2018 ആവർത്തിക്കുന്നു, ദുരിതമഴയിൽ വിറങ്ങലിച്ചു കേരളം, മരണ സംഖ്യ ഉയരുന്നു

2018ലെ പേമാരിക്കു സമാനമായ മേഘാതപമാണ് കോരിച്ചൊരിയുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനമൊട്ടാകെ ഹൈ അലർട്ട് പ്രഖ്യാപിച്ചു. മുഴുവൻ ബീച്ചുകളും അടച്ചു. അവധിയിൽ പോയവരടക്കം മുഴുവൻ സുരക്ഷാ ഉദ്യോ​ഗസ്ഥരും തിരിച്ചെത്താൻ കർശന നിർദേശം. കോഴിക്കോട്ട് ഒരു ബാലനെ ഒഴുക്കിൽപ്പെട്ടു കാണാതായി. തൊടുപുഴയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ ഒഴുക്കിൽപ്പെട്ടു. യുവതിയുടെ മൃതദേഹം കാറിൽ നിന്നു പുറത്തെടുത്തു. യുവാവിനു വേണ്ടി തെരച്ചിൽ തുടരുന്നു. കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി ഭാ​ഗത്തുൻണ്ടായ ഉരുൾ പൊട്ടലിൽ കാണാതായവരുടെ‌ എണ്ണം 14 ആയെന്നു സംശയിക്കുന്നു. മൂന്നു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. പ്രദേശമാകെ ഒറ്റപ്പെട്ട നിലയിലാണ്. ജില്ലാ കലകറ്റർമാരുടെ യോ​ഗം വിളിച്ച മുഖ്യമന്ത്രി സ്ഥിതി​ഗതികൾ വിലയിരുത്തുന്നു. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസ് സേനയെ മുഴുവനും മൊബിലൈസ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.കാഞ്ഞിരപ്പള്ളി…

Read More

തെക്കൻ കേരളത്തിൽ മഴ 2018നു സമാനം, അണക്കെട്ടുകൾ തുറക്കുന്നു, പത്തനംതിട്ട ജില്ല പ്രളയ ഭീതിയിൽ

കൊച്ചി: സംസ്ഥാനത്ത് രൂപപ്പെട്ട ഇരട്ട ന്യൂനമർദച്ചുഴിയിൽ പേമാരി പ്രളയം തീർക്കുന്നു. തെക്കൻ ജില്ലകളിൽ രാവിലെ തുടങ്ങിയ അതിതീവ്ര മഴ തുള്ളിമുറിയാതെ തുടരുകയാണ്. സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കാസർ​ഗോഡ്, കണ്ണൂർ, വയനാട് ഒഴികെ മുഴുവൻ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2018ലെ പ്രളയ കാലത്തുണ്ടായ അതേ അളവിലാണ് പത്തനം തിട്ട ജില്ലയിലെ മഴ. ഇന്നു രാവിലെ വരെ 11 സെന്റീമീറ്റർ മഴയാണ് ചില മേഖലകളിൽ രേഖപ്പെടുത്തിയത്.ശബരി​ഗിരി, മണിയാർ, കക്കിയാർ, സീതത്തോട്, മൂഴിയാർ തുടങ്ങിയ ജലസംഭരണ മേഖലകളിലെല്ലാം കനത്ത മഴയാണ്. കക്കി, ആനത്തോട് അണക്കെട്ടുകൾ നിറഞ്ഞു. ഇവ ഏതു നിമിഷവും തുറന്നു വിടാനുള്ള സാധ്യതയുണ്ട്. പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളുടെ കരയിൽ താമസിക്കുന്നവർക്ക് കർശന ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന…

Read More

പുതിയ 16,862 കോവിഡ് കേസുകൾ കൂടി, വാക്സിൻ എണ്ണം 97 കോടി പിന്നിട്ടു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ 16,862 പേരുടെ വർധന. ഇതോടെ ആകെ രോ​ഗികളുടെ എണ്ണം 3,40,37,592 ആയി ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയ 379 പേരടക്കം ഇതുവരെ 4,51,814 പേർ കോവിഡ് ബാധിച്ചു മരിച്ചു. 3,33,82,100 പേർ രോ​ഗമുക്തി നേടിയെന്ന് ആരോ​ഗ്യമന്ത്രാലയം. ഇന്നലെ 30.26 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകി. ഇതടക്കം ഇതുവരെ 97,14,38,553 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ലോകത്തേക്കും കൂടുതൽ വാക്സിനേഷൻ നൽകിയത് ഇന്ത്യയിലാണ്.

Read More

പൊലീസിനു കർശന താക്കീത്, പരാതികൾ അവ​ഗണിച്ചാൽ നടപടി, മാന്യമായി പെരുമാറാനും നിർദേശം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുതെന്നു പൊലീസിന് കർശന നിർദേശം. പോലീസ് ആസ്ഥാനത്തു നിന്നു പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. സമീപകാലത്ത് കേരള പൊലീസിനെതിരേ പൊതുജനങ്ങളിൽ നിന്നു വളരെ കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പിങ്ക് പൊലീസ് അടക്കമുള്ളവർക്ക് നിർദേശങ്ങൾ ബാധകമാണ്. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുതെന്നു വ്യക്തമാക്കിയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ നൽകിയത്. ഇത് സംബന്ധിച്ച സർക്കുലർ പൊലീസ് മേധാവി അനിൽകാന്ത് പുറത്തിറക്കി.പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം. ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാർജ്ജ് ഷീറ്റ് സബ്ബ് ഡിവിഷണൽ ഓഫീസർമാർ സമയബന്ധിതമായി പരിശോധിച്ച് അംഗീകരിക്കണം. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കാൻ കഴിയാത്തവയുടെ കാര്യത്തിൽ നിയമപരമായ പരിമിതി വ്യക്തമാക്കി…

Read More

നിയമത്തിന്റെ പഴുതുകൾ കുറ്റവാളിക്ക് അനുകൂലം: ഉത്രയുടെ അമ്മ

പുനലൂർ: നിയമത്തിന്റെ പഴുതുകളാണ് മിക്കപ്പോഴും കുറ്റവാളികൾക്ക് തുണയാവുന്നത്. അത് ഇവിടെയും ആവർത്തിച്ചുൃ ഉത്രവധക്കേസ് വിധിയെക്കുറിച്ച് ഇരയുടെ അമ്മ മണിമേഖലയുടെ പ്രതികരണമാണിത്. ഇത്തരം പഴുതുക​ൾ സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകുന്നത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് പ്രതിക്ക് കിട്ടേണ്ടിയിരുന്നത്. ഈ വിധിയിൽ താൻ തൃപ്തയല്ല. ഇനിയെന്തു ചെയ്യണമെന്ന് ആലോചിക്കും. ഏറത്തെ വീട്ടിലിരുന്ന അവർ മാധ്യമങ്ങളോടു പറഞ്ഞു.ഉത്രയുടെ അച്ഛൻ വിജയസേനനും സഹോദരൻ വിഷ്ണുവും വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. വിധിയെക്കുറിച്ച് പ്രതികരിക്കാൻ അവർ ആദ്യം തയാറായില്ല. വിധിയിൽ തൃപ്തരല്ലെന്ന് ഇരുവരും പിന്നീട് പറഞ്ഞു. പൈശാചികത തെളിഞ്ഞു, പ്രായം അനുകൂലിച്ചു ഉത്രവധക്കേസിൽ പ്രതി സൂരജിന്റെ ക്രൂരതയും കുറ്റകൃത്യങ്ങളുമൊക്കെ തെളിയിക്കാനായെന്ന് സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്. എന്നാൽ പ്രതിയുടെ പ്രായമാണ് അയാളെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇരുപത്തേഴ് വയസ് മാത്രം പ്രായമുള്ള സൂരജിനു മറ്റ് ക്രിമനിൽ പശ്ചാത്തലങ്ങളുമില്ല. ഈ സാഹചര്യമായിരിക്കാം കോടതിയെ പരമാവധി…

Read More

ഉത്രവധക്കേസ്: പ്രതി സൂരജിനു ഇരട്ട ജീവപര്യന്തം

പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കേസ് കൊല്ലം: മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിനു ഇരട്ട ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. IPC 302, 307 പ്രകാരമാണ് ശിക്ഷ. ഐപിസി 328 പ്രകാരം വിഷപ്പാമ്പിനെ ഉപയോ​ഗിച്ചു കടിപ്പിച്ചതിന് പത്തു വർഷവും തെളിവുകൾ നശിപ്പിച്ചതിന് 201 വകുപ്പ് പ്രകാരം ഏഴു വർഷവും കഠിന തടവ് അനുഭവിക്കണം. പ്രതിക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പ്രായവുമാണ് കൊലക്കയറിൽ നിന്ന് ഒഴിവാകാൻ കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് പറഞ്ഞു. അതേ സമയം, വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം. ഇന്ത്യൻ ജുഡീഷ്യറിയുടെ പഴുതുകളാണ് കുറ്റകൃത്യങ്ങൾ കൂടുന്നതിനു കാരണമെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. 328, 201 വകുപ്പുകള് പ്രകാരം 17 വര്ഷത്തെ തടവ് ശിക്ഷ അനുഭവിച്ച…

Read More

പത്മനാഭന്റെ പിണറായി സ്തുതിയും ശോഭയുടെ പ്രഹ്ളാദ ഭക്തിയും

മൂന്നാം കണ്ണ് സി.പി. രാജശേഖരൻ “നീയെൻ പുറം ചൊറിഞ്ഞീടിൽ ഞാൻ നി‍ൻ പുറം ചൊറിഞ്ഞീടാം” എന്നാണ് ഒത്തുതീർപ്പുകളുടെയെല്ലാം പ്രായോ​ഗിക ലക്ഷണ ശാസ്ത്രം. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ്കാലത്ത് സിപിഎ‌മ്മും ബിജെപിയും തമ്മിൽ അങ്ങനെയൊരു ഒത്തുതീർപ്പുണ്ടായിരുന്നു എന്ന് പരസ്യമാക്കിയത് ആർഎസ്എസിന്റെ സൈദ്ധാന്തികന്മാരിൽ ഒരാളായ ഡോ. ആർ. ബാലശങ്കർ ആയിരുന്നു. അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ സംഘികളും കമ്മികളും കൂടി ബാലശങ്കറെ പച്ചയ്ക്കു കത്തിക്കുമെന്ന അവസ്ഥയെത്തി. ആയുസിന്റെ ബലം കൊണ്ടാണു പാവം രക്ഷപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം നടന്ന രാഷ്ട്രീയ വിശകലനങ്ങളിലെല്ലാം ഈ അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയത്തെക്കുറിച്ച് വളരെവ്യക്തമായ തെളിവുണ്ടായി. കുറഞ്ഞത് ഇരുപത് സീറ്റുകളിലെങ്കിലും സിപിഎമ്മിനു വിജയമുണ്ടാക്കാൻ ബിജെപിയുമായുണ്ടാക്കിയ അഡ്ജസ്റ്റമെന്റുകൾക്കു കഴിഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും ബിജെപിയുടെ രാഷ്‌ട്രീയ വിലയിരുത്തലുകളിലുമൊക്കെ ഇക്കാര്യം അടിവരയിടുന്നുമുണ്ട്. ബിജെപിയിലെ ഹിരണ്യകശ്യപുവും ചില അണ്ണാറക്കണ്ണന്മാരും മുൻ ഡിവൈഎഫ്ഐ നേതാവായ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭന്റെ…

Read More

ഉത്ര വധംഃ ഒന്നാം പ്രതി സൂരജ് കുറ്റക്കാരൻ, ശിക്ഷ ബുധനാഴ്ച

കൊല്ലംഃ മനുഷ്യമനഃസാക്ഷിയെ നടുക്കിയ ഉത്ര കൊലക്കേസിലെ പ്രധാന പ്രതി ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്നു ജില്ലാ സെഷൻസ് കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും. ഉത്ര വധക്കേസില് ഒരു പ്രതി മാത്രമാണുള്ളത്. ജില്ലാ അഡിഷണല് സെഷൻസ് കോടതി (ആറ്) ജഡ്ജി എം. മനോജ് ആണ് സുപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. ഭാര്യയെ വകവരുത്താൻ ഭർത്താവ് തന്നെ വിഷപ്പാമ്പുകളെ ഉപയോ​ഗിച്ചു കടിപ്പിച്ച കേസ് രാജ്യത്ത് തന്നെ അപൂർവങ്ങളിൽ അത്യപൂർവമാണ്. പ്രതിക്കു വധശിക്ഷ വേൺമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. വിചിത്രവും ദാരുണവും പൈശാചികവുമായ കൊലപാതകം എന്നാണ് പ്രോസിക്യൂഷന് കോടതിയില് അന്തിമമായി വാദിച്ചത്. IPC 302, 307, 326, 201 എന്നീ വകുപ്പുകള് പ്രകാരമാണ് കുറ്റകൃത്യങ്ങള് തെളിയിക്കപ്പെട്ടിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന ശിക്ഷയാണ് സൂരജിനെ കാത്തിരിക്കുന്നത്. പാമ്പ് പിടിത്തക്കാരന് സന്തോഷ് കേസിലെ രണ്ടാം പ്രതി ആയിരുന്നെങ്കിലും മാപ്പ് സാക്ഷിയാക്കിയിരുന്നു. 87 സാക്ഷികൾ, 288 രേഖകൾ, പാമ്പിൻറെ ജഡമടക്കം…

Read More

ഇന്ധന വില ഇന്നും കൂട്ടി, തലസ്ഥാനത്തും ഇടുക്കിയിലും ഡീസലിന് നൂറു രൂപ കടന്നു

തിരുവനന്തപുരം. ഡീസൽ, പെട്രോൾ വില ഇന്നും ഉയർത്തി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം ന​​ഗരത്തിലും ഇടുക്കി ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലും ഡീസൽ വില നൂറ് കടന്നു. തുടർച്ചയായ ഓൻപതാം ദിവസമാണ് ഇന്ധന വില ഉയർത്തുന്നത്. കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മാസത്തോളം വില കൂട്ടാതിരുന്ന എണ്ണക്കമ്പനികൾ കഴിഞ്ഞ ഒരു വർഷമായി മിക്കവാറും എല്ലാ ദിവസവും വില ഉയർത്തുകയാണ്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഡീസലിന് മൂന്നു രൂപയും പെട്രോളിന് രണ്ടര രൂപയും വർധിച്ചു.​ഗാർഹിക ഉപയോ​ഗത്തിനുള്ള പാചക വാതകത്തിന് ആയിരം രൂപ പിന്നിട്ടു. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും വില ഉയർത്തുകയും ചെയ്ത കേന്ദ്ര സർക്കാർ സമസ്ത മേഖലയിലും ജനങ്ങളെ വറചട്ടിയിലിട്ടു വറക്കുകയാണ്. വില്പന നികുതിയിൽ ഇളവനുവദിക്കാതെ സംസ്ഥാന സർക്കാരും ഈ കൊള്ളയ്ക്ക് കൂട്ടു നിൽക്കുന്നു.ഇന്ധനങ്ങളെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ അനുവദിക്കാത്തതാണു വില…

Read More

ഉത്രവധക്കേസ് വിധി നാളെ, വീർപ്പടക്കി നാടും വീടും, പരമാവധി ശിക്ഷ നൽകണമെന്ന് ഉത്രയുടെ മാതാപിതാക്കൾ

കൊല്ലം: കേരളത്തിൻറെ മനഃസാക്ഷിയെ പിടിച്ചുലച്ച ഉത്ര വധക്കേസിലെ വിധി നാളെ വരാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഉത്രയുടെ കുടുംബവും നാടും. സ്ത്രീധനത്തിൻറെ പേരിൽ നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും വിഷപ്പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ചരിത്രത്തിലാദ്യം. അതു തന്നെയാണ് ഈ കേസിന്റെ പ്രത്യേകതയും. ഭാര്യയെ കൊലപ്പെടുത്താൻ ഒരു ഭർത്താവും ഇത്രയധികം ക്രൂരത കാണിച്ചിട്ടില്ല. തങ്ങളുടെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുമെന്ന് ഉത്രയുടെ മാതാപിതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.ജീവിത പങ്കാളിയെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിച്ച് സുഖിച്ചു ജീവിക്കാമെന്നായിരുന്നു പ്രതി സൂരജിന്റെ ചിന്ത. അതിനാണ് നാളെ വിധി വരുന്നത്. അഞ്ചൽ ഏറം വിഷു വീട്ടിൽ വിജയസേനൻറെയും മണിമേഖലയുടെയും മകൾ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ആണു കേസിലെ ഒന്നാം പ്രതി. ഇയാളുടെ അച്ഛൻ സുരേന്ദ്ര പണിക്കർ അമ്മ രേണുക,…

Read More