Connect with us
inner ad

chennai

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം സീസണ് അല്പസമയത്തിനകം കൊടിയേറും

Avatar

Published

on

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17ാം സീസണ് അല്പസമയത്തിനകം കൊടിയേറും. വർണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ഇത്തവണയും ഐപിഎല്ലിന് കൊടിയേറുക. ചെന്നൈ സൂപ്പർ കിംഗ്സ് – റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. വൈകുന്നേരം 6.30ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. എആർ റഹ്മാൻ, ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ​ഗായകൻ സോനു നി​ഗം എന്നിവർ ഉദ്ഘാടന വേദിയിൽ അണിനിരക്കും. പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന മത്സരത്തിന് മുമ്പായി സ്വീഡിഷ് ഡിജെ ആക്സ്വെലിന്‍റെ സംഗീതരാവും ഉണ്ടാകും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വര്‍ക്കിലും സ്പോർട്സ് സ്റ്റാറിലും ഉദ്ഘാടന ചടങ്ങുകൾ ആരാധകർക്ക് ആസ്വദിക്കാം. 7: 30ന് മത്സരം ആരംഭിക്കും. എം എസ് ധോണിയും വിരാട് കോഹ്‌ലിയും നേർക്കുനേർ വരുന്നുവെന്നതാണ് ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത. ഈ സീസണിൽ എംഎസ് ധോണിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയെ നയിക്കുന്നത്.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

chennai

സീറ്റ് കിട്ടാത്തതിൽ മനോവിഷമം, ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി മരണത്തിന് കീഴടങ്ങി

Published

on

ഈറോഡ്: അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ഗണേശമൂർത്തി(76) അന്തരിച്ചു. ദിവസങ്ങൾക്ക് മുമ്പ് വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗണേശമൂർത്തി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 24നാണ് ഗണേശമൂർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബം പറയുന്നു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ആയതിനാൽ ഐസിയുവിലേക്കും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
VKSHNM NWS KWT 1000 x 180 PX-01

2019ലെ തെരഞ്ഞെടുപ്പിൽ ഈറോഡ് മണ്ഡലത്തിൽ നിന്നുമുള്ള ലോകസഭാ അംഗമായിരുന്നു ഗണേശമുർത്തി. ഡിഎംകെ മുന്നണിയുടെ ഭാഗമായ ഡിഎംഡികെക്ക് ഇത്തവണ ഈറോഡിനു പകരം മറ്റൊരു സീറ്റ് ആണ് അനുവദിച്ചത് . ഈറോഡ് സീറ്റിൽ ഡിഎംകെ ആണ് മത്സരിക്കുന്നത്. എന്നാൽ പകരം ലഭിച്ച സീറ്റിൽ പരിഗണിക്കാത്തതിലുള്ള മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബം പറയുന്നത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

chennai

കടുപ്പിച്ച് സുപ്രീംകോടതി; കെ പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍

Published

on

ചെന്നൈ: സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.തീരുമാനം ഗവര്‍ണര്‍ അറ്റോർണി ജനറല്‍ മുഖേന കോടതിയെ അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊന്മുടിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർഎൻ രവി തള്ളിയത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊന്മുടി കുറ്റക്കാരനെന്ന വിധി കോടതി സ്‌റ്റേ ചെയ്തതാണ്. ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

chennai

‘തല മാറി’; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ യുവതാരം ഋതുരാജ് ഗെയ്ക്വാദ്

Published

on

ചെന്നൈ: ഐപിഎല്ലിന്റെ ഓപ്പണിങ് മാച്ച്‌ നാളെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടക്കാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്സിൽ ‘തല മാറ്റം’. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞു. ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ പിന്മാറ്റം. സിഎസ്കെയുടെ പുതിയ ക്യാപ്റ്റനായി യുവ താരം ഋതുരാജ് ഗെയ്ക്വാദിനെ തെരഞ്ഞെടുത്തു. 5 ഐപിഎല്‍ കിരീടങ്ങളാണ് ധോണിയുടെ നേതൃത്വത്തില്‍ സിഎസ്കെ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. ഐപിഎല്ലിനു മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ ഋതുരാജിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ സിഎസ്കെ പുതിയ ക്യാപ്റ്റനായി ഋതുരാജിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നുഐപിഎല്ലില്‍ ആകെ 52 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഋതുരാജ് 2019 മുതല്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ്. ഐപിഎല്ലില്‍ 133 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി. മുൻ മുംബൈ നായകൻ രോഹിത് ശർമ 87 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ്. ഈ സീസണിന്റെ അവസാനത്തോടെ ധോണി വിരമിക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്

Continue Reading

Featured