Connect with us
inner ad

Kerala

ശാസ്താംകോട്ട ഡിബി കോളെജിൽ സേവ് വെറ്റ്ലാൻഡ് ക്യാംപെയിൻ

Avatar

Published

on

ശാസ്താംകോട്ട: ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കെഎസ്എം ഡിബി കോളേജിലെ ഭൂമിത്ര സേന ക്ലബ്ബും ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണിയും സംയുക്തമായി “സേവ് വെറ്റ്ലൻഡ് ക്യാമ്പയിൻ” എന്ന പരിപാടി നടത്തി . കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് എൻവിയോൺമെൻറ് ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ചും സംസ്ഥാന തണ്ണീർത്തട അതോറിറ്റിയും ഇന്ത്യയിലെ 75 സ്ഥലങ്ങളിലായി തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയുടെ ഭാ​ഗമാണിത്.
ക്യാമ്പയിനിന്റെ ഭാഗമായി തണ്ണീർത്തടം സംരക്ഷണം സെൽഫി വിത്ത് വെറ്റ്ലാൻഡ് , തടാക സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക, ബേർഡ്സ് സർവ്വേ, തടാക തീരത്ത്,മുള തൈകൾ നടുക, തുടങ്ങിയ പരിപാടികൾ നടത്തി. യുവാക്കളിൽ തണ്ണീർത്തടം സംരക്ഷിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സെൽഫി വിത്ത് വെറ്റ്ലാൻഡ് എന്ന പരിപാടിയും സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി സംരക്ഷകനായ പ്രൊഫസർ രാമാനുജൻ തമ്പി ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗം മേലധികാരി ഡോ. ഗീതാ കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭൂമിത്രസേന കോഡിനേറ്റർ അസിസ്റ്റൻറ് പ്രൊഫസർ ലക്ഷ്മി ശ്രീകുമാർ ക്ലബ് അംഗങ്ങളായ ഡോക്ടർ പ്രീത ബി പ്രസാദ്, ഡോക്ടർ ശ്രീകല, ഭൂമിത്രസേന അംഗങ്ങളായ കുട്ടികൾ, ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി, ഡിപ്പാർട്ട്മെൻറ് സുവോളജി, ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രി തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികളും പങ്കെടുത്തു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Idukki

ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Published

on

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ചലി(25) മകൾ അമേയ (4 ), തിടീർനഗർ സ്വദേശി സെൽവത്തിന്റെ ഭാര്യ ജെൻസി (21) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം ഉണ്ടായത്. അഞ്ചലിയും അമേയയും സംഭവ സ്ഥലത്ത് വെച്ചും ജെൻസി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

Continue Reading

Kerala

ഒന്നാം ക്ലാസ് മുതൽ അക്ഷര പഠനം സ്വാഗതാർഹം: കെ പി എസ് ടി എ

Published

on

തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതൽ തന്നെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും അവസരമൊരുക്കണമെന്ന കെ പി എസ് ടി എ യുടെ നിരന്തര ആവശ്യം ഈ അധ്യായന വർഷം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും ഇത് കരുന്നുകളിൽ കൂടുതൽ മാറ്റങ്ങൾക്ക് അവസരമൊരുക്കുമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാര തകർച്ചയെന്ന ആരോപണത്തിന് പ്രധാന ഘടകം പ്രെമറിയിൽ അക്ഷരമെഴുത്തിന് പ്രാധാന്യം നൽകാത്തതാണ്. സഖാവ് എം എ ബേബി വിഭ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് ഡിപിഇപി എന്ന പുതിയ പദ്ധതിയും പവലോവിൻ്റെ ജ്ഞാനനിർമിതിവാദവും ആശയത്തിൽ നിന്നും അക്ഷരത്തിലേക്കെന്ന തലതിരിഞ്ഞ സമീപനവുമാണ് കുട്ടികളിൽ അക്ഷരജ്ഞാനത്തിന് കുറവ് വരുവാനുള്ള കാരണം. ഇത് തിരിച്ചറിയാനും തിരുത്താനുമുള്ള നീക്കം നിരന്തരമായ ആവശ്യപ്പെടലുകളുടെ അംഗീകാരമാണ്. കുരുന്നു മനസുകൾക്ക് നൽകുന്ന എല്ലാവിധ പഠന പ്രക്രിയകളും മനസ്സിലാക്കാനും പ്രയോഗവൽക്കരിക്കാനും വളരെ വേഗം സാധിക്കും. അധ്യാപകർക്ക് കൂടുതൽ സ്വതന്ത്രവും നിർഭയത്വവും നൽകി പഠന പ്രവർത്തനങ്ങൾക്കുള്ള അവസരം നൽകിയും എല്ലാ അധ്യപക സംഘടനകളുമായും മുൻവിധിയില്ലാത്ത ചർച്ചകൾ കൂടി സർക്കാർ ഉറപ്പുവരുത്തുകയും ചെയ്താൽ കാര്യക്ഷമമായ പ്രയോഗവൽക്കരണത്തോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ട്രഷറർ അനിൽ വട്ടപ്പാറ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ രമേശൻ,ബി ബിജു, ബി സനിൽകുമാർ, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ്,പി എസ് ഗിരീഷ് കുമാർ, പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി എസ് മനോജ്, വിനോദ് കുമാർ, പി എം നാസർ, ജി.കെ ഗിരീഷ്, എം.കെ അരുണ, എന്നിവർ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ജീവനക്കാരെ ഇടതുഭരണം ചവിട്ടി തേക്കുന്നു: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Published

on


തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ എൽ ഡി എഫ് സർക്കാർ ചവിട്ടിത്തേക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടുവർഷത്തെ എൽ ഡി എഫ് സർക്കാരിൻ്റെ പ്രവർത്തനം കണ്ടാൽ കേരളത്തിൽ ജീവനക്കാരായി ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും മാത്രമേ ഉള്ളൂ എന്ന് തോന്നും. കേവലം 50 ദിവസത്തിനുള്ളിൽ അവരുടെ മുഴുവൻ ഡി എ യും അനുവദിച്ചു. ഇതു സംബന്ധിച്ച് മാർച്ച് മസത്തിലും മെയ് മാസത്തിലും ഇറക്കിയ സർക്കാർ ഉത്തരവുകളിൽ എന്ന് മുതൽ ഡി എ അനുവദിക്കുന്നു എന്നും കുടിശ്ശിക എങ്ങനെ നൽകുന്നുവെന്നും കൃത്യമായി നിഷ്ക്കർഷിക്കുന്നുണ്ട്.എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബതയിൽ ഏഴു ഗഡു കുടിശ്ശികയായതിൽ കേവലം ഒരു ഗഡു മാത്രം അനുവദിച്ചും 39 മാസത്തെ അവരുടെ ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ചുമാണ് ഉത്തരവിറക്കിയത്.. ഇത്തരം ഉത്തരവിറക്കിയതിലൂടെ സർക്കാർ മറ്റ് ജീവനക്കാരോട് ചിറ്റമ്മനയമാണ് വച്ചു പുലർത്തുന്നത് എന്ന് വ്യക്തമാണ് .
സംസ്ഥാന സർക്കാർ ജീവനക്കാരാകട്ടെ അവരുടെ കണ്ണിൽ വെറും ഏഴാം കൂലികളാണ്.
തിരുവനന്തപുരംഐ എ എസ് – ഐ പി എസ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ക്ഷാമബത്തയും കുടിശ്ശികയും പണമായി അനുവദിച്ചും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 19 ശതമാനം ഡി.എ കുടിശ്ശികയാക്കിയും അവരുടെ പാത്രത്തിൽ പിച്ച നൽകിയും പിണറായി വിജയൻ സർക്കാർ യഥാർത്ഥ യജമാനഭക്തി കാണിക്കുകയാണ്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അവകാശം സംരക്ഷിക്കുന്നതിന് ഇടതുസർവീസ് സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകാത്ത പക്ഷം സേവന മേഖലയിൽ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ മിഥ്യയായി പരിണമിക്കുമെന്ന്
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി
തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured