Connect with us
inner ad

Kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് രണ്ട് മുതൽ ആറ് വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർkaഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പന്ത്രണ്ടുകാരിയെ മാതാവിൻ്റെ സുഹൃത്ത് പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

Published

on

മലപ്പുറം: പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് റിസോര്‍ട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി പീഡിപ്പിച്ചതിൽ പോക്സോ കേസ് എടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് . കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നതായി അതിജീവിതയുടെ പിതാവ് വെളിപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും അതിജീവിതയുടെ പിതാവ് ആരോപിച്ചു . മൊഴിയെടുക്കാനെന്ന പേരിൽ പെൺകുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ അപമാനിക്കുകയും കുട്ടിയോട് സംസാരിച്ച്‌ കേസ് എടുക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞതായി പിതാവ് അറിയിച്ചു. മൊഴിയുടെ പകർപ്പ് പൊലീസ് കാണിച്ചില്ലെന്നും തങ്ങളാണ് പ്രതികൾ എന്ന രീതിയിലുള്ള പെരുമാറ്റം സ്റ്റേഷനിൽ നിന്ന് ഉണ്ടായി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ അതിജീവിതയുടെ പിതാവ് ഉന്നയിച്ചിരിക്കുന്നത്. കൊണ്ടോട്ടി സ്വദേശി ആഷിക്കാണ് പ്രതിയെന്നും ഇയാളുമായുള്ള ബന്ധത്തെ തുടർന്നാണ് ഭാര്യയുമായി പിരിഞ്ഞതെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു. ആഷിക് പണം നൽകി സ്വാധീനിച്ചതു കൊണ്ടാകും പൊലീസ് നടപടി എടുക്കാത്തത്. സംഭവത്തിൽ ബന്ധമുള്ള എല്ലാ പ്രതികളും അറസ്റ്റിലാവണമെന്നും അതിജീവിതയുടെ പിതാവ് ആവശ്യപ്പെട്ടു.

Continue Reading

Kerala

നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ഡോക്ടർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

Published

on

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തിൽ പൊലീസ് കുട്ടിയുടെ കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തിയേക്കും. കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 336, 337 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Continue Reading

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്

Published

on

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹികപീഡനത്തിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. പ്രതി ജർമനി, സിം​ഗപ്പൂർ തുടങ്ങിയ രാജ്യങ്ങലിവിടെയോ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ നോട്ടീസ്. ഇന്റർപോൾ ബ്ലു കോർണർ നോട്ടീസിനായി സിബിഐ മുഖേന കേരളാ പൊലീസ് കത്ത് നൽകുകയായിരുന്നു.

സിം​ഗപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടന്ന പോലീസ് രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകി. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോ​ഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured