58 രൂപയ്ക്കു പെട്രോള്‍, വേണ്ടെന്നു കേരളം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി പരിഷ്കരണം സംബന്ധിച്ച് സുപ്രധാനമ യോഗം ഇന്നു ലക്നോവില്‍ ചേരാനിരിക്കെ, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉല്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണിത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിദിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിലടക്കം ഒരു ലിറ്റര്‍ പെട്രോളിന് 58 രൂപയ്ക്കു വില്‍ക്കാന്‍ കഴിയും. സാധാരണക്കാരുടെ പോക്കറ്റിന് വലിയ ആശ്വാസമാകുന്ന ഈ നടപടിയെയാണു കേരളം എതിര്‍ക്കുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധന മൂലം നിത്യേപയോഗ സാധനങ്ങളുടെ വില വളരെ കൂടുതലാണെന്നാണ് ജിഎസ്‌ടി കൗണ്‍സില്‍ വിലയിരുത്തുന്നത്. ഡീസല്‍ വില ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം അവശ്യ വസ്തുക്കളുടെ വില 48 ശതമാനം വരെ കുറയ്ക്കാനാവും. എന്നാല്‍ സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് മൂലം ഇതിനു കഴിയുന്നില്ല. ഇന്ധന വില്പനയിലൂടെ കേരളത്തില്‍ നാലായിരം കോടി യിലേറെ രൂപയുടെ വാര്‍ഷിക വരുമാനമുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍…

Read More

മാസ്ക് അടുത്ത വര്‍ഷവും ആവശ്യം

ന്യൂഡല്‍ഹിഅടുത്ത വര്‍ഷവും മാസ്ക് ധരിക്കേണ്ടിവരുമെന്ന് നീതി ആയോഗ്. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കൊവിഡിനെ പ്രതിരോധിക്കാൻ വേണ്ടതെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം തള്ളിക്കളയാനാകില്ല. രാജ്യം അപകടകരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ കൊവി‍ഡിന്റെ മൂന്നാം തരം​ഗം തള്ളിക്കളയാനാവില്ല. നമ്മൾ സ്വയം പരിരക്ഷിക്കുകയും രോ​ഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഈ സമയത്ത് നാമെല്ലാവരും ഒരുമിച്ച് നിൽക്കാനാണ് ശ്രമിക്കേണ്ടത്…’ – ഡോ. പോൾ പറഞ്ഞു. വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്‌സിന് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഡോ. പോൾ പറഞ്ഞു

Read More

പി.എച്ച്. ആയിഷ ബാനു ഹരിത സംസ്ഥാന പ്രസിഡന്‍റ്

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. പി.എച്ച്. ആയിഷാ ബാനു പ്രസിഡന്‍റ്, റുമൈസ റഫീക്ക് ജനറല്‍ സെക്രട്ടറി, നയന സുരേഷ് ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. മുന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലും കടുത്ത അച്ചടക്ക ലംഘനം നടത്തിയ സാഹചര്യത്തിലുമാണ് അന്നത്തെ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.

Read More

പുതിയ രോഗികളില്‍ 71.65% കേരളത്തില്‍, 73.82 കോടി പേര്‍ക്ക് വാക്സിനേഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറുകള്‍ക്കുള്ളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളില്‍ 71.65% കേരളത്തില്‍. ഇന്നലെ 28,591 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അവരില്‍ 20,487 പേരും കേരളത്തിലാണ്. രാജ്യത്താകമാനം 338 പേര്‍ മരിച്ചപ്പോള്‍ കേരളത്തില്‍മാത്രം 181 പേരാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്തൊട്ടാകെ 38,848 പേര്‍ രോഗമുക്തി നേടി. 3,32,36,921 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടു. 324,09,345 രോഗമുക്തി നേടി. ഇതുവരെ 4,42,655 പേര്‍ മരിച്ചു. 73,82,07,378 പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

മോഹന്‍ലിലിന്‍റെ കാറിനു പ്രവേശനം, ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാര്‍ക്കെതിരേ നടപടി

ഗുരുവായൂര്‍ മെഗാസ്റ്റാര്‍ മോഹന്‍ ലാലിന്‍റെ കാര്‍ ക്ഷേത്രനടയിലേക്ക് കടത്തിവിട്ടതിനെതിരേ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇവരെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്ചു. കഴിഞ്ഞ ദിവസമാണ് മോഹന്‍ ലാലും ‌ക്ഷേത്ര ഭരണ സമിതിയിലെ ഏതാനും ചിലരും ദര്‍ശനത്തിനെത്തിയത്. സാധാരണ ഗോപുരത്തിനു വെളിയില്‍ വലിയ നടപ്പന്തലിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ഇവിടെ സ്റ്റീല്‍ വേലി കെട്ടി വാഹനങ്ങളെ തടഞ്ഞിട്ടുമുണ്ട്. പ്രത്യേക അനുമതിയുള്ള വിവിഐപികള്‍ക്കു വേണ്ടി പൊലീസ് ശുപാര്‍ശയുള്ളപ്പോള്‍ മാത്രമാണ് ഇതിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുക. എന്നാല്‍ മോഹന്‍ലാലിന്‍റെ വാഹനത്തിന് അത്തരം അനുമതിയൊന്നും ലഭിച്ചിരുന്നില്ല. പിന്നെങ്ങനെയാണ് കാര്‍ അകത്തേക്കു കടത്തിവിട്ടതെന്നെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ബിജു പ്രഭാകര്‍ ആരായുന്നത്. ക്ഷേത്ര ഭരണസമിതിയിലെ മൂന്നു പേര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ എത്തിയതെന്നും ഇവരുടെ മൗനാനുവാദത്തോടെയാണ് വേലി മാറ്റി കാര്‍ കടത്തിവിട്ടതെന്നുമാണ് ജീവനക്കാരുടെ മറുപടി.

Read More

സീരിയല്‍ നടന്‍ രമേശ് ജീവനൊടുക്കി

കൊല്ലം: പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല മരിച്ച നിലയില്‍. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. കോവിഡ് പ്രസിന്ധിമൂലം കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു രമേശ് എന്നു സുഹൃത്തുക്കള്‍ പറയുന്നു.

Read More

രോഗി മരിച്ചെന്നു ആശുപത്രി, ബന്ധുക്കള്‍ ചരമ പോസ്റ്ററൊട്ടിച്ചു, ആംബുലന്‍സ് എത്തിയപ്പോള്‍ രോഗിക്കു ജീവന്‍!

ആലപ്പുഴ: ചികിത്സയില്‍ കഴിയുന്ന രോഗി മരിച്ചെന്ന് ആശുപത്രി അധികൃതര്‍. മരണ വാര്‍ത്ത ആശുപത്രിയിലെത്തി സ്ഥിരീകരിക്കുന്നതിനു മുന്‍പേ നാട്ടില്‍ ചരമവാര്‍ത്ത അറിയിക്കുന്ന പോസ്റ്റര്‍. മൃതദേഹം കൊണ്ടുവരാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍, ഇതൊന്നുമറിയാതെ രോഗി ആശുപത്രി കിടക്കയില്‍. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ് ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാർ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി. അധികൃതരുടെ നിർദ്ദേശാനുസരണം ബന്ധുക്കൾ ആംബുലൻസുമായി ആശുപതിയിലെത്തി. മൃതദേഹം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് രമണൻ ജീവിച്ചിരിപ്പുണ്ട് മനസ്സിലായത്. മരണ വിവരം…

Read More

വിസ്മയയുടേത് ആത്മഹത്യയെന്നു കുറ്റപത്രം

കൊല്ലംഃ ശാസ്താംകേട്ട പോരുവഴിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്റ്റര്‍ വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. ഇതു സംബന്ധിച്ചു ശാസ്താംകോട്ട സിജെഎം കോടതിയില്‍ പോലീസ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി. രവി കുറ്റ പത്രം നല്‍കി. ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍സ്പെക്റ്ററുമായിരുന്ന കിരണ്‍ കുമാറാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പോലീസിനു ലഭിച്ചു. ആത്മഹത്യ പ്രേരണയ്ക്കുള്ള ഒന്‍പത് വകുപ്പുകളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. 500 പേജുകളുള്ള കുറപത്രത്തില്‍ 102 സാക്ഷികളുണ്ട്. 92 രേഖകളും 56 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. റെക്കോഡ് വേഗതയിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നു പോലീസ്.

Read More

നിപ്പ പ്രതിരോധത്തിന് ലിനിയുടെ സ്വന്തം സജീഷ്

കോഴിക്കോട്: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്. ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പട്ടികയില്‍ കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്. പക്ഷെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി സജീഷിന് ഉറപ്പ് നല്‍കി. ഒരേക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി ആശുപത്രി വികസനത്തിന് പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.

Read More

നിപ്പഃ15 പേര്‍ കൂടി നെഗറ്റീവ്, 64 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ആശങ്ക ഒഴിയുന്നു. രോഗം ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലായവരുള്‍പ്പെടെ രോഗ ലക്ഷണം പ്രകടിപ്പിച്ച 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. അതേ സമയം കുട്ടിയുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 265 ആയി ഉയര്‍ന്നു. ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളില്‍ 61 പേരും നെഗറ്റീവ് ആണ്. 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലുണ്ട്. ഇവിടെ സജ്ജമാക്കിയിരിക്കുന്ന ലാബിലാണു സാമ്പിളുകള്‍ പരിശോധിക്കുന്നത്. നിപ്പ ഭീഷണി പൂര്‍ണ തോതില്‍ അവസാനിക്കണമെങ്കില്‍ അടുത്ത നാല്പത് ദിവസത്തേക്കു കൂടി ഫലങ്ങള്‍ നെഗറ്റീവ് ആയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Read More