Connect with us
48 birthday
top banner (1)

Kerala

മാർക്ക് നിയമന വിവാദം കുറ്റവാളികളെ
ചുമക്കുന്നതിന്റെ ഫലം: കെ സുധാകരൻ

Avatar

Published

on

തിരുവനന്തപുരം; 40 ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ സംഘടനാ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോൾ മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളയെും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുകയാണ്.

ആർഷോ മഹാരാജാസ് കോളജിൽ പിജി പരീക്ഷ എഴുതാതെ പാസായപ്പോൾ സുഹൃത്തും കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയുമായ കെ വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രണ്ടിടത്ത് ഗസ്റ്റ് ലക്ചർ നിയമനം നേടിയത്. ആർഷോയുടെ സഹായത്തോടെയാണ് ഈ സർട്ടിഫിക്കറ്റ് തയാറാക്കിയത് എന്നാണ് ലഭ്യമായ വിവരം. കാലടി സർവകലാശാലിയിൽ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചതും സമാനമായ രീതിയിലാണ്. വിദ്യയ്‌ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആർഷോയുടെ മുമ്പിൽ പിണറായിയുടെ പോലീസുകാർ മുട്ടിടിച്ചു നില്കുന്നു. കോടതിയുടെ മേൽനോട്ടത്തിലെങ്കിലും അന്വേഷണം നടത്തിയാൽ മാത്രമേ മഹാരാജാസ് കോളജിൽ നടന്ന ഗൂഢാലോചനയുടെ ചുരുളഴിച്ച് യഥാർത്ഥ പ്രതികളെ ശിക്ഷിക്കാനാവൂ.

Advertisement
inner ad

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള 40 ക്രിമിനിൽ കേസുകളിൽ 16 എണ്ണം ആയുധം ഉപയോഗിച്ച് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതും മൂന്നെണ്ണം വധശ്രമവും മറ്റുള്ളവ തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയുമാണ്. കേരളത്തിലെ കാമ്പസുകളെ സംഘർഷഭരിതമാക്കുന്നതും അവിടെ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നതും ഈ നേതാവും അണികളും കൂടിയാണ്. അവർക്കെതിരേ നടപടിയെടുക്കാൻ കേരള പോലീസ് വിറയ്ക്കും.

സർവകലാശാലകളിലെ നിയമനങ്ങൾ എഎസ്എഫ്‌ഐ നേതാക്കൾ അവരുടെ ഭാര്യമാർക്ക് സംവരണം ചെയ്തിട്ട് നാളേറെയായി. ഇപ്പോഴത് സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചു. സ്പീക്കർ എഎൻ ഷംസീറിന്റെ ഭാര്യയെ കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിൽ അസി പ്രഫസറായി നിയമിച്ചെങ്കിലും പുറത്തുപോകേണ്ടി വന്നു. മന്ത്രി പി രാജീവിന്റെ ഭാര്യക്ക് കൊച്ചി സർവകലാശാലയിലും മുൻഎംപി പികെ ബിജുവിന്റെ ഭാര്യയ്ക്ക് കേരള സർവകലാശാലയിലും മന്ത്രി എംബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സർവകലാശാലയിലും നിയമനം കിട്ടിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോ പ്രഫസറായി നിയമിക്കാൻ റാങ്ക് ലിസ്റ്റിൽ ഒന്നാംസ്ഥാനം നല്കി. ഈ തെറ്റുകൾക്കെല്ലാം സിപിഎം കൂട്ടുനില്ക്കുകയും സംരക്ഷണം നല്കുകയും ചെയ്തിട്ടുണ്ടെന്നും ഇവരുടെ മാതൃകയാണ് കുട്ടിസഖാക്കൾ പിന്തുടരുന്നതെന്നും പാർട്ടി സെക്രട്ടറി ഓർക്കുന്നതു നല്ലതാണെന്നു സുധാകരൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഒമ്പത് വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ ഒരുപതിറ്റാണ്ട് പിന്നോട്ടടിച്ചു; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ജീവനക്കാരും അദ്ധ്യാപകരും 2025 ജനുവരി 22 ന് പണിമുടക്കുമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ ) തിരുവനന്തപുരം കമ്മിറ്റി സംഘടിപ്പിച്ച ജനുവരി 22 പണിമുടക്ക് സാഹായ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ, മെഡി സെപ്പ്, തുടങ്ങിവയിലെ ആനുകൂല്യ നിഷേധനങ്ങൾക്കൊപ്പം കേരളത്തിന്റെ അന്തസ്സുയർത്തിയിരുന്ന പൊതു വിദ്യാഭ്യാസസരംഗം, ആരോഗ്യ രംഗം, ഉന്നത വിദ്യാഭ്യാസ രംഗം എന്നിവയുടെ കെടുകാര്യസ്ഥതയിൽ കേരളം താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019 മുതൽ തത്വത്തിൽ യാതൊരു ആനുകൂല്യങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആറുഗഡു (19%) ക്ഷാമബത്തയാണ് കുടിശ്ശികയായിട്ടുള്ളത്. 2025 ജനുവരി മാസം ലഭിക്കാനുള്ള 1 ഗഡു (3%) കൂടിയാകുമ്പോൾ അത് 7 ഗഡു ( 23%) ആയി വർദ്ധിച്ചിരിക്കുകയാണ്.
ജീവനക്കാർക്ക് 5 വർഷമായി ലീവ് സറണ്ടർ ഇല്ല. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലായി പങ്കാളിത്ത പെൻഷൻ പിൻ വലിക്കും എന്ന് പ്രകടനപത്രികയിൽ
വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽ എത്തിയ സർക്കാർ 103 മാസം കഴിഞ്ഞിട്ടും പിൻവലിക്കുക മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടി അതിൽ പങ്കാളികളാക്കി. മാത്രമല്ല കേന്ദ്രത്തിൽ നിന്നും 5721 കോടി രൂപ പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയം വച്ച് വായ്പ്പയെടുത്ത് വഞ്ചന നടത്തിയിരിക്കുകയാണ്. സർക്കാർ വിഹിതമില്ലാതെ ജീവനക്കാരിൽ നിന്നും മാസാമാസം കൃത്യമായി വിഹിതം പിടിച്ചെടുക്കുകയും കാര്യക്ഷമമായ ചികിത്സാ സഹായം ലഭ്യമാക്കാതെ സമ്പൂർണ്ണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അട്ടിമറിച്ച് നടപ്പിലാക്കിയ മെഡി സെപ്പ് വെറും ഉഡായിസിപ്പ് ആയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വാർഷിക പരീക്ഷകളിൽ ചോദ്യ പേപ്പറുകൾ ചോരുന്നത് സമൂഹത്തിൽ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.
സമസ്ഥ മേഖലയിലും പരാജയപ്പെട്ട് ഇനിയുള്ള ഒരു വർഷഭരണക്കാലം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന ഗതിയിൽ ഈ സർക്കാർ കപ്പൽ ആടിയുലയുകയാണ്. 9 വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ 10 വർഷം പിന്നോട്ടടിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.എസ്.ടി എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ചു, ബിജു തോമസ് സ്വാഗതം ആശംസിച്ചു. വി.എസ് രാഘേഷ്, അരുൺ ജി ദാസ്,എസ് വി.ബിജു,രതീഷ് രാജൻ, പ്രിൻസ്.പി,റെനി രാജ്, അനസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Kerala

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലം​ഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

Published

on

തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശിനി റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കബീര്‍, മകള്‍ സെറ (10), കബീറിന്റ സഹോദരിയുടെ മകന്‍ സനു എന്ന് വിളിക്കുന്ന ഹയാന്‍ (12) എന്നിവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നാണ്. കുളിക്കുന്നതിനിടെ നാല് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാലുപേരും ഒഴുക്കില്‍പ്പെടുന്നത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ റെയ്ഹാനയെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

Continue Reading

Kerala

റോഡരികിലെ കമാനത്തിൽ ബൈക്ക് ഇടിച്ച് അപകടം; പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

Published

on

തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. ലഹരി വിരുദ്ധ സേനയിൽ അം​ഗമായ കെ ജി പ്രദീപാണ് മരിച്ചത്. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് അപകടം. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. ഈ കമാനത്തിലിടിച്ചാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ബൈക്കിൽ നിന്ന് തെറിച്ച് വീണ് അപകടത്തിൽ പെട്ടത്. അക്കരപ്പുറം സ്വദേശിയാണ്. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Featured