Connect with us
inner ad

Featured

സിദ്ധരാമയ്യ കന്നഡനാടിന്റെ ഉരുക്കുമനുഷ്യൻ

Avatar

Published

on

  • VEKSHANAM WEB BUREAU

ന്യൂഡൽഹി: കർണാടകത്തെ നയിക്കാൻ ഇനി സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനർഥിയുടെ പേര് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ പ്രഖ്യാപിച്ചതോടെ കർണാടകത്തിലെങ്ങും ആവേശത്തിരയിളക്കം. മൂന്നു മുതൽ അഞ്ചുവരെ ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച മാധ്യമപ്രവർത്തകരെ മൂലയ്ക്കിരുത്തി, കർണാടക പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാർ മാത്രമാകും ഉപമുഖ്യമന്ത്രി. പാരമ്പര്യത്തിന്റെ കരുത്തും പുതുമയുടെ പാർട്ടി പിന്തുണയുമായി വരാനിരിക്കുന്നത് കർണാടകത്തിന്റെ പുതിയ വികസന കുതിപ്പ്.
രണ്ടാം തവണയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. നേരത്തേ, 2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. വരുണ നിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിധാൻസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.


കർണാടകയിലെ മൈസൂർ ജില്ലയിൽ സിദ്ധരാമ ഗൗഡയുടേയുടേയും ബൊറമയുടേയും മകനായി 1948 ഓഗസ്റ്റ് 12ന് ജനനം. കുറുംബ സമുദായ അംഗമാണ് സിദ്ധരാമയ്യ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മൈസൂരിലെ യുവരാജ കോളേജിൽ നിന്ന് ബിരുദവും ശാരദവിലാസ് കോളേജിൽ നിന്ന് നിയമബിരുദവും നേടി.

ഭാര്യ : പാർവ്വതി, മക്കൾ : രാകേഷ്, യതീന്ദ്ര.
1977-ൽ ലോക്ദളിൽ ചേർന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദൾ ടിക്കറ്റിൽ 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1984-ൽ ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ ചേർന്ന് 1985-ൽ വീണ്ടും നിയമസഭയിൽ അംഗമായ സിദ്ധരാമയ്യ 1988-ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1994-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999-ൽ പിളർപ്പുണ്ടായതോടെ ജനതാദൾ വിട്ട് ദേവഗൗഡ നേതാവായ ജെ.ഡി.എസിൽ ചേർന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജെ.ഡി.എസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 2004-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005-ൽ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005-ൽ കോൺഗ്രസ് പാർട്ടിയിൽ തൻ്റെ പാർട്ടി ലയിപ്പിച്ചു.
2006-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി. 2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വരുണ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ സിദ്ധരാമയ്യ 2018-ൽ വരുണ മണ്ഡലം മകൻ യതീന്ദ്രക്ക് കൈമാറി.


2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയിൽ നിന്നും ബദാമിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടെങ്കിലും ബദാമിയിൽ നിന്ന് വിജയിച്ചു. 1994-ൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായ സിദ്ധരാമയ്യ മൃഗക്ഷേമ, ഗതാഗത, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം(122/224) ലഭിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2018-ലെ നിയമസഭയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിച്ച് ജെ.ഡി.എസിലെ എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും 17 എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് നടന്ന ഉപ-തിരഞ്ഞെടുപ്പിൽ 17-ൽ 13 സീറ്റിലും ബി.ജെ.പി ജയിച്ചതോടെ 2019-ൽ കുമാരസ്വാമി മുഖ്യമന്ത്രി പദം രാജിവച്ചു.
2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചു. ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സിദ്ധരാമയ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2023 മെയ് 10ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിൽ നിന്ന് വിജയിച്ച് സിദ്ധരാമയ്യ വീണ്ടും നിയമസഭാംഗമായി. സത്യപ്രതിജ്ഞ നാളെ നടക്കും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീകളുടെ മുഖാവരം ഉയര്‍ത്തി പരിശോധന; ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്

Published

on

ഹൈദരബാദ്: പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീ വോട്ടര്‍മാരുടെ മുഖാവരം ഉയര്‍ത്തി തിരിച്ചറിയില്‍ പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്.ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് മാധവി ലതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.നാലാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഹൈദരബാദ്. എഐഎംഐഎം അധ്യക്ഷനും സിറ്റിങ്ങ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയാണ് മാധവി ലതയുടെ എതിരാളി.

പോളിങ് ബൂത്തില്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി സ്ഥാനാര്‍ഥി വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളോട് മുഖാവരണം ഉയര്‍ത്താന്‍ ആവശ്യപ്പെടുകുകയായിരുന്നു.വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി വിവാദമായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിലായിരുന്നു മാധവി ലതയുടെ ചട്ടലംഘനം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

മാവേലി എക്സ്പ്രസില്‍ ടിടിഇയ്ക്ക് ക്രൂരമർദ്ദനം

Published

on

മലപ്പുറം: ട്രെയിനില്‍ ടി.ടി.ഇ.യ്ക്ക് വീണ്ടും ക്രൂരമർദ്ദനം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മർദനമേറ്റത്.ഞായറാഴ്ച രാത്രി മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടംമുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മർദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് മാറാൻ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരൻ ടി.ടി.ഇ.യെ ക്രൂരമായി ആക്രമിച്ചത്.കൈകൊണ്ട് തടഞ്ഞുനിർത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയില്‍ പറയുന്നത്.സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്‍വേ പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടർന്ന് തിരൂരില്‍വെച്ച്‌ പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ആദ്യം ഷൊർണൂരിലെ ആശുപത്രിയിലും പിന്നീട് പാലക്കാട് റെയില്‍വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

‘ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി’; ആരോപണവുമായി വി ഡി സതീശൻ

Published

on

തിരുവനന്തപുരം: ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണെന്നും സതീശൻ വ്യക്തമാക്കി. ഹരിഹരന്റെ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എം.പിയും വ്യക്തമാക്കിയതാണ്. സംഭവത്തിൽ ഹരിഹരൻ മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണ്. തെങ്ങിൻ പൂക്കുല പോലെ ടി പി ചന്ദ്രശേഖരൻ്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഎമ്മെന്നും വിഡി സതീശൻ വിമർശിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured