Connect with us
inner ad

Featured

പിണറായി വിജയന്റെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്; ഇതുവരെ ചെലവഴിച്ചത് 38.47 ലക്ഷം രൂപ

Avatar

Published

on

സാമ്പത്തിക പ്രതിസന്ധി ക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നീന്തൽകുളത്തിന്റെ വാർഷിക പരിപാലത്തിന് 3, 84,356രൂപ അനുവദിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നടപടി വിവാദത്തിൽ . തുക അനുവദിച്ച ഉത്തരവ് ടൂറിസം വകുപ്പിൽ നിന്ന് ഈ മാസം 15 ന് ഇറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് നീന്തൽകുളം. 38.47 ലക്ഷം രൂപയാണ് നീന്തൽകുളത്തിന്റെ നവീകരണത്തിനും പരിപാലത്തിനുമായി പിണറായി മുഖ്യമന്ത്രിയായതിനു ശേഷം ചെലവായത്. ഊരാലുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നീന്തൽകുളത്തിന്റെ നവീകരണ ചുമതല.വാർഷിക പരിപാലനവും ഊരാലുങ്കലിനാണ്. നീന്തൽകുളത്തിന്റെ നാലാം ഘട്ടം വാർഷിക പരിപാലനം എന്ന ഓമന പേരിൽ ആണ് 3,84, 356 രൂപ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് അനുവദിച്ചത്.ഓരോ വർഷവും ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ പരിപാലനം എന്ന പേരിൽ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.

പിണറായി മുഖ്യമന്ത്രിയായതിനുശേഷമാണ് ക്ലിഫ് ഹൗസിലെ നീന്തൽകുളം നവീകരിച്ചത്. അതിനു ശേഷം നീന്തൽകുളത്തിന്റെ ഒന്നാം ഘട്ട വാർഷിക പരിപാലനത്തിന് സർക്കാർ ഖജനാവിൽ നിന്ന് നൽകിയത് 2, 28, 330 രൂപ. രണ്ടാം ഘട്ടം വാർഷിക പരിപാലനത്തിന് നൽകിയത് 2, 51, 163 രൂപ. മൂന്നാം ഘട്ട വാർഷിക പരിപാലത്തിന് 3, 84, 356 രൂപയും നൽകി. നാലാം ഘട്ടത്തിന് ഇപ്പോൾ അനുവദിച്ചത് 3, 84, 356 രൂപ. അതായത് പിണറായിയുടെ നീന്തൽകുളത്തിന്റെ വാർഷിക പരിപാലത്തിന് മാത്രം ഖജനാവിൽ നിന്ന് ചെലവായത് 12, 48, 205 രൂപയാണ്.കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്.1992 ജൂലായില്‍ തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ച് അദ്ദേഹത്തിന് കാര്‍മറിഞ്ഞ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഏറെക്കാലം ആ ശുപത്രിയിലായി. തുടര്‍ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ നീന്തല്‍ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഔദ്യോഗിക വസതിയില്‍ത്തന്നെ നീന്തല്‍ക്കുളം നിര്‍മിച്ചത്. 2 ലക്ഷം രൂപയായിരുന്നു ചെലവ്.നിര്‍മാണകാലത്ത് കുളം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പൊതുഖജനാവിലെ പണമുപയോഗിച്ച് കുളം കുത്തുന്നതിനെതിരേ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ തന്റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ.കെ. നായനാര്‍ പറഞ്ഞതും വാര്‍ത്തകളില്‍ നിറഞ്ഞു. പിന്നീട് ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ മുഖ്യമന്ത്രിമാരായി ക്ലിഫ് ഹൗസില്‍ താമസിച്ചെങ്കിലും ആരും നീന്തല്‍ക്കുളം ഉപയോഗിച്ചില്ല. ക്ലിഫ് ഹൗസ് വളപ്പില്‍ മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ കൃഷി ചെയ്തെങ്കിലും നീന്തല്‍ക്കുളം നവീകരിക്കാന്‍ ശ്രമിച്ചില്ല. 2016 ൽ പിണറായി മുഖ്യമന്ത്രിയായതിനു ശേഷമാണ് ഉപയോഗ ശൂന്യമായ നീന്തൽകുളം നവീകരിച്ചത്.നീന്തൽകുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ്റിയാസിനോട് നിയമസഭയിൽ പലതവണ യു.ഡി എഫ് എം എൽ എ മാർ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു.ടൂറിസം ഡയറക്ടറേറ്റിൽ നിന്നും വിവരവകാശ നിയമപ്രകാരം കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ പ്രാണ കുമാറിന് ലഭിച്ച മറുപടിയിലാണ് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ നവീകരണത്തിന് ചെലവഴിച്ച കണക്കുകൾ പുറത്ത് വന്നത്.നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18, 06, 789 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും,ഔദ്യോഗിക വസതിയിലെ ചെലവുകൾക്കുമായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.ക്ലിഫ്ഹൗസിലെ കാലിതൊഴുത്തിന് 42.50 ലക്ഷം, ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു.പുതിയ കിയകാർണിവലിന്പുറമേ മുഖ്യമന്ത്രിക്ക് ഡൽഹിയിലും കണ്ണൂരിലും സഞ്ചരിക്കാൻ കനത്ത സുരക്ഷ സൗകര്യമുള്ള കാർ വാങ്ങിയിരുന്നു..42 കാറുകളുടെ അകമ്പടിയോടെ യാത്ര ചെയ്യാൻമാത്രം എന്ത് സുരക്ഷാഭീഷണിയാണ് കേരളത്തിൽ മുഖ്യമന്ത്രിക്ക് നേരെയുള്ളത്.?ആംബുലൻസും പോലീസ് സന്നാഹങ്ങളുമായി മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ ട്രാഫിക്ക് നിയന്ത്രണത്തിന്റെ പേരിൽ ജനങ്ങൾ പൊരിവെയിലത്ത് കാത്ത് കിടക്കുന്നത് സംസ്ഥാനത്തെ സ്ഥിരംകാഴ്ച കളിൽ ഒന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന് നീന്തി തുടിക്കാനും മുങ്ങി കുളിക്കാനും ഓരോ വർഷവും ഏകദേശം 4 ലക്ഷം രൂപയാണ് ചെലവ് എന്ന് വ്യക്തം. ലീഡർ കെ.കരുണാകരന്റെ ചികിൽസയുടെ ഭാഗമായി 2 ലക്ഷം രൂപയ്ക്ക് നിർമിച്ച ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിനെതിരെ പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ രൂക്ഷമായ വിമർശനമാണ് നടത്തിയത്. അതേ പിണറായി 38.47 ലക്ഷം ചെലവഴിച്ച് ആ നീന്തൽകുളത്തിൽ മുങ്ങി കുളിക്കുന്നു എന്നതാണ് വിരോധാഭാസം. പിണറായിയുടെ നീന്തൽ കഥ കേട്ട് ലീഡർ കെ.കരുണാകരൻ കണ്ണിറക്കി ചിരിക്കുന്നുണ്ടാവും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

നിമിഷപ്രിയയെ കണ്ട് അമ്മ ഹൃദയകുമാരി; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം യെമനിലെ ജയിലിൽ

Published

on

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ സന്ദർശിച്ച് അമ്മ ഹൃദയകുമാരി. 12 വർഷത്തിനുശേഷമാണ് ഹൃദയകുമാരി മകൾ നിമിഷ പ്രിയയെ കാണുന്നത്. മകളുടെ മോചനത്തിനായി യെമനിലെത്തിയ പ്രേമകുമാരി ഇന്ന് ഉച്ചക്ക് ശേഷം യെമൻ തലസ്ഥാനമായ സനയിലെ ജയിലിലെത്തി ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് നിമിഷപ്രിയയുമായി കൂടികഴ്ച്ച നടത്തിയത്.. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരിയും നിമിഷപ്രിയയും പരസ്പരം കാണുന്നത്.

പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. അറബിയിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ 2020ൽ ശരിവെച്ചു. തുടർന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതിയും തള്ളി.

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബാംഗങ്ങൾക്ക് ബ്ലഡ് മണി (ദിയാധനം) നൽകി നിമിഷപ്രിയയുടെ മോചനം എന്ന സാധ്യത തേടിയാണ് നിമിഷയുടെ അമ്മ യെമനിലെത്തിയിരിക്കുന്നത്. പണം സ്വീകരിക്കാൻ കുടുംബം തയ്യാറായാൽ വധശിക്ഷ മാറി മോചനത്തിന് വഴിതെളിയും. നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി ‘ബ്ലഡ് മണി’യാണെന്ന് അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

എൽഡിഎഫ് അതിക്രമം: സി ആർ മഹേഷ് എംഎൽഎക്ക് പരിക്ക്

Published

on

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന്റെ കലാശക്കൊട്ട് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിന് നേരെ എൽഡിഎഫ് അതിക്രമം. പരിക്കുകളോടെ എംഎൽഎ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെ എൽഡിഎഫ് പ്രവർത്തകർ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ആക്രമിക്കുകയായിരുന്നു.

Continue Reading

Choonduviral

മതം അപകടത്തിലാണെന്ന് പറഞ്ഞ് ബിജെപി ഭീതി സൃഷ്ടിക്കുന്നു, സാധാരണക്കാരുടെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാക്കിയെന്നതിന് ഉത്തരമില്ല: പ്രിയങ്ക ഗാന്ധി

Published

on

എടക്കര: പൗരന്മാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന രാഷ്ട്രീയാവസ്ഥയിൽ നിന്ന് നുണകളേയും വികാരങ്ങളെയും ഉപയോഗിച്ച് വഴിതിരിച്ചുവിടുന്ന രീതിയിലേക്ക് രാഷ്ട്രീയത്തെ ബി.ജെ.പി മാറ്റിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നിലമ്പൂർ എടക്കരയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ ജനങ്ങളുടെ മതവും ജീവിതാവസ്ഥയും അപകടത്തിലാണെന്ന് പറഞ്ഞ് ബി.ജെ.പി ഭീതി സൃഷ്ടിക്കുകയാണ്. എന്നാൽ രാജ്യത്തെ ജനങ്ങളുടെ വികസനത്തിന് എന്തു ചെയ്തുവെന്ന് ബിജെപി പറയില്ല. ജനങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്നോ എങ്ങനെയാണ് ജോലി നൽകുകയെന്നോ വിലക്കയറ്റം എങ്ങനെ പിടിച്ചു നിർത്താമെന്നോ എത്ര പുതിയ സർവകലാശാലകളും സ്കൂളുകളും ആശുപത്രികളും ആരംഭിച്ചുവെന്നോ ബിജെപി എവിടെയും പറയില്ല. കാരണം അവർ ഇതൊന്നും ചെയ്തില്ല. ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും സ്കൂൾ പാഠപുസ്തകങ്ങൾ തിരുത്തി എഴുതുകയും വികാരങ്ങളെ ചൂഷണം ചെയ്യുകയുമാണ് കഴിഞ്ഞ പത്തുവർഷം ഇവർ ചെയ്തത്. വികസനത്തിനോ റോഡുകളും ആശുപത്രികളും നിർമിക്കുന്നതിനോ ജോലികൾ സൃഷ്ടിക്കുന്നതിനോ വിലക്കയറ്റം തടയുന്നതിനോ അവർ കഴിഞ്ഞ പത്തുവർഷമായി യാതൊരു പരിഗണനയും നൽകിയില്ല. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യത്തിനും അവർ പരിഗണന നൽകിയില്ല.

രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വൻ തോതിൽ വർധിച്ചിരിക്കുകയാണ്. സാധാരണക്കാർ ജീവിക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വരാണസിയിലെ ജനങ്ങളുടെ എന്തെങ്കിലും പ്രശ്നത്തിൽ ഇടപെട്ടതായി നിങ്ങൾക്കറിയാമോ. വലിയ സ്റ്റേജുകളിൽ വന്നു പ്രസംഗിക്കുകയല്ലാതെ പ്രധാനമന്ത്രി വരാണസിയിലെ ഏതെങ്കിലും സാധാരണക്കാരുടെ വീട്ടിൽ പോയതായോ അവരുടെ എന്തെങ്കിലും പ്രശ്നത്തിൽ ഇടപെട്ടതായോ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ. എൻ്റെ സഹോദരനെ പോലെ ഇത്രയധികം ആക്ഷേപിക്കപ്പെട്ട, നുണകൾ പ്രചരിപ്പിക്കപ്പെട്ട, ആക്രമിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവിനെ ഈ രാജ്യത്ത് നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ. സമ്പത്തും അധികാരവും മറ്റെല്ലാ മാർഗവും ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നുണകൾ സൃഷ്ടിച്ച് ആക്രമിക്കുകയാണ്. ഇത്രയധികം ആക്ഷേപങ്ങൾ ഉണ്ടായിട്ടും അതിനെയെല്ലാം വിനയത്തോടെയും സ്നേഹത്തോടെയും അന്തസ്സോടെയും സഹനത്തോടെയും നേരിട്ട മറ്റൊരു നേതാവിനെ ഞങ്ങൾക്കറിയാമോ. കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് ഭാരത് ജോഡോ യാത്രയുമായി അദ്ദേഹം നടന്നത്. അദ്ദേഹത്തിൻ്റെ കാൽമുട്ട് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. പലപ്പോഴും എന്നെ വിളിച്ച് അസഹനീയമായ വേദനയാണെന്നും നാളെ ഇനി എന്ത് ചെയ്യുമെന്നും പലപ്പോഴും ചോദിക്കുമായിരുന്നു. എന്നാൽ നിങ്ങൾ നൽകിയ സ്നേഹവും ഊർജവുമാണ് ആയിരക്കണക്കിന് കിലോമീറ്റർ നടക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. രാജ്യത്തെ ഓരോ ജനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാൻ അദ്ദേഹം ഗുവാഹത്തിയിൽ നിന്നും മുംബൈയിലേക്ക് 4000 കിലോമീറ്ററും നടന്നു. ജനങ്ങൾക്ക് വേണ്ടി രാജ്യത്ത് അധികാരത്തിൽ ഇരിക്കുന്ന ശക്തികൾക്കെതിരെയും അവരുടെ നുണകൾക്കെതിരെയും അദ്ദേഹം പ്രതികരിക്കുകയും സത്യം നിങ്ങളോട് വിളിച്ചു പറയുകയും ചെയ്യുന്നു. കാരണം ഈ രാജ്യത്തെ ജനങ്ങളുടെ സ്നേഹത്തിലും ശക്തിയിലും ആത്മാർഥതയിലും അദ്ദേഹം വിശ്വസിക്കുന്നു. ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കുന്ന ബി.ജെ.പി ആശയങ്ങൾക്കെതിരെയാണ് അദ്ദേഹം പോരാടുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്. ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനമായ കേരളത്തിൽ മൂന്നിൽ ഒരാൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ നരേന്ദ്രമോദി അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ രണ്ട് കോർപ്പറേറ്റുകൾക്ക് നൽകുകയാണ് ചെയ്തത്. കർഷകൻ മാസങ്ങളായി ഡൽഹിയിൽ പ്രതിഷേധിച്ചിട്ടും കരഞ്ഞുകൊണ്ട് സഹായം അഭ്യർഥിച്ചിട്ടും പ്രധാനമന്ത്രി തിരിഞ്ഞുപോലും നോക്കിയില്ല. എന്നാൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ കുറച്ചു വ്യവസായികളുടെ 74 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. മണിപ്പൂരിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോഴും ഹത്രാസിലും ഉന്നാവോയിലും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും ഒളിമ്പിക്സ് മെഡൽ നേതാക്കൾ ലൈംഗിക അതിക്രമങ്ങൾക്കെതിരെ തെരുവിൽ സമരം ചെയ്തപ്പോഴും രാജ്യം മുഴുവൻ കണ്ടു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി മാത്രം അതൊന്നും കണ്ടില്ല. എന്ന് മാത്രമല്ല ഇരകളുടെ പക്ഷത്താണ് നരേന്ദ്രമോദി നിലകൊണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന നരേന്ദ്രമോദിക്ക് സ്വന്തം രാജ്യത്തെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നം പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ജനാധിപത്യ, ഭരണഘടന വിരുദ്ധമായാണ് ബിജെപി എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഭരണകൂടത്തിനെതിരെ സംസാരിക്കുന്ന മാധ്യമ പ്രവർത്തകരെയും മുഖ്യമന്ത്രിമാരെയും രാഷ്ട്രീയപാർട്ടി നേതാക്കളെയും കള്ളകേസുകളില്‍ കുടുക്കി ബി.ജെ.പി ജയിലിലടയ്ക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി പോലും നരേന്ദ്രമോദിക്കെതിരെ ഒന്നും പറയാതെ രാഹുൽ ഗാന്ധിയെ ആക്രമിക്കുകയാണ്. കാരണം ഒരാൾ സത്യത്തിനു വേണ്ടി പോരാടുമ്പോൾ എല്ലാ ദുഷ്ട ശക്തികളും ഒരുമിച്ച് അദ്ദേഹത്തെ എതിർക്കുമെന്നും രാജ്യത്തിൻ്റെ വീണ്ടെടുപ്പിനായി വോട്ട് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured