Connect with us
inner ad

Featured

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയവർ അപക‌ടത്തിൽ പെട്ടു 3 പേർ മരിച്ചു

Avatar

Published

on

മധുര: ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകരുടെ കാർ അപകടത്തിൽപ്പെ‌ട്ടു മൂന്നു പേർ മരിച്ചു. തെലങ്കാനയിൽ നിന്നുള്ളവരാണ് മരിച്ചതെന്നു പോലീസ്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഇൻസ്റ്റഗ്രാമിൽ നിന്ന് മോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം നീക്കി

Published

on

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം നീക്കി. ബിജെപി ആണോ ഇൻസ്റ്റഗ്രാം ആണോ
വീഡിയോ ഒഴിവാക്കിയത് എന്ന് വ്യക്തമല്ല. വീഡിയോക്കെതിരെ ഇൻസ്റ്റാഗ്രാമിന്‌ നിരവധി പരാതികൾ ലഭിച്ചിരുന്നു. ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിലെ അനിമേഷൻ വീഡിയോ ആണ് നീക്കം ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രാജസ്ഥാനിൽ നടത്തിയ പ്രസംഗമാണ് നീക്കം ചെയ്തത്. രാജ്യത്തിൻറെ സ്വത്ത് കോൺഗ്രസ്‌ മുസ്ലീങ്ങൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയോട് വിശദീകരണം തേടിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

Published

on

കൊവിഷീൽഡ് വാക്സിൻ വിവാദത്തിനിടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് ചിത്രം നീക്കിയത് എന്നാണ് വിശദീകരണം. കൊവിഷീൽഡ് വാക്സിൻ എടുത്ത ചിലരിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യുകെ കോടതിയെ അറിയിച്ചത്.

കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ച കൊവിഡ് വാക്സിന് ഗുരുതര പാർശ്വഫലം ഉള്ളതായി വാക്സിൻ നിർമ്മാണ കമ്പനി അസ്ട്രസെനക കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. കൊവിഡ് വാക്സിൻ എടുത്ത ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

കരുവന്നൂർ തട്ടിപ്പ്; സിപിഎം ജില്ലാ സെക്രട്ടറി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി

Published

on

കൊച്ചി : കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന്‌ നോട്ടീസ് നൽകി ഇ ഡി. ഇന്നലെ നോട്ടീസ് നൽകിയെങ്കിലും മെയ് ദിന പരിപാടികൾ ഉണ്ടെന്ന കാരണത്താൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദ്ദേശം. മരവിപ്പിച്ച അക്കൗണ്ടിൽ ഒരു കോടി രൂപ നിക്ഷേപിക്കാൻ കഴിഞ്ഞ ദിവസം എത്തിയത് ഇ ഡി പിടിച്ചെടുത്തിരുന്നു. ഇതിനെക്കുറിച്ചും എം എം വർഗീസ് മറുപടി നൽകേണ്ടതായി വരും.

Continue Reading

Featured