Connect with us
inner ad

Featured

ലോക കേരളസഭ ധൂർത്തിന്റെ പര്യായമെന്ന് കെ. സുധാകരൻ എംപി

Avatar

Published

on

  • കമിഴ്ന്നു വീണാൽ കാൽ പണം സിപിഎം നയം

തിരുവനന്തപുരം: അമേരിക്കയിൽ ലോകകേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയിൽ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ ഒരാളിൽ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. കമഴ്ന്നുവീണാൽ കാൽപ്പണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണെന്നും സുധാകരൻ പരിഹസിച്ചു.

ഭരണനിർവഹണം പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയും തകർന്നടിഞ്ഞ ക്യൂബയും ലക്ഷങ്ങൾ ചെലവഴിച്ച് സന്ദർശിക്കുന്നതിനു പകരം തൊട്ടടുത്ത കർണാടകത്തിലേക്കു പോയാൽ പ്രയോജനം കിട്ടുമെന്ന് സുധാകരൻ പറഞ്ഞു.

സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് പത്തുദിവസമേ ആയുള്ളുവെങ്കിലും കർണാടകത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. തന്റെ വാഹനം കടന്നുപോകുമ്പോൾ മറ്റു വാഹനം തടഞ്ഞ് ഗതാഗതം തടസപ്പെടുത്തരുത് എന്ന മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവു തന്നെ 40 വാഹനങ്ങളുടെ അകമ്പോടിയോടെ, പോകുന്നിടത്തൊക്കെ ഗതാഗതം തടസപ്പെടുത്തുന്ന പിണറായി വിജയന് പഠിക്കാവുന്ന ഒന്നാന്തരം പാഠമാണ്. കർണാടകത്തിൽ നടപ്പാക്കിയ കുടുംബനാഥകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് സൗജന്യബസ് യാത്ര, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യവൈദ്യുതി, ഡിഗ്രിയുള്ള തൊഴിൽരഹിതർക്ക് 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും തുടങ്ങിയവയും മാതൃകയാക്കാം.

Advertisement
VKSHNM NWS KWT 1000 x 180 PX-01

അതേസമയം, ഭരണനിർവഹണം പഠിക്കാൻ പോകുന്ന ക്യൂബയിൽ 2021 മുതൽ ജനങ്ങൾ വലിയ പ്രക്ഷോഭത്തിലാണ്. മരുന്നും ഭക്ഷണവും വൈദ്യുതിയും ജനാധിപത്യ അവകാശങ്ങളും തേടി ജനങ്ങൾ സമരം നടത്തുമ്പോൾ കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമർത്തുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊതുജനാരോഗ്യ ശൃംഖല തകർന്ന കിടക്കുന്ന ക്യൂബയിൽ അവശ്യമരുന്നുകളുടെ അഭാവം രൂക്ഷമാണ്. പ്രതിഷേധിക്കുന്ന കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ജീവപര്യന്തം ശിക്ഷയുമായി ജയിലുകളിൽ കഴിയുന്നു. 2021-22ൽ മാത്രം 2.24 ലക്ഷം ക്യൂബൻകാരാണ് കൊടുകാട്ടിലൂടെയും ബോട്ടുകളിലും അപകടകരമായി യാത്ര ചെയ്ത് അമേരിക്കയിലേക്ക് രക്ഷപ്പെട്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് പുതിയ നിയമം തന്നെ നടപ്പാക്കി. 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ലോകമാധ്യമസ്വാതന്ത്ര്യ സൂചികയിൽ 161-ാംസ്ഥാനത്തു നില്ക്കുന്ന ഇന്ത്യയുടെ ചേട്ടനായി ക്യൂബ 172-ാം സ്ഥാനത്താണ്.

മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും ആയുസിന്റെ സിംഹഭാഗവും അമേരിക്കൻ സാമ്രാജ്യത്വത്തെ ആക്രമിക്കാൻ ചെലവിട്ടതാണ്. എന്നാൽ മിക്ക നേതാക്കളും ചികിത്സയ്ക്കും ഉല്ലാസയാത്രക്കും മക്കളുടെ വിദ്യാഭ്യാസത്തിനും അമേരിക്കയിലേക്കുതന്നെ പോകുന്നു എന്നതു വിധിവൈപരീത്യമാണ്. മുഖ്യമന്ത്രി നെതർലൻഡിൽ വെള്ളപ്പൊക്ക നിവാരണവും നോർവെയിൽ മാലിന്യസംസ്‌കരണവും പഠിക്കാൻ പോയതുപോലെ ഈ സന്ദർശനം വൃഥാവിലാകാതിരിക്കട്ടെയെന്ന് സുധാകരൻ ആശംസിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

കേജ്‌രിവാളിന്റെ അറസ്റ്റ്, കോൺഗ്രസ്‌ അക്കൗണ്ട് മരവിപ്പിക്കൽ: ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ വേണമെന്ന്; അമേരിക്ക

Published

on

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലും ഇന്ത്യയുടെ നിലപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അമേരിക്ക.

നേരത്തെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പരാമർശത്തെ തുടർന്ന് യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് എതിർപ്പറിയിച്ച ഇന്ത്യയുടെ നടപടിക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ നടപടികള്‍ സൂക്ഷ്മമായി പിന്തുടരുന്നുവെന്നും ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും യുഎസ് ആവർത്തിച്ചിരിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഞങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ നികുതി അധികാരികള്‍ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസ് പാർട്ടിയുടെ ആരോപണങ്ങളും ഞങ്ങള്‍ക്കറിയാം.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു,’ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Delhi

അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാല് ദിവസത്തേക്ക് നീട്ടി

Published

on

ന്യൂഡൽഹി :മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന്റെ ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് കോടതി നീട്ടി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തർവ്. ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം.

എല്ലാ അംഗീകാരങ്ങളും നേടിയാണ് ഡൽഹിയിൽ നയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്‍രിവാള്‍ നേരിട്ട് കോടതിയിൽ സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി അദ്ദേഹത്തെ തടഞ്ഞു. കെജ്‍രിവാള്‍ ഷോ കാണിക്കുകയാണെന്ന് ഇഡി ആരോപിച്ചു. മുഖ്യമന്ത്രി ആയതിനാല്‍ അല്ല അഴിമതി നടത്തിയതിനാലാണ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഇ‍ഡി കോടതിയില്‍ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

ഈസ്റ്ററിന് അവധി നിഷേധിച്ച നടപടി അന്യായമെന്ന്; ശശിതരൂർ

Published

on

തിരുവനന്തപുരം : ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ഈസ്റ്ററിനും ദുഃഖവെളിക്കും അവധി നിഷേധിച്ച മണിപ്പൂർ സർക്കാരിന്റെ നടപടി അന്യായമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ് ഈ നടപടി. ക്രിസ്തു വിശ്വാസികളെ സംബന്ധിച്ച പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളും പ്രവർത്തി ദിവസമാക്കിയത് അന്യായമായി നടപടിയാണെന്നും തരൂർ പ്രതികരിച്ചു.

ഇന്നലെയാണ് ഈസ്റ്റർ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂർ സർക്കാർ ഞായറാഴ്ച ദിവസം പ്രവർത്തി ദിവസം ആണെന്ന് കാണിച്ചു ഉത്തരവിറക്കിയത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക അവധി സർക്കാർ പിൻവലിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured