Connect with us
inner ad

Kerala

പനി ബാധിച്ച് 10 വയസ്സുകാരൻ മരിച്ചു

Avatar

Published

on

കൊട്ടാരക്കര: പനി ബാധിച്ച് 10 വയസ്സുകാരൻ മരിച്ചു. ആനക്കോട്ടൂർ ഗവൺമെന്റ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി സഞ്ജയ് (10) ആണ് മരിച്ചത്. ആനക്കോട്ടൂർ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകനാണ്. ഇന്നലെ രാവിലെയാണ് കഠിനമായ പനിയുണ്ടായത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. രാത്രി വൈകി മരിക്കുകയും ചെയ്തു. മരണം പനി മൂലമാണോ എന്നു ഡോക്റ്റർമാർ സംശയം പ്രകടിപ്പിച്ചതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടിത്തിനു മാറ്റി. സഞ്ജയിന്റെ മരണം മൂലം ആനക്കോട്ടൂർ എൽപിസ്കൂളിൽ ഇന്നു നടക്കേണ്ടിയിരുന്ന സ്കൂൾ പ്രവേശനോത്സവം ഉപേക്ഷിച്ചു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kozhikode

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടി കൊലപ്പെടുത്തി

Published

on

കോഴിക്കോട് : വെള്ളയിൽ പണിക്കർ റോഡിനടുത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പണിക്കർ റോഡ് സ്വദേശി ശ്രീകാന്ത് ആണ് കൊല്ലപെട്ടത്. ഇന്ന് പുലർച്ചെ 5.45 ഓടെയായിരുന്നു സംഭവം. അക്രമികൾ ഓടിപ്പോവുന്നത് ഒരാൾ കണ്ടെങ്കിലും വ്യക്തമായില്ല. കൂടുതൽ ആളുകളെത്തുമ്പോഴേക്കും ഓട്ടോ ഡ്രൈവർ മരണപെട്ടിരുന്നു. കഴുത്തിന് പിന്നിലും കൈയ്ക്കും വേട്ടേറ്റിട്ടുണ്ട്. റോഡിൻ്റെ ഒരു ഭാഗത്ത് നിന്ന് വെട്ടേറ്റ ശ്രീകാന്ത് പ്രാണരക്ഷാർത്ഥം ഓടി മറുഭാഗത്താണ് വീണത്. ഇവിടെ രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. മരിച്ച ശ്രീകാന്തും സുഹൃത്തും ഓട്ടോയിൽ മദ്യപിക്കുമ്പോഴാണ് സംഭവം. സുഹൃത്ത് മദ്യപിച്ച് അബോധാവസ്ഥയിൽ ഓട്ടോയിലുണ്ടായിരുന്നു. ഇയാളെ പിന്നീട് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. മരണപെട്ട ശ്രീകാന്തിൻ്റെ കാറ് കഴിഞ്ഞ ദിവസം കത്തിക്കപ്പെട്ടിരുന്നു. കത്തിയ കാറിന് സമീപത്ത് വെച്ചാണ് ഇയാൾക്ക് വെട്ടേറ്റതും. വെള്ളയിൽ, നടക്കാവ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Continue Reading

Kerala

‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ

Published

on

തിരുവനന്തപുരം: ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിഷയത്തിൽ പ്രതികരണവുമായി വിഡി സതീശൻ. മുഖ്യമന്ത്രി ജയരാജനെ ഒറ്റുകൊടുത്തു, ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. എപ്പോൾ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ് പിണറായി. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു.

ഇപി ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച്ച നടത്തിയത് എന്തിന്? മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ? സി.പി.എം നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ പറഞ്ഞു. ഇത്ര മോശമായ ഒരു തെരഞ്ഞെടുപ്പ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ല. പലയിടത്തും വോട്ടിംഗ് മെഷീൻ വ്യാപകമായി കേടായി. സർക്കാരിന്റെ നിരുത്തരവാദിത്ത പരമായ പെരുമാറ്റം മൂലമാണ് ഇത് സംഭവിച്ചത്. യുഡിഎഫിന് 20 സീറ്റും ഉറപ്പാണെന്നും വി ഡി സതീശൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Business

സ്വര്‍ണവിലയില്‍ വർധന

Published

on

സംസ്ഥാനത്ത് സ്വർണവില 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന് 6685 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5580 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍, ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625 രൂപയിലേക്കും പവന് 53,000 രൂപയിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്നാണ് വില വീണ്ടും കൂടിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured