National
മാപ്പപേക്ഷ; പരസ്യം നൽകി പതഞ്‌ജലി
സുപ്രീം കോടതി നിർദേശത്തിനു പിന്നാലെ മാപ്പപേക്ഷയുമായി യോഗ ഗുരു ബാബ രാംദേവ്. ഇന്നത്തെ പത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്. പതഞ്ജലി ഉൽപനങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം വലുതായാണ് നൽകിയിരിക്കുന്നത്. പരസ്യം ചെറുതായി നൽകരുതെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് വലുതായി പരസ്യം നൽകിയിരിക്കുന്നത്.
പരസ്യത്തിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും മാപ്പ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായും പതഞ്ജലിയുടെ പേരിലുമാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരം തെറ്റ് ഇനി ആവർത്തിക്കില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ. ദിവസം നൽകിയ പരസ്യങ്ങൾ മൈക്രോസ്കോപ്പ് വെച്ച് നോക്കണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പതഞ്‌ജലി പരസ്യങ്ങൾക്ക് നൽകുന്ന വലുപ്പത്തിലാണോ മാപ്പപേക്ഷ നൽകിയതെന്നും പരസ്യത്തിന്റെ കോപ്പി ഹാജരാക്കാത്തതിനെയും കോടതി ശകാരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ പത്രങ്ങളിൾ വലുപ്പത്തിലുള്ള പരസ്യം നൽകിയിരിയ്ക്കുന്നത്.
National
ഭൂരിപക്ഷം രാജ്യം ഭരിക്കണമെന്ന പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്
ലക്നൗ: ഭൂരിപക്ഷം രാജ്യം ഭരിക്കണമെന്ന പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ മറുപടിയിലാണ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാട് സ്വീകരിച്ചത്.
വിവാദപ്രസ്താവനയില്‍ നേരത്തെ ചീഫ് ജസ്റ്റിസ് അരുണ്‍ ബന്‍സാലി ശേഖര്‍ കുമാറിന്റെ മറുപടി തേടിയിരുന്നു. ശേഖര്‍ കുമാറിനെ വിളിപ്പിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് മറുപടി ആവശ്യപ്പെട്ടത്. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പ്രസംഗം ചില തത്പരകക്ഷികള്‍ വളച്ചൊടിച്ചതാണെന്നും, ജഡ്ജിമാരെയും മറ്റും പ്രതിരോധിക്കേണ്ടത് ജുഡീഷ്യല്‍ ഫ്രറ്റേര്‍ണിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളുടെ കടമയാണെന്നും ശേഖര്‍ കുമാര്‍ യാദവ് പറയുന്നു.തുടര്‍ന്ന് തന്റെ പ്രസംഗം ഒരു മതവിഭാഗത്തെയും അവഹേളിക്കുന്നില്ലെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു.
രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതോടെ സുപ്രീംകോടതി കൊളീജിയം ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് ജഡ്ജിയെ കൊളീജിയം വിളിച്ചുവരുത്തിയത്. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശം. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞുകൊണ്ടേയിരുന്നത്.
National
മിസോറാം ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു
ഐസ്വാള്‍: മിസോറാമിന്റെ 25-ാമത് ഗവര്‍ണറായി മുന്‍ കരസേനാ മേധാവി വി.കെ. സിങ് സത്യപ്രതിജ്ഞ ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ലാല്‍ദുഹോമ, മുന്‍ മുഖ്യമന്ത്രിമാരായ സോറാംതംഗ, ലാല്‍ തന്‍ഹാവ്ല, അസംബ്ലി സ്പീക്കര്‍ ലാല്‍ബിയാക്സാമ, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയ് റിട്ടയേര്‍ഡ് ജനറലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന മ്യാന്‍മറില്‍ നിന്നുള്ള 30,000 അഭയാര്‍ത്ഥികളും ബംഗ്ലാദേശിലെ ചിറ്റഗോങ് മലയോരങ്ങളില്‍ നിന്നുള്ള വംശീയ സമൂഹങ്ങളും മിസോറാമില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ട്. മിസോറാം മ്യാന്‍മറുമായി 510 കിലോമീറ്റര്‍ അതിര്‍ത്തിയും ബംഗ്ലാദേശുമായി 318 കിലോമീറ്റര്‍ അതിര്‍ത്തിയും പങ്കിടുന്നു.ഒഡിഷ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ഹരി ബാബു കമ്പംപതിക്കു പകരമാണ് വി.കെ. സിങ് ചുമതലയേറ്റത്.
mumbai
രഹസ്യം അറയിലൂടെയാണ് അക്രമി സെയ്ഫ് അലിഖാന്റെ വീട്ടിലെത്തിയതെന്ന് പൊലീസ്
മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതില്‍ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ”വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതില്‍ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലേയ്ക്കാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. വീടിനുള്ളില്‍ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും നടന് കുത്തേല്‍ക്കുകയും ചെയ്തു.” പൊലീസ് പറഞ്ഞു.
സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂര്‍ മുന്‍പാണ് അക്രമി വീട്ടില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാജീവനക്കാര്‍ പൊലീസിനു നല്‍കിയ മൊഴി.
സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്‌ലാറ്റ് ഉള്‍പ്പെടുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login