സൈനിക ക്യാംപിൽ ഭീകരാക്രമണം, മൂന്നു സൈനികർക്ക് വീരമൃത്യു, 2 ഭീകരരെ കൊന്നു

ശ്രീന​ഗർ: ഇന്ത്യയുടെ സൈനിക ഓപ്പറേറ്റിം​ഗ് ക്യാംപിനു നേരേ പാക് ഭീകരാക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർക്ക് വീരമൃത്യു. രജൗറിയിൽ നിന്ന് 25 കിലോമീറ്റർ അകലെ പ്രവർത്തിക്കുന്ന സൈനിക ബേസ് ക്യാംപിലേക്ക് അജ്ഞാതർ വാഹനമോടിച്ചു കയറ്റുകയായിരുന്നു. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ സൈന്യം വൻതിരിച്ചടി നൽകി. അക്രമികൾ രക്ഷപ്പെടുന്നതിനു മുൻപേ രണ്ടുപേരെയും വെടിവച്ചു കൊന്നു.രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കാനിരിക്കെ, കനത്ത സുരക്ഷയാണെങ്ങും. ഇതു മറികടന്നു ക്യാംപിലെത്തിയ അക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതേയുള്ളൂ.

Read More

അചന്ത ശരത് കമാലിനും സ്വർണം

ബർമിങ്ഹാം: 2022 കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. മീറ്റിലെ 21 ാം സ്വർണം നേടി പുരുഷവിഭാ​ഗം സിം​ഗിൾസ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ അചന്ത ശരത് കമാലിനു സുവർണ നേട്ടം. മീറ്റ് ഇന്നു സമാപിക്കും. പുരുഷ വിഭാ​ഗം ഹോക്കിയിലും ഇന്ത്യ സുവർണ പ്രതീക്ഷയിലാണ്.

Read More

കോമൺ വെൽത്തിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു

ബർമിങാം: കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു. ഇന്ന് ഒരു വെള്ളിയും മൂന്നു വെങ്കലും നേടിയാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ജൂഡോയിൽ തൂലിക മാൻ വെള്ളി നേടി. ഭാരോദ്വഹനത്തിൽ ​ഗുർദീപ് സിം​ഗ് വെങ്കലം നേടിയപ്പോൾ ഹൈജംപിൽ തേജസ്വനി ശങ്കർ ഇന്ത്ക്കു വേണ്ടി ചരിത്ര മെഡൽ നേടി. മൂന്നാം സ്ഥാനവും വെങ്കലവുമാണ് ​തേജസ്വനിയുടെ നേട്ടം. പുരുഷന്മാരുടെ ബാറ്റ്മിൻഡൻ സിം​ഗിൾസിൽ സൗരവ് ​ഗോസലും വെങ്കലം നേടി.

Read More

അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക, മൃതദേഹം രഹസ്യ താവളത്തിലേക്കു മാറ്റി

അമേരിക്ക: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക. ‍ഞായറാഴ്ചയാണ് സവാഹിരി വധിക്കപ്പെട്ടതെങ്കിലും ഇന്നലെ രാത്രിയാൻ് യുഎസ് വാർത്ത പുറത്തു വിട്ടത്. മൃതദേഹം സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. സവാഹിരിയുടെ മുൻ​ഗാമി ഒസാമ ബിൻ ലാദനെയും യുഎസ് അയാളുടെ ഒളിതാവളത്തിൽ യുഎസ് സേന വധിക്കുകയായിരുന്നു. ബിൻ ലാബന്റെ മൃതദേഹം പിന്നീട് ശാന്ത സസുദ്രത്തിലെവിടേ കെട്ടിത്താഴ്ത്തുകയായിരുന്നു.യു എസ് പ്രസിഡൻറ് ജോ ബൈഡൻ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സി ഐ എ കാബൂളിൽ ഡ്രോൺ ഉപയോ​ഗിച്ച് ആക്രമണം ശക്തമാക്കിയിരുന്നു. അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു.രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ…

