Connect with us
inner ad

Choonduviral

തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ്‌ഷോ നാളെ ആലപ്പുഴ മണ്ഡലത്തില്‍

Avatar

Published

on

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നാളെ ആലപ്പുഴ മണ്ഡലത്തില്‍. വൈകിട്ട് 4 മണിക്ക് കായംകുളത്ത് നിന്ന് ആരംഭിച്ച് 5 ന് കരുനാഗപ്പള്ളിയില്‍ സമാപിക്കുന്ന റോഡ്‌ഷോയിൽ കെ സി വേണുഗോപാലിനൊടൊപ്പം അദ്ദേഹവും പങ്കെടുക്കും.തുറന്ന വാഹനത്തില്‍ ഇരു നേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തും.

Choonduviral

ഫാസിസത്തെ പരാജയപ്പെടുത്താൻ ‘അവൻ വരുന്നു’; തരംഗമായി രാഹുൽ ഗാന്ധിയുടെ ‘കെജിഎഫ്’

Published

on

സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രാഹുൽ ഗാന്ധിയുടെ ‘കെജിഎഫ്’. എല്ലാ ഭാഷകളിലും മികച്ച ശ്രദ്ധ നേടിയ ചലച്ചിത്രം ആയിരുന്നു കെജിഎഫ്. കെജിഎഫിലെ രംഗങ്ങളും ഗാനങ്ങളും ഉപയോഗിച്ച് പലതരം വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറെ പ്രചാരം നേടിയ ഒന്നായി മാറിയിരിക്കുകയാണ് ‘ഇർഷാദ് ഇച്ചു’ എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട രാഹുൽ ഗാന്ധിയുടെ കെജിഎഫ്. പ്രധാനമായും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആണ് കെജിഎഫ് വീഡിയോയിൽ ചേർത്തിരിക്കുന്നത്. 10 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യം നേരിടുന്ന വർഗീയതയുടെയും വിഭാഗീയതയുടെയും സാഹചര്യം തുറന്നു കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ ഈ സാഹചര്യങ്ങളെ അതിജീവിക്കുവാൻ രാഹുൽ ഗാന്ധി എന്ന നേതാവിന് കഴിയുമെന്ന പ്രത്യാശയും വീഡിയോയിൽ പ്രമേയം ആകുന്നുണ്ട്. മണിപ്പൂരിലെ ഭീതിജനകമായ അവസ്ഥ വീഡിയോയുടെ ആദ്യ ഭാഗത്ത് തന്നെ ഉണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയും ഉയർത്തുന്ന വെല്ലുവിളികളും അതിനെ പ്രതിരോധിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃ പാടവവുമെല്ലാം എല്ലാം വീഡിയോയിൽ കാണാം.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാലത്തെ സംഭവവികാസങ്ങളും വീഡിയോയിലുണ്ട്. കന്യാകുമാരി മുതൽ കാശ്മീർ വരെ രാജ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസികമായ ജോഡോ യാത്രയിൽ പ്രചോദനം കൊണ്ടാണ് താൻ ഈ വീഡിയോ നിർമ്മിച്ചതെന്ന് ഇർഷാദ് പറയുന്നു. പെട്രോൾ ഡീസൽ ഇന്ധന വിലവർധനവും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടുവാൻ കഴിഞ്ഞതിൽ തികഞ്ഞ അഭിമാനം ഉണ്ടെന്നും ഇർഷാദ് പറയുന്നു. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് ഒപ്പം തന്നെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാളും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും വീഡിയോയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വീഡിയോ പുറത്തിറങ്ങിയത് കൂടുതൽ സ്വീകാര്യത ലഭിക്കുവാൻ കാരണമായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കെജിഎഫിന്റെ ഹിന്ദി പതിപ്പ് ഇറക്കുവാനുള്ള തിടുക്കത്തിലാണ് ഇർഷാദ്. മലപ്പുറം ചെറുകോട് ചുണ്ടങ്ങാചോല സ്വദേശിയാണ് ഇർഷാദ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

തെ­​ര­​ഞ്ഞെ­​ടു­​പ്പ് ന­​ട­​ത്തി­​പ്പി​ല്‍ ഗു­​രു­ത​ര വീ­​ഴ്­​ച­​യു­​ണ്ടാ­​യെ­​ന്ന് പ്രതിപക്ഷ നേതാവ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Published

on

തി­​രു­​വ­​ന­​ന്ത­​പു­​രം: സം­​സ്ഥാ­​ന­​ത്ത് ലോക്സഭ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ന­​ട­​ത്തി­​പ്പി​ല്‍ ഗു­​രു­​ത​ര വീ­​ഴ്­​ച­​യു­​ണ്ടാ­​യെ­​ന്ന് ചൂണ്ടിക്കാണിച്ച് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍ കേ­​ന്ദ്ര തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് പ­​രാ­​തി ന​ല്‍­​കി. സം­​ഭ­​വ­​ത്തി​ല്‍ സ്വത­ന്ത്ര അ­​ന്വേ­​ഷ­​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പരാതി. സംസ്ഥാനത്ത് പോ­​ളിം­​ഗ് കു­​റ­​യാ­​നു­​ള്ള പ്ര​ധാ­​ന കാ​ര­​ണം ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ ഭാ­​ഗ­​ത്തു­​നി­​ന്ന് ഉ​ണ്ടാ­​യ വീ­​ഴ്­​ച­​യാ​ണ്. സു­​താ­​ര്യ​വും നീ­​തി­​പൂ​ര്‍­​വ്വ­​വു​മാ​യ വോ­​ട്ടെ­​ടു­​പ്പ് ന­​ട­​ന്നി­​ല്ലെ­​ന്നും പരാതിയിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വോ­​ട്ട് ചെ­​യ്യാ​ന്‍ കാ­​ല­​താ­​മ­​സ­​മു­​ണ്ടാ​യി. ഇ­​തോ​ടെ ക­​ന­​ത്ത ചൂ­​ടി​ല്‍ മൂ​ന്നും നാ​ലും മ­​ണി­​ക്കൂ​ര്‍ വ­​രി­​യി​ല്‍­​നി­​ന്ന ആ­​ളു­​ക​ള്‍ വോ­​ട്ട് ചെ­​യ്യാ­​തെ മ­ടങ്ങി. ഇ­​ത്ര­​യ­​ധി­​കം അ­​ല­​ങ്കോ­​ല­​പ്പെ­​ട്ട ഒ­​രു തെ­​ര­​ഞ്ഞെ­​ടു­​പ്പ് സ­​മീ­​പ­​കാ­​ല­​ത്തൊ​ന്നും കേ​ര­​ളം ക­​ണ്ടി­​ട്ടി​ല്ല. ആ­​ളു​ക­​ളെ വ­​ല­​യ്­​ക്കു­​ന്ന രീ­​തി­​യി­​ലാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ന­​ട­​ന്ന­​ത്. വ­​ട­​ക­​ര­​യി­​ലെ യു­​ഡി​എ­​ഫ് കേ­​ന്ദ്ര­​ങ്ങ­​ളി​ല്‍ പോ­​ളിം­​ഗ് കു­​റ­​യാ​ന്‍ കാ​ര​ണം ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ പി­​ഴ­​വാ​ണ്. ഇ­​തി­​ന് പി­​ന്നി­​ല്‍ സി­​പി­​എം ആണെന്നും പ്രതിപക്ഷം പരാതിയിൽ വ്യക്തമാക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം; പിവി അൻവറിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു

Published

on

പാലക്കാട്‌: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു.
കോടതി നിർദേശത്തെ തുടർന്ന് നാട്ടുകൽ പൊലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ ജാമ്യമില്ലാ വകുപ്പാണ്.

എടത്തനാട്ടുകാരയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധിക്കെതിരെ അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധി നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു പി വി അൻവറിന്‍റെ പരാമർശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അൻവർ പറഞ്ഞു. പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured