ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നുമായിരുന്നു മന്ത്രിയുടെ…
Read MoreCategory: Featured
പിണറായി വിജയനെന്നത് പൈശാചികതയുടെയും ക്രൂരതയുടെയും പേര്, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രം ; കെ.സുധാകരൻ
കണ്ണൂർ: പിണറായി വിജയനെന്നത് പൈശാചികതയുടെയും ക്രൂരതയുടെയും പേരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണൻ്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരാണ് പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിൻ്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. തനിക്കറിയാവുന്ന പോലെ മറ്റാർക്കും പിണറായി വിജയനെ അറിയില്ല.‘ വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണ്. ദൃക്സാക്ഷികൾ ഭയന്ന് പിൻമാറിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സെൻട്രൽ ജയിലിൽ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങൾ. പിണറായി വിജയൻ, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണെ’ന്നും സുധാകരൻ ഫേസ്ബുക്കിൽ…
Read Moreഎ കെ ജി സെന്റർ വഞ്ചനയുടെ സ്മാരകം: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എ കെ ജി സെന്റർ ഒരു വഞ്ചനയുടെ സ്മാരകമാണെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്.1977 ൽ എകെജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സർക്കാർ നൽകിയ 35 സെന്റ് ഭൂമിയിൽ പാർട്ടി ഓഫീസ് സ്ഥാപിച്ച സി പി എം നേതൃത്വം സർക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.പൗരപ്രമുഖർ അടങ്ങിയ എകെജി സ്മാരക കമ്മറ്റിയുടെ പേരിൽ നൽകിയ ഭൂമി ക്രമേണ പാർട്ടി നേതാക്കൾ മാത്രമടങ്ങിയ ഒരു ട്രസ്റ്റിന് കൈമാറി.സർക്കാരുമായുള്ള ധാരണ ലംഘിച്ചതിനെതിരെ കേസ് കൊടുക്കുമെന്ന് ഞാൻ പ്രഖ്യാപിച്ച ശേഷമാണ് എകെജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങിയത്.ഇഎംഎസിന്റെ അഭ്യർത്ഥനയെ മാനിച്ച് പഠന കേന്ദ്രത്തിന് വേണ്ടി മാത്രമാണ് റവന്യൂ വകുപ്പിന്റെ 15 സെന്റും കേരള യൂണിവേഴ്സിറ്റിയുടെ 20 സെന്റും അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി അനുവദിച്ചത്.1977 ൽ എ കെ ജി…
Read Moreഅമ്മയെ തല്ലിയവർ തന്നെ അങ്ങാടിയിലും
മൂന്നാം കണ്ണ് (ജൂലൈ 5) സി.പി. രാജശേഖരൻ ”തകർക്കപ്പെട്ടത് എന്റെ ഓഫീസല്ല. വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. അവർ തെരഞ്ഞെടുത്ത അവരുടെ എംപിയുടെ ഓഫീസ്. അതു ചെയ്തവരോട് എനിക്കു ദേഷ്യമോ വെറുപ്പോ വിദ്വേഷമോ ഇല്ല. കാരണം അവർ കുട്ടികളാണ്. അവരോടു നമുക്ക് ക്ഷമിക്കാം. പക്ഷേ, മേലിലെങ്കിലും അവർ വിവേകത്തോടെ പെരുമാറണം.”ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടിൽ പറഞ്ഞ വാക്കുകളാണിത്. ഈ ദേശത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു മുന്നിട്ടുനിന്ന മഹാപ്രസ്ഥാനത്തിന്റെ പിന്മുറക്കാരനാണു രാഹുൽ ഗാന്ധി. ആറു പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച ദേശീയ പാർട്ടിയുടെ മുൻ അധ്യക്ഷൻ. വരുംകാലങ്ങളിൽ ഈ പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ ചുമതലപ്പെട്ട ഒരാൾ. ഏതെങ്കിലും അർധ രാത്രിയിൽ തലയിൽ മുണ്ടിട്ട്, പതുങ്ങി വന്ന ഏതെങ്കിലും ഗൂണ്ടയല്ല രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് അദ്ദേഹത്തിന്റെ കസേരയിൽ വാഴ വച്ചു മടങ്ങിയത്. പട്ടാപ്പകൽ,…
Read Moreഷിൻഡേ പക്ഷത്തെ മുഴുവൻ എംഎൽഎമാർക്കും മന്ത്രിസ്ഥാനം, കുതിരക്കച്ചവടം കൊഴുക്കുന്നു
മുംബൈ: മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിന്റെ വിഹിതം വീതിച്ചു നൽകാൻ തുടങ്ങി. ആദ്യപടിയായി മന്ത്രി സഭ ഉടൻ വികസിപ്പിക്കും. ഉദ്ധവ് താക്കറെ മന്ത്രി സഭയിൽ നിന്നും വിമത പക്ഷത്തെത്തിയ മുഴുവൻ പേർക്കും മന്ത്രി സ്ഥാനങ്ങൾ നൽകും. കൂടാതെ ഏക്നാഥ് ഷിൻഡെക്ക് ഒപ്പം നിന്ന 11സ്വതന്ത്ര എംഎൽഎ മാരിൽ നാല് പേർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. അവശേഷിക്കുന്നവർക്ക് മന്ത്രിമാരുടെ ആനുകൂല്യങ്ങളെല്ലാമുള്ള ഇഉതര പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.106 എംഎൽഎമാരുള്ള ബിജെപി മന്ത്രിമാരുടെ എണ്ണം കുറയും. എന്നാൽ ഉപമുഖ്യമന്ത്രിക്കു പുറമേ, ആഭ്യന്തരം ഉൾപ്പെടെ പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ സംബന്ധിച്ച് അന്തിമ ചർച്ചകൾക്കായി ബിജെപി കോർ കമ്മറ്റി യോഗം ചേർന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, സി ടി രവി എന്നിവർ യോഗത്തിൽ പങ്കെടുത്തു. മന്ത്രിമാരുടെ എണ്ണം 43 വരെ ആകുമെന്നാണ് സൂചന. എന്നാൽ, നാല്പതിലധികം എംഎൽഎ മാർ ഷിൻഡേയ്ക്കൊപ്പം വിമത പക്ഷത്തുണ്ട്. ഇവരെയെല്ലാം എങ്ങനെ മന്ത്രിമാരാക്കുമെന്ന്…
Read Moreകൊട്ടാരക്കരയിലും എറണാകുളത്തും രണ്ട് അപകടങ്ങളിൽ നാലു പേർ മരിച്ചു
കൊച്ചി: എറണാകുളം എസ്.എൻ. ജംങ്ഷനിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജിത്ത് ആശുപത്രിയിൽ. ഇന്നലെ രാത്രിയായിരുന്നു അപകടം.കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഈ അപകടത്തിൽ കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ അർധരാത്രിയിലാണ് അപകടം ഉണ്ടായത്
Read Moreജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തരപ്രമേയം,എകെജി സെന്റർ ആക്രമണത്തിൽ ഭരണപക്ഷത്തെയും വിമർശിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ ഭരണപക്ഷത്തെയും പൊലീസിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെന്റർ ആക്രമണത്തിൽ പൊലീസും കൂട്ട് നിന്നെന്നും പ്രതിപക്ഷ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തരപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മുറപടിയില്ല. സിപിഎം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണ്. എകെജി സെന്റർ ആക്രമണത്തിൽ പൊലീസും കൂട്ട് നിന്നിട്ടുണ്ട്.ആക്രമണം നടന്ന എകെജി സെന്ററിലെ ഗേറ്റിന്റെ ഭാഗത്ത് കന്റോൺമെന്റ് പൊലീസിന്റെ ജീപ്പ് സാധാരണ ഉണ്ടാകാറുള്ളതാണ്. എന്നാൽ, അക്രമം നടന്ന ദിവസം പൊലീസ് ജീപ്പ് സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ആരാണ് ആക്രമിച്ചതെന്നു പൊലീസിനു കണ്ടെത്താൻ കഴിയുന്നില്ലെന്നും സതീശൻ പറഞ്ഞു.
Read Moreസംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ് എസ്എഫ്ഐ പ്രവർത്തകർ വാഴവെയ്ക്കേണ്ടത് ; കെ.കെ രമ
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ് എസ്എഫ്ഐ പ്രവർത്തകർ വാഴവെയ്ക്കേണ്ടതെന്ന് കെ കെ രമ എംഎൽഎ. എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമില്ല. കള്ളൻ കപ്പലിൽ തന്നെയുണ്ട്, കപ്പിത്താൻ ആരാണെന്ന് മാത്രമാണ് ഇനി കണ്ടെത്തേണ്ടതുള്ളൂവെന്നും കെ കെ രമ പറഞ്ഞു. നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം. സിപിഎം പ്രതിരോധത്തിലായ സാഹചര്യങ്ങളിലെല്ലാം ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. 14 വർഷം ആയ കേസുകൾ വരെ അതിന് ഉദാഹരണങ്ങളായുണ്ടെന്നും അവർ പറഞ്ഞു.എകെജി സെന്റർ ആക്രമിക്കപ്പെട്ടത് അപലപനീയം ആണ്. മുഖ്യമന്ത്രി ആരോപണങ്ങളോട് ക്ഷുഭിതനാകുകയാണെന്നും കെ കെ രമ കൂട്ടിച്ചേർത്തു.
Read Moreരാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ എസ്എഫ്ഐ ക്രിമിനലുകൾക്ക് പൊലീസിന്റെ പ്രോത്സാഹനം ; വീഡിയോ പുറത്തുവിട്ട് കെ.സി വേണുഗോപാൽ
വയനാട് : രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ ക്രിമിനലുകൾക്ക് പൊലീസ് സംരക്ഷണം ഒരുക്കിയെന്നതിന്റെ തെളിവ് പുറത്തുവിട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ആക്രമിക്കുവാൻ ഓടിയടുക്കുന്ന എസ്എഫ്ഐ പ്രവർത്തകനെ തോളിൽ തട്ടി ഉള്ളിലേക്ക് വിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്നുള്ള പൊലീസ് വാദവും പൊളിയുകയാണ്. വീഡിയോ ദൃശ്യങ്ങളിൽ നാലരയോടെ അടുത്താണ് എസ്എഫ്ഐ ക്രിമിനലുകൾ ഉള്ളിലേക്ക് തള്ളി കയറുന്നത്. എന്നാൽ പൊലീസ് പറയുന്നത് 3:45 ഓടെ എസ്എഫ്ഐ പ്രവർത്തകർ അക്രമത്തിനുശേഷം പുറത്തുവന്നുവെന്നാണ്.
Read Moreഎകെജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണം; ഭരണപക്ഷത്തെ വെളളം കുടിപ്പിച്ച് പിസി വിണുനാഥ്
തിരുവനന്തപുരം: എകെജി സെന്ററിലുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചർച്ചക്ക് തുടക്കമിട്ട് പിസി വിണുനാഥ്. എ.കെ.ജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണോയെന്ന് പിസി വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് ചോദിച്ചു. മൂന്നു കല്ലുകൾ മാത്രം പൊടിഞ്ഞുപോകുന്ന നാനോ ഭീകരാക്രമണമാണ് എകെജി സെന്റ്റിൽ നടന്നതെന്ന് പി സി വിഷ്ണുനാഥ് പരിഹസിച്ചു. ആക്രമണമുണ്ടായ സമയത്ത് പൊലീസുകാരെ മാറ്റിയെന്ന് സംശയമുണ്ട്. പൊലീസ് നിഷ്ക്രിയമായിരുന്നു. മാത്രമല്ല സംഭവം അപകടരമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സ്കൂട്ടറിൽ പോയ അക്രമിയെ പിടിച്ചില്ല.പിടിക്കാൻ വയർലസ് പോലും ഉപയോഗിച്ചില്ല. സിസിടിവി പരിശോധിക്കാൻ പൊലീസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്കാണ്. ഏതെങ്കിലും നിരപരാധിയുടെ തലയിൽ കെട്ടിവച്ച് തടിയൂരാൻ ശ്രമിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചു.കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോഴോ എന്ത് ചെയ്തു? എകെജി സെന്റർ ആക്രമിച്ചത് കോൺഗ്രസുകാരാണെന്നുള്ള വിവരം ഇപി ജയരാജന് എവിടെ നിന്നാണ് വിവരം കിട്ടിയത് .ഇപിയെ ചോദ്യം…
Read More