ സഖ്യത്തിന്റെ പരാതി. ഭരണപക്ഷ പാർട്ടിയുടെ ഗുരുതരമായ തിരഞ്ഞെടുപ്പ് നിയമലംഘനങ്ങളിൽ പോലും നടപടിയുണ്ടാകുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പാർലമെൻ്റ്, നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്കുകൾ മാത്രമല്ല, ഓരോ പോളിംഗ് സ്റ്റേഷനിലേയും വിശദമായ കണക്കുകളും ലഭ്യമാക്കേണ്ടതുണ്ടെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്കാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഭരണകക്ഷിയിലുള്ളവർ ചെയ്ത തെരഞ്ഞെടുപ്പ് നിയമലംഘനങ്ങളുടെ രേഖാമൂലമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടും ഇതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെപവിത്രതയും സുതാര്യതയും ഉറപ്പാക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രണ്ടു സുപ്രധാന വിഷയങ്ങളിലാണ് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. വോട്ടിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസവും കണക്കിലെ അന്തരവും ഒന്നാമത്തെ വിഷയമായി ഉന്നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നിരന്തരമായ വിദ്വേഷപ്രസംഗങ്ങളിൽ നടപടി ഉണ്ടാകാത്താതും ഇന്ത്യ സഖ്യം കമ്മീഷന് മുമ്പാകെ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ തീയതിയും വേദിയും സഹിതമാണ് പരാതി നൽകിയത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വിഷയത്തിൽ ശക്തമായ നടപടി
സ്വീകരിക്കണമെന്നും ഇന്ത്യ സഖ്യം നൽകിയ
നിവേദനത്തിൽ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Delhi

ബിജെപി നേതാവ് ബ്രിജ്ഭൂഷണെതിരെ ലൈംഗിക അതിക്രമം ഉൾപ്പെടെ ചുമത്തി; വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ കോടതി നടപടി

Published

on

ന്യൂഡൽഹി: ബിജെപി നേതാവും മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ സിംഗിനെതിരെ ലൈംഗിക അതിക്രമം ഉൾപ്പെടെ കുറ്റം ചുമത്തി ഡൽഹി റൌസ് അവന്യൂ കോടതി. വനിത ഗുസ്തി താരങ്ങളുടെ പരാതിയിലാണ് കോടതി നടപടി. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ബ്രിജ്ഭൂഷണോടൊപ്പം മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്.

കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഐപിസി സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്താൻ മതിയായ രേഖകളുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഗുസ്തിക്കാരുടെ പരാതിയിൽ ഐപിസി സെക്ഷൻ 506(1) പ്രകാരം ശിക്ഷാർഹമായ കുറ്റം ചുമത്താനുംം സിംഗിനെതിരെ മതിയായ രേഖകൾ ജഡ്ജി പ്രിയങ്ക രാജ്പൂത് ഉത്തരവിൽ വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured