Agriculture
കുതിച്ചുയർന്ന് കൊക്കോവില: ഒരു വർഷത്തിനിടയിൽ 200 ശതമാനം വർധന
അന്താരാഷ്ട്ര കാർഷികവിപണിയിൽ കൊക്കോകർഷകരാണ് ഇപ്പോൾ താരങ്ങൾ. രാജ്യാന്തര വിപണിയിൽ കൊക്കോയുടെ വില ടണ്ണിനു പതിനായിരം ഡോളർ കടന്നിരിക്കുന്നു. ഒരു വർഷം കൊണ്ടുണ്ടായത് 200 ശതമാനം വർധന! ലോകവിപണി ക്കാവശ്യമായ കൊക്കോയുടെ 70 ശതമാനവും ഉത്പാദിപ്പിച്ചിരുന്നത് ഐവറി കോസ്റ്റ്, ഘാന എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ്. എന്നാൽ ഇവിടെയുണ്ടായ കൃഷി നാശം കയറ്റുമതിയെ തകർത്തതുമൂലമാണ് വില ഉയരുന്നത്.. ഐവറി കോസ്റ്റിൽ അടുത്ത മാസം ഇടക്കാല വിളവെടുപ്പ് ഉണ്ടാകുമെങ്കിലും അതൊന്നും ക്ഷാമത്തിന് പരിഹാരമാകില്ല. ബ്രസീൽ, ഇക്വഡോർ പോലുള്ള രാജ്യങ്ങൾ കൊക്കോ ഉത്പാദനം ക കൂട്ടാൻ ശ്രമിക്കുന്നതിൻ്റെ ഫലവും പെട്ടെന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിനാൽ കൊക്കോയുടെ ക്ഷാമം ഒരു വർഷത്തേക്കെങ്കിലും തുടർന്നേക്കുമെന്ന് കരുതപ്പെടുന്നു. ലഭ്യത കുറയുന്നതിനാൽ വില വർധിച്ചു കൊണ്ടിരിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. വിളവെടുപ്പുകാലമല്ലാത്തതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്ക് വില വർധനയുടെ പ്രയോജനം കാര്യമായി ലഭിച്ചിട്ടില്ല.
കൊക്കോയുടെ ക്ഷാമത്താൽ വിഷമിക്കുന്ന മറ്റൊരു മേഖല ചോക്കലേറ്റ് നിർമ്മാണമാണ്. 500 ഗ്രാം ചോക്കലേറ്റ് ഉണ്ടാക്കാൻ 400 കൊക്കോ കുരു വേണമെന്നാണ് കണക്ക്.ഒരു മരത്തിൽ നിന്ന് ഒരു വർഷത്തിൽ പരമാവധി 2500 കുരുവാണ് കിട്ടുക. ലോകത്ത് ഒരു വർഷം 75 ലക്ഷം ടൺ ചോക്കലേറ്റ് ആവശ്യമുണ്ടത്രേ! അമേരിക്കയിലും യൂറോപ്പിലുമൊക്കെ കൊക്കോ ബട്ടറിൻ്റെയും പൗഡറിൻ്റെയുമൊക്കെ സ്റ്റോക്ക് നന്നേ കുറഞ്ഞിരിക്കുന്നതിനാൽ ചോക്കലേറ്റ് ഉൽപന്നങ്ങൾക്ക് വിലക്കയറ്റം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.
Agriculture
കാർഷിക സെൻസസിന് തുടക്കമായി
പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും വിവരശേഖരണം ആരംഭിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് ജില്ലാ തലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല. ഫീൽഡ് പ്രവർത്തനങ്ങൾക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരാണ് നേതൃത്വം നൽകുക.രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നിന്നും തെരെഞ്ഞെടുത്ത വാർഡുകളിലെ എല്ലാ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2021-22 വർഷത്തിൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത വാർഡുകളിലെ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2022-23 ൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി, കൃഷിക്കുണ്ടായ ചെലവുകൾ, കൃഷിക്കായി എടുത്ത ലോണുകൾ, കൃഷി സ്ഥലത്തു അവലംബിച്ച വളം, കീടനാശിനി പ്രയോഗം തുടങ്ങിയവ സംബന്ധിച്ച് വിശദമായ വിവരശേഖരണം നടത്തും.സംസ്ഥാനത്തെ കൃഷിരീതികൾ മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വളർച്ചക്കുമായി നടക്കുന്ന ഈ വിവരശേഖരണത്തിന് എന്യൂമറേറ്റർമാർ എത്തുമ്പോൾ കർഷകർ സത്യസന്ധമായ വിവരങ്ങൾ നൽകണമെന്ന് നിർദേശിച്ചു.
Agriculture
റബ്ബറിന് പി.എം. ഇൻഷുറൻസ്
പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് സ്കീമിൽ റബ്ബറിനെ ഉൾപ്പെടുത്തുന്നതിന് നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് റബ്ബർ ബോർഡിന് സമർപ്പിച്ചു. പദ്ധതിക്ക് കേന്ദ്ര വാണിജ്യമന്ത്രാലയം രൂപംനൽകുമ്പോൾ പരിഗണിക്കേണ്ട വിഷയങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലകളിലുമുള്ള പ്രാദേശികമായ കാലാവസ്ഥാപ്രശ്നങ്ങളിൽ ഉണ്ടാകാവുന്ന കാർഷികനഷ്ടം പരിഗണിക്കണമെന്നതാണ് മുഖ്യനിർദേശം. ഡിസംബർ 10-ന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മാർഗ്ഗനിർദേശങ്ങളോടെ നടക്കുന്ന യോഗത്തിൽ അന്തിമതീരുമാനമാകും.
ഇൻഷുറൻസ് കമ്പനികൾ സീസൺ അധിഷ്ഠിതമായി കാര്യങ്ങളെ കാണുന്ന രീതിയിൽ മാറ്റംവരുത്തണം. കാലാവസ്ഥാവ്യതിയാനം വന്നതോടെ വേനൽക്കാലത്തും അപ്രതീക്ഷിത വെള്ളപ്പൊക്കം, മഴക്കാലത്തെ അപ്രതീക്ഷിത വരൾച്ച തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാകുന്നു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കീടബാധ, രോഗങ്ങൾ എന്നിവയെല്ലാം നഷ്ടപരിഹാരത്തിന് പരിഗണിക്കണം.
• എല്ലാ ചെറുകിട, നാമമാത്ര കർഷകർക്കും പ്രയോജനം കിട്ടണം. മുൻപുണ്ടായിരുന്ന ചില ഇൻഷുറൻസ് പദ്ധതികൾ പ്രീമിയത്തിലെ പ്രശ്നങ്ങൾ കാരണം നിലച്ചുപോയി. എല്ലാവർക്കും പ്രയോജനപ്പെടാൻ പ്രീമിയം തുക കുറയ്ക്കണം.
• ഒരു ഹെക്ടറിന് 1500 രൂപ പ്രീമിയം എന്ന് കർഷകരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രീമിയം എത്ര കുറയുന്നോ അത്രയും പ്രാതിനിധ്യം വർധിക്കും.
• രണ്ട് കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ചത്. ഇവരുടെ ടേംഷീറ്റ് ചർച്ചചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ പ്രീമിയത്തിൽ ഇനിയും ചർച്ചയാകാമെന്ന് അവർ അറിയിച്ചിരുന്നു.
• അതത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാനിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകണം നഷ്ടപരിഹാരം നൽകേണ്ടത്.
• 72 മണിക്കൂറിനുള്ളിൽ നാശവിവരം കൃഷിക്കാർ ഇൻഷുറൻസ് കമ്പനിയെ അല്ലെങ്കിൽ സംസ്ഥാനത്ത് ഇത് നടപ്പാക്കുന്ന ഏജൻസിയെ അറിയിക്കണം. ഇൻഷുറൻസ് കമ്പനി പ്രതിനിധി നഷ്ടം തിട്ടപ്പെടുത്തും
• അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി തയ്യാറാക്കിയ നിബന്ധനകൾ കേരളത്തിന് യോജ്യമാണെന്ന് സംസ്ഥാന കൃഷിവകുപ്പ് അറിയിച്ചു. കമ്പനിയുടെ ടേം ഷീറ്റും അംഗീകരിച്ചിട്ടുണ്ട്.
Agriculture
കാര്‍ഷിക മേഖലയോട് സർക്കാറിന്റെ അവഗണന; കര്‍ഷക ആത്മഹത്യ ആശങ്കയുണ്ടാക്കുന്നു: വി ഡി സതീശൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം കേരളത്തില്‍ വർധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് നെന്മാറയില്‍ നെല്‍കര്‍ഷകനായ സോമന്‍ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. നെല്‍ കര്‍ഷകനായ സോമന് വിവിധ ബാങ്കുകളില്‍ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. കൃഷി നാശവും സാമ്പത്തിക ബാധ്യതയുമാണ് ആ കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
കാര്‍ഷിക മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും കേരളത്തിലെ കര്‍ഷകരെ ദുരിതക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. യഥാസമയം സംഭരിച്ച നെല്ലിന് തുക നല്‍കാത്തത് നെല്‍ കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉഷ്ണ തരംഗത്തിലും അതിതീവ്ര മഴയിലും 1000 കോടിയിലേറെ രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടും സഹായം നല്‍കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
പ്രകൃതി ദുരന്തത്തിനിടയിലും ബാങ്കുകളില്‍ നിന്നുള്ള ജപ്തി നോട്ടിസുകള്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പാവങ്ങളുടെ വീടുകളിലേക്ക് പ്രവഹിക്കുകയാണ്. എന്നിട്ടും മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു പോലുമില്ലെന്നത് അദ്ഭുതമാണ്. നെല്‍കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കുന്നതടക്കം കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണം. പ്രകൃതിദുരന്തവും കൃഷിനാശവും കണക്കിലെടുത്ത് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. പ്രതിസന്ധി നേരിടുന്ന കര്‍ഷക സമൂഹത്തിനായി അടിയന്തരമായി സമഗ്ര പാക്കേജ് പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login