Read More

എൻഫോഴ്സ്മെന്റ് വേട്ട മറികടക്കും: സഞ്ജയ് റാവത്ത്

മുംബൈ: രാഷ്‌ട്രീയ എതിരാ‌ളികൾക്കു നേരേ എൻഫോഴ്സ്മെന്റിനെ ഉപയോ​ഗിച്ചു നടത്തുന്ന യുദ്ധം ചെറുത്തു തോല്പിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പത്ര ചൗ‌ൾ ഭൂമി കുംഭകോണക്കേസിൽ ഉൾപ്പെടുത്തി ഇന്നു രാവിലെ മുതൽ തന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെക്കുറിച്ച് പറയുകയായിരുന്നു റാവത്ത്. ഈ ഭൂമി ഇടപാടുമായി തനിക്ക് ഒരു ബന്ധവുമില്ല. താൻ ഒരു ഇടപാടും നടത്തിയിട്ടുമില്ല. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ മാറ്റത്തിന്റെ സാഹചര്യത്തിൽ എതിരാളികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് കേന്ദ്ര സർക്കാരിന്റെയും പുതിയ മഹാരാഷ്‌ട്ര സർക്കാരിന്റെയും നീക്കം. ഇതിനെ മഹാരാഷ്‌ട്രയിലെ ജനങ്ങളും ശിവസേനയും ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ജമ്മു കശ്മീരിൽ ഒരു ഭീകരനെ വധിച്ചു, രണ്ടു പേർ പിടിയിൽ

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഇന്നലെ രാത്രി പൊലീസ്, സേന എന്നിവർ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. രണ്ടു പേർ പിടിയിലായി. ബരാമുള്ള ബിന്നു മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തെരച്ചിലും ഏറ്റുമുട്ടലും തുടരുകയാണ്. ബരാമുള്ള പഠാൻ സ്വദേശിയായ ഇർഷാദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ട ഭീകരൻ. ഇയാളുടെ കൈയിൽ നിന്ന് എകെ 47 തോക്കും മുപ്പത് റൗണ്ട് തിരകളും കണ്ടെത്തി. കൊടൂുംഭീകരനാണ് ഇയാളെന്നു പോലീസ്.റഫ്യബാദ് ഹദിപ്പോറയിൽ നിന്നാണ് മറ്റ് രണ്ടു ഭീകരർ പിടിയിലായത്. ഒരു ചെക്കിം​ഗ് പോയിന്റിൽ വാഹന പരിശോധന നടത്തുമ്പോൾ ഇതു വഴി വന്ന താരിഖ് അവാനി, ഇഷ്ഫാഖ് അവാനി എന്നിവർ വാഹനം നിർത്താതെ ഓടിച്ചു പോയി. ഇവർക്കു പിന്നാലെ പാഞ്ഞ സൈനികർ ഇവരെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽ നിന്ന് രണ്ട് തോക്കുകളും 11 തിരകളും കണ്ടെത്തി.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടക്കാനിരിക്കെ രാജ്യത്തെമ്പാടും അതിശക്തമായ നിരീക്ഷണമാണ് നടക്കുന്നത്.…

Read More

തെലങ്കാനയിൽ ക്രെയിൻ പൊട്ടി അഞ്ച് തൊഴിലാളികൾ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായ ടണൽ നിർമാണത്തിലേർപ്പെട്ടിരുന്ന അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു നിരവധി പേർക്കു പരുക്കേറ്റു. അഞ്ചു പേരുടെ നില ​ഗുരുതരം. നാ​ഗർകുർണൂൽ ജില്ലയിലെ പിആർഅർ ലിഫ്റ്റ് ഇറി​ഗേഷൻ പദ്ധതിയുടെ സൈറ്റിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്.നൂറടി താഴ്ചയിലെ ടണലിൽ ജോലി ചെയ്തവരാണ് അപകടത്തിൽ പെട്ടത്. ഇവരുടെ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ ക്രെയിൻ ഉപയോ​ഗിച്ചു പുറത്തേക്കു കൊണ്ടു വരികയായിരുന്നു. എഴുപതടി ഉയരത്തിലെത്തിയപ്പോൾ ക്രെയിനിന്റെ വടം പൊട്ടി എല്ലാവരും ആഴത്തിലേക്കു പതിച്ചു. ക്രെയിൻ റോപ്പിലുണ്ടായിരുന്നവരും താഴെ ഊഴം കാത്തു നിന്നവരുമാണ് അപകടത്തിൽ പെട്ടത്.

Read More

ബിർമിങാമിൽ ഇന്ത്യക്ക് തിരക്കോട് തിരക്ക്, മലയാളി താരം സാജൻ പ്രകാശ് ഇന്നിറങ്ങും

ബർമിങാം: കോമൺവെൽത്ത് ​ഗെയിംസിനു വർണാഭമായ തുടക്കം. ഇന്നലെ അർധരാത്രിയോടെ വർണമഴയായി പെയ്തിറങ്ങിയ ഉദ്ഘാടന ചടങ്ങുകൾ പുലർച്ചെ വരെ നീണ്ടു. ​ഗെയിമുകൾക്ക് ഇന്നു തുടക്കമാവും. വനിതാ ക്രിക്കറ്റ്, ഹോക്കി, ബാറ്റ്മിന്റൻ, ടേബിൾ ടെന്നിസ്, ബോക്സിം​ഗ്, അക്വാട്ടിക് തുടങ്ങി ഒൻപതിനങ്ങളിൽ ഇന്ത്യ ഇന്നിറങ്ങും. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ മലയാളി താരം സാജൻ ഫ്രാൻസിസും ഇന്നിറങ്ങുന്നുണ്ട്.

Read More

യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്: രണ്ടാം റൗണ്ടിലും റിഷി സുനക്

ലണ്ടൻ: ഇന്ത്യൻ വംശജൻ റിഷി സുനക് യുകെ പ്രധാനമന്ത്രിപദത്തോട് ഒരു ചുവചു കൂടി അടുത്തു. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഏറ്റവും കൂടുതൽ വോട്ട് റിഷിക്കാണ്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിൻറെ ഭാര്യ. പഞ്ചാബിൽ നിന്നാണ് റിഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.2020 ഫെബ്രുവരിയിൽ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിക്കുകയായിരുന്നു. ബ്രിട്ടനിൽ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്ക്. ചെറുപ്രായവും അനുകൂലം. 43 വയസാണ് അദദ്ദേഹത്തിന്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയർന്നത്. ബിസിനസുകാർക്കും തൊഴിലാളികൾക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികൾ വൻ ശ്രദ്ധയാകർഷിച്ചു. ബോറിസ് ജോൺസന്റെ പ്രവർത്തനത്തിൽ അതൃപ്തിയറിയിച്ചാണ് റിഷി രാജിവെച്ചത്. പിന്നാലെ പത്തോളം മന്ത്രിമാർ രാജിവെച്ചതോടെ സർക്കാർ പ്രതിസന്ധിയിലാകുകയും ബോറിസ് ജോൺസണ് രാജിവെക്കേണ്ടി വരുകയും ചെയ്തു.കൺസർവേറ്റീവ് പാർട്ടിയിലെ 101 എം…

Read More

കലാപമൊഴിയാതെ ശ്രീലങ്ക: പ്രധാനമന്ത്രിയുടെ കസേരയിൽ പ്രക്ഷോഭകർ

കൊളംബോ: കലാപമൊഴിയാതെ ശ്രീലങ്ക. സുരക്ഷിതനായി രാജ്യം വിടാൻ സൗകര്യം തന്നാൽ രാജി വയ്ക്കാമെന്ന ഉറപ്പ് നൽകിയ പ്രസിഡന്റ് ഗോത്തബയ രജപക്സെ, രാജിക്കത്ത് കൈമാറാതെ രാജ്യം വിട്ടതിനെതിരേയാണ് ഇന്നലെ മുതൽ കലാപം രൂക്ഷമായത്. പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതി കൈയേറിയിരിക്കയാണ്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകരെ നിയന്ത്രിക്കാൻ കഴിയുന്നില്ല. പൊലീസും സൈനികരും പ്രക്ഷോഭകരുടെ പക്ഷത്താണ്.പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ ഔദ്യോ​ഗിക കസേരയിലിരുന്നാണ് പ്രക്ഷോഭകർ അദ്ദേഹത്തെ വെല്ലുവിളിക്കുന്നത്.കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് പറന്ന ഗോത്തബയ അവിടഡെ നിന്നു മറ്റൊരു സുരക്ഷിത താവളത്തിലേക്കു നീങ്ങാനാണു ശ്രമിക്കുന്നത്. ഒപ്പം ഭാര്യ യോമ രജപക്സെയുമുണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുന്ന ഇവർ സിം​ഗപ്പുരിലേക്കു പോകുമെന്നാണ് റിപ്പോർട്ട്. ദുബായിയിലേക്കാണ് ആദ്യം ലക്ഷ്യം വച്ചതെങ്കിലും പിന്നീടത് മാറ്റി. സിംഗപ്പൂരിലേക്ക് കടക്കാനായി ഒരു സ്വകാര്യ വിമാനമൊപ്പിക്കാൻ ഗോത്തബയ മാലി സർക്കാരിന്…

Read More