Connect with us
inner ad

Kuwait

ഗ്രാൻഡ് ഹൈപ്പർ ഷാബ് അൽ ബഹറിയിൽ പ്രവർത്തനം ആരംഭിച്ചു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ 41-ാമത് ഔട്ട്‌ലെറ്റ് ഷാബ്അൽ ബഹറിയിൽ പ്രവർത്തനം ആരംഭിച്ചു. ജാസിം ഖാമിസ് അൽ ഷറാഹ് ആണ് പുതിയ ഔട്ട്‌ലെറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ , സി ഒ ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, ബദർ അൽ സാലേഹ് എന്നിവർക്ക് പുറമെ മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും തദവസരത്തിൽ സന്നിഹിതരായിരുന്നു. ഷാബ് തീരാ ദേശത്തോട് ചേർന്ന ബ്ലോക്ക് 8ൽ നാലു ദിശകളിലേക്കും എളുപ്പം എത്തി ചേരാൻ കഴിയുന്ന ‘മുഹമ്മദ് ഡാർവിഷ് അൽ അർദി’ സ്ട്രീറ്റിലെ ‘ധനാത് അൽ ഖൈർ കോർണർ’ ലാണ് ഒറ്റ നിലയിലായി വിശാലമായ ഷോപ്പിങ് സൗകര്യത്തോടു കൂടിയ പുതിയ സ്റ്റോർ തുറന്നിട്ടുള്ളത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പുതിയ ഔട്ട്‌ലെറ്റ് വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമാണ് . വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഒരു ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാ പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് മത്സരാധിഷ്ഠിത വിലയിൽ മികച്ച നിലവാരവും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്ന് മാനേജ്‌മെന്റ് വെളിപ്പെടുത്തി.

രാജ്യത്തെങ്ങും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ സാന്നിദ്യം ഉറപ്പു വരുത്തുക എന്ന ലക്ശ്യത്തോടെയാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളോടും മുനിസിപ്പൽ അധികൃതരോടും മാനേജ്‌മെന്റ് ടീമിനോടും പിന്തുണയും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘ഫോക്’ ആർട്സ് ഫെസ്റ്റ് : യു.ഐ. എസ്. പ്രിൻസിപ്പാൾ ശ്രീ സി. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

Published

on

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആർട്സ് ഫെസ്റ്റ് 2024 നു തുടക്കമായി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച നടന്ന ഒന്നാം ഘട്ടം യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സി രാധാകൃഷ്‍ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിന് ആർട്സ് സെക്രട്ടറി വിനോജ് കുമാർ സ്വാഗതവും ആർട്സ് കമ്മിറ്റി അംഗം രാജേഷ് ബാബു നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ, രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശക സമിതി അംഗം വിജയേഷ്‌ കെ വി, വനിതാ വേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി ജോയിന്റ് സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.16 ഇനങ്ങളിലായി നൂറ്റമ്പതോളം പേര് ഒന്നാം ഘട്ട മത്സരത്തിൽ പങ്കാളികൾ ആയി. മൂന്നൂറിലധികം പേർ പങ്കെടുക്കുന്ന നൃത്തഇനങ്ങൾ ഉൾപ്പെടുന്ന ഇരുപത്തൊമ്പതോളം മത്സരങ്ങൾ ഉള്ള രണ്ടാം ഘട്ടം മെയ്‌ 10 നു അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ വിവിധ വേദികളിൽ ആയി നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

ഐ.ബി.പി.സി അവാര്‍ഡുകള്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈകവിതരണം ചെയ്തു!

Published

on

കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ ബി പി സി കുവൈറ്റ്) ഏപ്രില്‍ 20-ന് വൈകുന്നേരം സിംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മെറിറ്റോറിയസ്അവാര്‍ഡ് -39 സംഘടിപ്പിച്ചു. ബഹു. അംബാസഡര്‍ ഡോ.ആദര്‍ശ്സ്വൈക അവാര്‍ഡുകള്‍ വിതരണം ചെയ്തു! സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സ്‌കൂള്‍പ്രിന്‍സിപ്പല്‍മാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ഐ ബി പി സി അംഗങ്ങള്‍ എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു. ഐബിപിസി യൂട്യൂബ് ചാനലിലെ തത്സമയസ്ട്രീമിംഗിലൂടെയും പരിപാടി പ്രദർശിപ്പിച്ചിരുന്നു. ഈ വര്‍ഷം 10, 12 ക്ലാസുകളില്‍ സി ബി എസ് ഇ ബോര്‍ഡില്‍ 95% ഉം അതിനുമുകളിലും ഉയര്‍ന്നനിലവാരം പുലര്‍ത്തിയ 134 വിദ്യാര്‍ത്ഥികളെയാണ് സിംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബഹു. ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സ്വൈക ദീപംതെളിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അവാര്‍ഡ് നേടുന്നതിനപ്പുറം വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ മുന്നേറാനാണ് ശ്രമിക്കേണ്ടതെന്ന്അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക ആഹ്വാനം ചെയ്തു. വികസിത് ഭാരത്ലക്ഷ്യമാക്കി ഇന്ത്യയെ ശക്തമാക്കുന്നതില്‍ പങ്കാളികളാകാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഐ.ബി.പി.സി ഭാരവാഹികളായ ഗുര്‍വിന്ദര്‍സിംഗ് ലാംബ (ചെയര്‍മാന്‍), കൈസര്‍ ഷാക്കിര്‍ (വൈസ് ചെയര്‍മാന്‍) കെ.പി സുരേഷ്(ജോയിന്റ് സെക്രട്ടറി), സുനിത് അറോറ (ട്രഷറര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു. മാസ്റ്റര്‍ രോഹിത് കുവൈറ്റിന്റെയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു.പരിപാടിയുടെ ഡയറക്ടര്‍ സുനിത് അറോറ അതിഥികള്‍ക്ക് സ്വാഗതംആശംസിക്കുകയും അവാര്‍ഡുകളുടെ ചരിത്രവും പ്രാധാന്യവും വിവരിക്കുകയും ചെയ്തു.
ഗുര്‍വിന്ദര്‍ സിംഗ് ലാംബ യുവ മിടുക്കന്മാര്‍ക്ക് പ്രോത്സാഹജനകമായ പ്രഭാഷണം നടത്തി. ഇന്ത്യന്‍സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ ബി പി സി യുടെ പ്രതിബദ്ധതയാണ് ഇത്തരം അവാര്‍ഡുകളെന്ന് ജോയിന്റ് സെക്രട്ടറി കെ.പി സുരേഷ് നന്ദി പ്രസംഗത്തില്‍ വ്യക്തമാക്കി.സ്വര്‍ണ-വെള്ളി മെഡലുകള്‍ ഒപ്പം, ക്യാഷ് പ്രൈസുകളും ഷോപ്പിംഗ് വൗച്ചറുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു!

Published

on

കുവൈറ്റ് സിറ്റി : ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു കെഫാക് നടത്തുന്ന അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റ്പുരോഗമിക്കുന്നു. വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ എറണാകുളം, ഫോക്ക് കണ്ണൂർ, കെ ഡി എൻ എ കോഴിക്കോട്, മലപ്പുറം ജില്ലാ ടീമുകളും സോക്കർ ലീഗിൽ മലപ്പുറം, കെ ഇ എ കാസർഗോഡ്, എറണാകുളം, ട്രാസ്‌ക് തൃശൂർ ജില്ലാ ടീമുകളും സെമിയിൽ പ്രവേശിച്ചു. മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ നിധിൻ നേടിയ ഇരട്ട ഗോളിന്റെ പിൻ ബലത്തിൽ എറണാകുളം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് -ട്രാസ്‌ക് തൃശൂർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . മൂന്നാം മത്സരത്തിൽ മലപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി. മലപ്പുറത്തിന് വേണ്ടി റിയാസ് ബാബു, റിയാസ് എന്നിവർ ഓരോ ഗോൾ നേടി. കണ്ണൂരിന് വേണ്ടി ഉണ്ണി കൃഷ്ണൻ ഗോൾ നേടി. നാലാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. സിറാജ് ഇരട്ട ഗോൾ നേടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ എറണാകുളം ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി. കൃഷ്ണ ചന്ദ്രൻ, ശബരിനാഥ് എന്നിവരാണ് ഗോളുകൾ നേടിയത്. ഗാലറിയെ ആവേശത്തിലാക്കിയ രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ട്രാസ്‌ക് തൃശൂർ കെ ഡി എൻ എ കോഴിക്കോടിനെ പരാജയപ്പെടുത്തി ട്രാസ്‌ക് തൃശൂരിന് വേണ്ടി, ആസിഫ്, രാഹുൽ, ശരത് എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ കെ ഡി എൻ എ കോഴിക്കോടിന് വേണ്ടി രാഹുൽ, ശ്യാം എന്നിവർ ഓരോ ഗോൾ നേടി. മൂന്നാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് – ടിഫാക് തിരുവനന്തപുരം മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. നാലാം മത്സരത്തിൽ മലപ്പുറം ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി. റമീസ് , വസീം, അനീസ് എന്നിവരാണ് ഗോൾ നേടിയത്. മാസ്റ്റേഴ്സ് മത്സരങ്ങളിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി നിധിൻ (എറണാകുളം ) റിയാസ് (മലപ്പുറം ) ഹാറൂൺ (കെ ഡി എൻ എ കോഴിക്കോട് ) സിറാജ് (കെ ഇ എ കാസർഗോഡ്)എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സോക്കർ ലീഗിൽ ശരത് (ട്രാസ്ക് തൃശൂര് ) വസീം (മലപ്പുറം ) സുമിത് (എറണാകുളം ) സിബിൻ (കെ ഇ എ കാസർഗോഡ് ) എന്നിവരാണ് മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത വെള്ളിയാഴ്ച്ച സെമി ഫൈനൽ മത്സരങ്ങൾ നടക്കും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured