പെണ്‍കുട്ടിയുടെ ആത്മഹത്യ, അധ്യാപകന്‍ ഒളിവില്‍

കാസര്‍കോട്: മേല്‍പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പ്രതിചേർത്തു. കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് പോക്സോ കേസ്. അധ്യാപകന്‍ ഒളിവിലാണ്. ദേളിയിലെ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്‍റെ മാനസിക പീഡനമാണെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നിരുന്നതായാണ് ആരോപണം. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് മനസിലാക്കിയ പിതാവ് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം ധരിപ്പിച്ചിരുന്നു. അന്ന് രാത്രി വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ അധ്യാപകന്‍ പറയുന്ന ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. അധ്യാപകന്‍ ഉസ്മാനെതിരെ പോക്സോയും ബാലനീതി വകുപ്പും ചുമത്തി മേല്‍പ്പറമ്പ്…

Read More

ഇന്നലെ 25,404 പേര്‍ക്കു കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ മാത്രം 25,404 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മരിച്ചവര്‍ :339, രോഗമുക്തി നേടിയവര്‍ 37127. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 3,32,89,578. ആക്റ്റീവ് കേസുകള്‍ 3,62,207. ഇതുവരെ രോഗമുക്തി നേടിയവര്‍ 3,24,84,159. ആകെ മരണ സംഖ്യം 4,43,213. സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നൽകിയത് 72.77 കോടിയിലധികം വാക്‌സിൻ ഡോസുകൾ. ഉപയോഗിക്കാത്ത 4.49 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇനിയും ലഭ്യം; 1.6 കോടിയിലേറെ ഡോസ് ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ…

Read More

നിസാമുദീനിലെ കവര്‍ച്ചഃ പ്രതിയെ തിരിച്ചറിച്ചു

പാലക്കാട്: നിസാമുദ്ദീൻ-തിരുവനന്തപുരം ട്രെയിനില്‍ യാത്ര ചെയ്ത മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് നിലവിലെ നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും ആർപിഎഫ് തെരച്ചിൽ തുടങ്ങി. കവർച്ചയ്ക്ക് ഇരയായ മൂന്ന് സ്ത്രീകളുടേയും മൊഴി പൊലീസും റെയിവേ പൊലീസും രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായെ കവർച്ചയ്ക്ക് ഇരയായ വിജയശ്രീ എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ അസ്ഗർ ബാദ്ഷാ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലിലുമടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തേയും സമാനമായ തരത്തിൽ മോഷണങ്ങൾ നടത്തിയ ആളാണ് അസ്ഗർ ബാദ്ഷാ എന്ന് റെയിൽവേ പൊലീസ് പറയുന്നു.…

Read More

ഗുരുവായൂരിലെ ആര്‍ഭാട വിവാഹംഃ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു. എന്നാൽ മറ്റ് അലകാരങ്ങൾ മാറ്റിയിട്ടില്ല. കൊവിഡ് വ്യാപനം നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികൾക്ക് ദേവസ്വം അനുമതി നൽകിയതെന്നാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നൽകണം. എന്നാൽ പൂക്കൾ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് ദേവസ്വത്തിൻ്റെ വിശദീകരണം. ഇവന്‍റ് മാനേജ്മെന്‍റ്…

Read More

പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 57 വയസ്സാക്കി വർധിപ്പിക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ശുപാർശ. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു. പട്ടിക വിഭാഗങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. മറ്റു പ്രധാന നിർദേശങ്ങൾ:∙ സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകൾ ഏറ്റവും പ്രചാരമുള്ള രണ്ടു മലയാളം പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകൾ പ്രസിദ്ധീകരിക്കണം. ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സമിതിയിൽ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സർക്കാർ പ്രതിനിധികൾ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകർത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീം…

Read More

നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി സംവിധായകന്‍ നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന്‍ ഉള്‍പ്പടെ 180 സാക്ഷികളുടെ വിസ്താരം ഇപ്പോള്‍ പൂര്‍ത്തിയായി. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. ഇതില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു.

Read More

അഴീക്കല്‍ ബോട്ട് മുങ്ങി, 4 പേര്‍ മരിച്ചു

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ​വലയില്‍ കുടുങ്ങി വള്ളം മറിയുക ആയിരുന്നെന്നാണ് കോസ്റ്റല്‍ പൊലീസ് പറയുന്നത്.

Read More

കോവിഡ് പ്രതിരോധത്തിന് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി

തിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുന്നതാണ്. സെന്റിനല്‍, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകള്‍ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകള്‍ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍,…

Read More

ഇന്ത്യ വീണു, ഇന്നിംഗ്സിനും 76 റണ്‍സിനും

ലീഡ്സ്:354 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 278 റൺസിന് പുറത്തായി . ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി . ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ . 189 പന്തുകൾ നേരിട്ട പൂജാര 15 ഫോറുകൾ സഹിതം 91 റൺസെടുത്തു . ക്യാപ്റ്റൻ വിരാട് കോലി , ഓപ്പണർ രോഹിത് ശർമ എന്നിവരും അർധസെഞ്ചുറി നേടി . 125 പന്തുകൾ നേരിട്ട് കോലി എട്ടു ഫോറുകളോടെ 55 റൺസെടുത്തു . രോഹിത് 156 പന്തിൽ ഏഴു ഫോറും ഒരു സിക്സസും സഹിതം 59 റൺസെടുത്തു . കെ.എൽ. രാഹുൽ ( എട്ട് ) , അജിൻക്യ രഹാനെ ( 10 ) , ഋഷഭ് പന്ത് ( ഒന്ന് ) , രവീന്ദ…

Read More

മന്ത്രിസഭയുടെ നൂറാം ദിവസം, അഴിഞ്ഞാടി പിങ്ക് പോലീസ്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നൂറാം ദിവസത്തില്‍ തലസ്ഥാനജില്ലയില്‍ പിങ്ക് പോലീസിന്‍റെ അഴിഞ്ഞാട്ടം. അച്ഛനെയും മകളെയും പിങ്ക് പോലീസ് സംഘം മൊബൈൽ ഫോൺ മോഷ്ടാക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പരാതി. ആറ്റിങ്ങൽ ടൗണിൽ ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പിങ്ക് പോലീസിനെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പിങ്ക് പോലീസ് നടുറോഡിൽ വിചാരണ ചെയ്തത്. ഐ.എസ്.ആർ.ഒ.യിലേക്കുള്ള വാഹനം കടന്നുപോകുന്നതിനാൽ കഴിഞ്ഞദിവസം ആറ്റിങ്ങൽ ടൗണിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് പിങ്ക് പോലീസ് എത്തിയത്. പോലീസ് വാഹനത്തിന്റെ ചില്ല് ഉയർത്തിവെച്ചാണ് പോലീസുകാർ ഡ്യൂട്ടിക്ക് പോയത്. ഒരു പോലീസ് ഉദ്യോഗസ്ഥ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന തന്റെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പറഞ്ഞു. ഈ സമയം ജയചന്ദ്രനും മകളും പോലീസ് വാഹനത്തിൽ ചാരിനിൽപ്പുണ്ടായിരുന്നു. തുടർന്നാണ് ഇരുവരും മൊബൈൽ എടുത്തെന്നരീതിയിൽ പോലീസ് ഉദ്യോഗസ്ഥ പെരുമാറിയത്. ഇതോടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. അല്പസമയത്തിന് ശേഷം…

Read More