Connect with us
48 birthday
top banner (1)

Choonduviral

സംസ്ഥാനത്ത് പരസ്യപ്രചരണത്തിന് സമാപനം; ഇനി നിശബ്ദ പ്രചാരണം, നാലു ജില്ലകളിൽ നിരോധനാജ്ഞ

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത്‌ വോട്ടെടുപ്പ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയോടുകൂടി ആരംഭിച്ച അവസാനഘട്ട പ്രചാരണം വാദ്യമേള അകംമ്പടിയോടെ കൊട്ടിക്കലാശിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടത്. 40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെ
ആത്മവിശ്വാസത്തിലാണ് മുന്നണികൾ.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം, തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറുമണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക.
ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്. അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ല.
നിശബ്ദപ്രചാരണമാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
inner ad

Choonduviral

കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്

Published

on


കൊല്ലം: കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തീര്‍ന്ന ശേഷം കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ മുന്നിലെത്തി.

Continue Reading

Choonduviral

ആലത്തൂര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും : രമ്യ ഹരിദാസ്

Published

on


പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര്‍ ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Choonduviral

കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഇതില്‍ പെടുന്നു. അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

Continue Reading

Featured