Connect with us
inner ad

Featured

‘തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകൽ’ മൂന്നാം തവണയും മാപ്പപേക്ഷിച്ച് ബാബ രാംദേവ്

Avatar

Published

on

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ കേസിൽ മൂന്നാം തവണയും മാപ്പപേക്ഷിച്ച് ബാബാ രാംദേവ്. പതഞ്ജലി സ്ഥാപകരായ യോഗാ ഗുരു രാംദേവും, ആചാര്യബാലകൃഷ്ണയുമാണ് കോടതിയില്‍ ഹാജരായത്.

അതേസമയം ഇടയ്ക്കിടയ്ക്ക് മാപ്പുപറഞ്ഞാൽ ചെയ്തകുറ്റം ഇല്ലാതാകുമോയെന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യത്തിൽ ജയിലിലടയ്ക്കാൻ കഴിയുമെന്ന് കോടതി പറഞ്ഞതോടെ ഇരുവരും കൈകൂപ്പി മാപ്പപേക്ഷിക്കുകയായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കഴിഞ്ഞ തവണയും ഇരുവരും കോടതിയിൽ മാപ്പപേക്ഷിച്ചിരുന്നു. കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഏപ്രില്‍ 23 ന് വീണ്ടും പരിഗണിക്കും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Delhi

ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Published

on

റായ്പൂർ: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തർ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.നാരായണ്‍പൂർ – കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്‍റെയും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്‍റെയും സംയുക്ത സംഘമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തർ മേഖലയില്‍ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ ഭടൻമാർ സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വലിയ ആയുധ ശേഖരവും കണ്ടെത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിൽ

Published

on

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണും ടീമിൽ. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്. എന്നാൽ ഓപ്പണർ വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിന് സ്ഥാനം നഷ്ടമായി.

ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി. ചാഹലിനെ കൂടാതെ കുല്‍ദീപ് യാദവും സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി. അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ ഓള്‍റൌണ്ടര്‍മാരായുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

നെടുമ്പാശ്ശേരിയിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിൽ

Published

on

കൊച്ചി: കൊച്ചിയില്‍ വീണ്ടും വൻ ലഹരി മരുന്ന് വേട്ട. ഡിആർഐ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടിയിലായി.മിഷേല്‍ എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വയറില്‍ നിന്ന് 50 ലഹരി ഗുളികകള്‍ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ ഗുളികകള്‍ പുറത്തെടുത്തു. ഗുളികകളില്‍ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

Featured