Connect with us
inner ad

Featured

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

Avatar

Published

on

കൊവിഷീൽഡ് വാക്സിൻ വിവാദത്തിനിടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് ചിത്രം നീക്കിയത് എന്നാണ് വിശദീകരണം. കൊവിഷീൽഡ് വാക്സിൻ എടുത്ത ചിലരിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യുകെ കോടതിയെ അറിയിച്ചത്.

കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ച കൊവിഡ് വാക്സിന് ഗുരുതര പാർശ്വഫലം ഉള്ളതായി വാക്സിൻ നിർമ്മാണ കമ്പനി അസ്ട്രസെനക കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. കൊവിഡ് വാക്സിൻ എടുത്ത ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

പ​ന്തീ​രാ​ങ്കാ​വ് ഗാർഹിക പീഡനക്കേസ്; ജർമൻ പൗരത്വമുള്ള പ്രതി വിദേശത്തേക്ക് ക​ട​ന്ന​താ​യി സൂ​ച​ന

Published

on

കോ​ഴി​ക്കോ​ട്: പന്തീരം കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. നവ വധുവിനെ ക്രൂ​ര​മായി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ​തീ​ര​ത്തി​ല്‍ രാ​ഹു​ല്‍ പി. ​ഗോ​പാ​ല​ന്‍ ജോ​ലി​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന. ജ​ര്‍​മ​നി​യി​ല്‍ എയ്റോനോട്ടിക്കൽ എ​ന്‍​ജി​നീ​യ​റാ​ണ് ഇ​യാ​ള്‍.

രാ​ഹു​ൽ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലാ​ണ് രാ​ജ്യം വി​ടേ​ണ്ടി വ​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. രാ​ഹു​ല്‍ രാ​ജ്യം വി​ട്ടോ എ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ ഫോ​റി​നേ​ഴ്‌​സ് റീ​ജ​ണ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.ഇ​യാ​ള്‍​ക്കു​വേ​ണ്ടി പോ​ലീ​സ് രാ​ജ്യ​മെ​ങ്ങും ജാ​ഗ്ര​ത പു​ല​ര്‍​ത്തി​വ​രി​ക​യാ​ണ്. എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രാ​ഹു​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യി ചി​ല സൂ​ച​ന​ക​ള്‍ ലഭിച്ചതിനു പിന്നാലെ പോ​ലീ​സ് സം​ഘം അ​വി​ടേ​ക്ക് പോ​യി​ട്ടു​ണ്ട്. രാ​ഹു​ലി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് ഇ​യാ​ള്‍​ക്ക് രാ​ജ്യം വി​ടാ​ന്‍ സ​ഹാ​യം ചെ​യ്ത​താ​യും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ടീം ഓഡിറ്റ്: ജീവനക്കാരെ ദ്രോഹിക്കുന്നതിൽ
പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു

Published

on

കൊല്ലം: സംസ്ഥാന സഹകരണ വകുപ്പിൽ നടപ്പിലാക്കുന്ന ടീം ഓഡിറ്റ് ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി മാത്രമായി മാറിയെന്ന് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ. ടീം ഓഡിറ്റ് നടപ്പിലാക്കിയ ജില്ലകളിൽ പ്രതിപക്ഷ സർവീസ് സംഘടനയിൽപ്പെട്ട ജീവനക്കാരെ തിരഞ്ഞ് പിടിച്ച് സ്ഥലംമാറ്റി ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് സഹകരണ ഓഡിറ്റ് ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേർസ് & ഓഡിറ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു.
നാളെയാണു യോഗം വിളിച്ചിരിക്കുന്നത്. ടീം ഓഡിറ്റിൻ്റെ അന്തസ്സത്ത ഉൾക്കൊള്ളാതെയും നിയമപ്രകാരമല്ലാതെയുമാണ് പല ജില്ലകളിലും ടീം ഓഡിറ്റ് നടപ്പിലാക്കി വരുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയാണു നിലവിൽ ഇത് നടപ്പിലാക്കി വരുന്നത്. സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനത്തിൻ്റെ അടിസ്ഥാനത്തിൽ ടീം രൂപീകരിക്കും എന്ന് പറഞ്ഞിട്ടും ഡെപ്യൂട്ടി ഡയറക്ടർ ലീഡറായി ടീം രൂപീകരിക്കേണ്ടതിനു പകരം പല ജില്ലകളിലും അസിസ്റ്റൻ്റെ ഡയറക്ടറുടെ ടീമും, അസിസ്റ്റൻ്റ് ഡയറക്ടർ ലീഡറായി ടീം രൂപീകരിക്കേണ്ടതിനു പകരം സ്പെഷ്യൽ ഗ്രേഡ് ഓഡിറ്ററെ ഉൾപ്പെടുത്തിയുമാണ് പല ജില്ലകളിലും ടീമിനെ രൂപീകരിച്ചിരിക്കുന്നത്.
ചട്ട ഭേദഗതി വരുന്നതിന് മുമ്പേ ധൃതി പിടിച്ചുള്ള ടീംആഡിറ്റ് വരും നാളുകളിൽ വൻ തസ്തിക നഷ്ടത്തിനും ഇടയാക്കും. സഹകരണ മേഖലയുട വിശ്വാസ്യത നില നിർത്താൻ യോജിച്ച് പോരാടേണ്ട സമയത്ത് കടുത്ത രാഷ്ട്രീയം കലക്കി വകുപ്പിനെ തകർക്കാനാന് ശ്രമിക്കുനത് . കേരള സർക്കാരിന്റെ നയമായ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കാത്ത ഏക വകുപ്പും സഹകരണമാണ്.സ്വന്തം താലൂക്കിൽ തന്നെ നിയമിക്കണമെന്ന കോടതി ഉത്തരവ് സമ്പാദിച്ച ജീവനക്കാരനെ പോലും വിദൂര താലൂക്കിലെ ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് തീർത്തും പ്രതിഷേധാർഹമാണെന്നും ഈ ചർച്ചകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാൻ സാധ്യതയില്ലെന്നും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

Continue Reading

Featured

മമ്മൂട്ടിക്ക് പിന്തുണയുമായി കെ സി വേണുഗോപാൽ എം പി

Published

on

സംഘപരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി .അരനൂറ്റാണ്ട് കാലത്തെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനീയനാണ് മമ്മൂട്ടി.മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ആ വ്യക്തിത്വത്തെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘപരിവാർശക്തികൾ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ലെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Advertisement
1000x200 PX MALAYALI DCTR MDX-02-02

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured