Connect with us
inner ad

Featured

കോൺ​ഗ്രസിന്റെ നെടുംതൂൺ, പ്രിയപ്പെട്ടവരുടെ ഡികെ, ഇനി കന്നഡ ഉപമുഖ്യമന്ത്രി

Avatar

Published

on

ഉപ്പൂറ്റി മുതൽ ഉച്ചി വരെ കോൺ​ഗ്രസ് പ്രവർത്തനത്തിനു മാത്രം നീക്കിവച്ച ജീവിതം. പാർട്ടിയെ അമ്മയായും ദൈവമായും കാണുന്ന അച്ചടക്കത്തിന്റെ ആൾരൂപം. പാർട്ടിയുടെ വിവിധ പദവികൾ വഹിച്ച ശേഷം ഇപ്പോൾ കർണാടക കോൺ​ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ. മേയ് പത്തിനു നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനു ചരിത്ര വിജയം നേടിക്കൊടുത്ത വിജയ ശില്പി. അതേ വിശേഷണങ്ങൾ മതിയാവില്ല വി.കെ. ശിവകുമാർ എന്ന കോൺ​ഗ്രസ് നേതാവിന്. അദ്ദേഹം ഇനി കർണാടകത്തിന്റെ ഉപമുഖ്യമന്ത്രി. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യന്ത്രി. അർഹതയ്ക്ക് ഇത്രയധികം അം​ഗീകാരം കിട്ടിയ വേറേ അധികം നേതാക്കളില്ല കർണാടകത്തിൽ.


ഏഴു തവണ നിയമസഭാംഗം, നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി. ഇനി എന്നീ നിലകളിൽ പ്രവർത്തിച്ച കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും നിലവിൽ കർണാടക പി.സി.സിയുടെ പ്രസിഡൻറുമാണ് ദൊദ്ദലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ.ശിവകുമാർ.(ജനനം 15 മെയ് 1962) ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ നിയമസഭാംഗം എന്ന നിലയിലാണ് ശിവകുമാർ അറിയപ്പെടുന്നത്.
കർണാടകയിലെ മൈസൂർ താലൂക്കിലെ കനകപുരയിലെ ഒരു വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടേയും ഗൗരമ്മയുടേയും മകനായി 1962 മെയ് 15ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലുള്ള ജഗദ് ഗുരു രങ്കാചാര്യ കോളേജിൽ നിന്ന് ബിരുദവും കർണാടക ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദവും നേടി. 1982-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ശിവകുമാർ 1985-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സത്തന്നൂരിൽ എച്ച്.ഡി.ദേവഗൗഡക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സത്തന്നൂരിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ശിവകുമാർ പിന്നീട് 2004 വരെ സത്തന്നൂരിനെ പ്രതിനിധീകരിച്ചു. 2008-ൽ മണ്ഡല പുനർനിർണയത്തെ തുടർന്ന് കനകപുരയിലേക്ക് മാറിയ ശിവകുമാർ 2008, 2013, 2018 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കനകപുരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 104 സീറ്റ് നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ശിവകുമാറായിരുന്നു. ഒടുവിൽ 2019 വരെ നീണ്ടു നിന്ന സഖ്യസർക്കാരിൽ 80 പേരുള്ള കോൺഗ്രസ് എം.എൽ.എമാർ 37 പേരുള്ള ജനതാദൾ സെക്യുലർ പാർട്ടിക്ക് പിന്തുണ നൽകി സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. ജനതാദൾ സെക്യുലർ നേതാവ് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായും മുതിർന്ന കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഉപ-മുഖ്യമന്ത്രിയായും സ്ഥാനമേറ്റു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

2017-ൽ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മാറ്റ ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള 42 എം.എൽ.എമാരെ ബാംഗ്ലൂരിലെ റിസോർട്ടിൽ താമസിപ്പിക്കാൻ മുൻകൈ എടുത്തതും ശിവകുമാറാണ്. 2017-ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വിജയിക്കാൻ ഇത് കാരണമായി. കോൺഗ്രസ് പാർട്ടി നേതാക്കളായ സോണിയ ഗാന്ധിയുമായും മകൻ രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ശിവകുമാർ കർണാടകയിലെ ശക്തനായ കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.
ഭാര്യ : ഉഷ. മക്കൾ :ഐശ്വര്യ, ആഭരണ, ആകാശ്

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഇന്ത്യ സഖ്യത്തിന്റെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാൻ; രാഹുൽ ഗാന്ധി

ബിജെപിയുടെ ഗ്രാഫ് താഴുകയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്

Published

on

ത്സാൻസി: ഇന്ത്യ സഖ്യത്തിന്റെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയെന്ന് രാഹുൽ ഗാന്ധി. മോദി ഭരണത്തിൽ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും തകർപ്പെടുന്നു. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ബിജെപിയുടെ ഗ്രാഫ് താഴുകയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ഝാൻസിയിൽ ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥി പ്രദീപ് ജെയിനിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.ഇന്ത്യ സഖ്യവും അഖിലേഷ് യാദവും ഖാർഗെയും ഞാനും എല്ലാം ഭരണഘടനയെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് ‘ലക്ഷാധിപതികളെ’ സൃഷ്ട‌ിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് മറ്റൊരു സർക്കാരും ചെയ്യാത്ത നല്ല കാര്യങ്ങൾ ചെയ്യും. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ മഹാലക്ഷ്മി യോജനയായിരിക്കും ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കോടിക്കണക്കിന് സ്ത്രീകൾക്ക് 10,000 രൂപയല്ല, 20,000 രൂപയല്ല, മറിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒരു ലക്ഷം രൂപ നൽകും. അതേസമയം ക്യാഷ് ട്രാൻസ്ഫറുകൾ പ്രതിവർഷം ഒരു ലക്ഷം രൂപ വരെ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ഉറപ്പ് നൽകിയ സർക്കാർ കർഷകരുടെ ദുരിതങ്ങൾ കാണുന്നില്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് അഖിലേഷ് യാദവ് പറഞ്ഞു. മെയ് 20 നാണ് ഝാൻസിയിൽ ജനങ്ങൾ വിധിയെഴുതുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Alappuzha

യുഡിഎഫ് അവിശ്വാസം പാസായി; 25 വർഷമായി ഭരണത്തിലുള്ള രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിന് ഭരണനഷ്ടം

Published

on

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി . പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മൂന്ന് സിപിഐഎം അംഗങ്ങളും പിന്തുണച്ചതോടെയാണ് സിപിഎമ്മിന് ഭരണം നഷ്ടമായത്.25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎം വിട്ടു. സിപിഐഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു.

സിപിഐഎം അംഗമായി ജയിച്ചെങ്കിലും പാര്‍ട്ടിയോട് സഹകരിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറിനെതിരായ അവിശ്വാസത്തെ സിപിഐഎം പിന്തുണച്ചത്. 13 അംഗ ഭരണ സമിതിയില്‍ സിപിഐഎമ്മിന് ഒന്‍പത് അംഗങ്ങള്‍ ഉണ്ടായിരുന്നു. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ 6 പേര്‍ സിപിഐഎമ്മുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. സിപിഐയുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും സാങ്കേതികമായി സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗങ്ങളാണ്. രാമങ്കരിയിലെ സിപിഎമ്മിൽ ഉണ്ടായ വിഭാഗീയതയാണ് കുട്ടനാട്ടില്‍ സിപിഐഎം-സിപിഐ തര്‍ക്കമായി മാറിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീകളുടെ മുഖാവരം ഉയര്‍ത്തി പരിശോധന; ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്

Published

on

ഹൈദരബാദ്: പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീ വോട്ടര്‍മാരുടെ മുഖാവരം ഉയര്‍ത്തി തിരിച്ചറിയില്‍ പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്.ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് മാധവി ലതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.നാലാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഹൈദരബാദ്. എഐഎംഐഎം അധ്യക്ഷനും സിറ്റിങ്ങ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയാണ് മാധവി ലതയുടെ എതിരാളി.

പോളിങ് ബൂത്തില്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി സ്ഥാനാര്‍ഥി വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളോട് മുഖാവരണം ഉയര്‍ത്താന്‍ ആവശ്യപ്പെടുകുകയായിരുന്നു.വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി വിവാദമായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിലായിരുന്നു മാധവി ലതയുടെ ചട്ടലംഘനം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured