Kuwait
അജ്പക് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് യാത്രയയപ്പ് നല്കി.

കുവൈറ്റ് സിറ്റി : മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മാതൃരാജ്യത്തിലേക്കു പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി ആസോസിയേഷന്റെ (അജപാക് ) വൈസ്പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് വികാരഭരിതമായ യാത്രയയപ്പ് നല്കി. സംഘടന രൂപം കൊണ്ട നാൾ മുതൽ അതിനു നേതൃത്വം കൊടുത്ത മഹത് വ്യക്തിത്വം ആയിരുന്നു എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പുഞ്ചിരി എന്ന അബ്ദുൽ റഹ്മാൻ. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു കൂടിയ യോഗത്തിൽ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷകൻ ആയിരുന്ന യോഗത്തിൽ ചെയർമാൻ രാജീവ് നടുവിലെമുറിയുടെ ആശംസ സന്ദേശം കേൾപ്പിച്ചു.
ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ, വനിതാ വേദി വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ കൊച്ചുമോൻ പള്ളിക്കൽ, എ ഐ കുര്യൻ, വനിതാ വേദി ട്രഷറർ അനിത അനിൽ, സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ്, വനിതാ വേദി പ്രോഗ്രാം കൺവീനർ സുനിത രവി, സെക്രട്ടറിമാരായ ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ, അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ്, സാൽമിയ ഏരിയ കൺവീനർ അനീഷ് അബ്ദുൾഗഫൂർ, മംഗഫ് ഏരിയ കൺവീനർ ലിനോജ് വർഗീസ്, എക്സിക്യൂട്ടീവ് അംഗം സിബി പുരുഷോത്തമൻ എന്നിവർആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിബു പായിപ്പാട്, ജോൺ തോമസ് കൊല്ലകടവ്, ഷാജി ഐപ്പ്, രാകേഷ് ചെറിയാൻ, വിഷ്ണു പ്രസാദ്, സന്ദീപ് നായർ, രമേശ് കുമാർ, സനൂജ അനീഷ് എന്നിവർ നേതൃത്വo നല്കി.
ആദരവ് പ്രസിഡന്റ് നൽകുകയും, ഉപഹാരം രക്ഷാധികാരിയും കൈമാരുകയും ച്വയ്തു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറാർ സുരേഷ് വാരിക്കോലിൽ നന്ദി രേഖപെടുത്തി.

Kuwait
കാലാനുസൃത മായ മൂന്നു സുപ്രധാന നിയമ ഭേദഗതി കളുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈത്ത് ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. ദിയാധനം, വിവാഹപ്രായപരിധി, ദുരഭിമാനക്കൊല എന്നിവ സംബന്ധിച്ച് 3 സുപ്രധാന നിയമഭേദഗതികൾ പ്രാബല്യത്തിൽ വവരുത്തുന്നതായി നീതിന്യായ മന്ത്രി നാസ്സർ അൽ സുമേതിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ദിയാധനംസംബന്ധിച്ച് 1980 ലെ 67 മത് നമ്പർ അമീരി ഉത്തരവിലെ ആർട്ടിക്കിൾ 251 ആണ് 2025 ലെ 8 മത് ഉത്തരവ് വഴി ഭേദഗതി ചെയ്തിട്ടുള്ളത്. നാലു പതിറ്റാണ്ടിലേറെ കാലമായി മാറ്റമില്ലാതെ തുടർന്ന തുകയിലാണ് മാറ്റം വന്നിരിക്കുന്നത്. വ്യക്തികളുടെ വരുമാനത്തിലും വിനിമയ ശേഷിയിലുമുണ്ടായ വർദ്ധനവിനെ തുടർന്ന് സാമ്പത്തിക നിലയിലുണ്ടായ ഉയർച്ചയെ കണക്കിലെടുത്താണ് ഈ മാറ്റം. നിലവിലുണ്ടായിരുന്ന പതിനായിരം കുവൈത്തി ദിനാർ ഇപ്പ്പോസത്തെ സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് കണ്ടെത്തിയിരുന്നു. ഭേദഗതി പ്രകാരം ദിയാ ധനം ഇരുപതിനായിരം ദിനാർ ആയി ഉയർത്തിയതാണ് ഇതിൽ ഒന്നാമത്തേത്. കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടവർ,കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ദിയാ ധനം (ചോരപ്പണം) നൽകിയാൾ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും. ഈ സംഖ്യയാണ് ഇരുപതിനായിരം ദിനാർ ആയി ഉയർത്തിയിരിക്കുന്നത്.
കുവൈത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ചുരുങ്ങിയ പ്രായപരിധി ഉണ്ടായിരുന്നില്ല.എന്നാൽ പുതിയ നിയമ ഭേദഗതി പ്രകാരം വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ വരനും വധുവിനും 18 വയസ് പൂർത്തിയാകണം. ദുരഭിമാനക്കൊലക്ക് സാധാരണ കൊലപാതകത്തിന് നൽകുന്ന അതെ ശിക്ഷ ഏർപ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നിയമ ഭേദഗതി. മാതാവ്, സഹോദരി, മകൾ എന്നിവരിൽ ആരെങ്കിലും വ്യഭിചാരം നടത്തിയതായി കണ്ടെത്തിയാൽ അതിന്റെ പേരിൽ അവരെ കൊലപ്പെടുത്തുന്ന പ്രതിക്ക് കൊലപാതക കേസിൽ നൽകുന്ന ശിക്ഷയിൽ ഇളവ് നൽകുന്ന സമ്പ്രദായമാണ് ഇതോടെ റദാക്കിയത്. കഴിഞ്ഞ മാസമാണ് ഈ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്തി കൊണ്ട് നീതി ന്യായ മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചത്. മന്ത്രി സഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് ഇവ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നത്.
Kuwait
തന്നിഷ്ടത്തിൽ നിന്നും ദൈവ വഴിയിലേക്കുള്ള സഞ്ചാരമാണ് നോമ്പ്: ഫൈസൽ മഞ്ചേരി

കുവൈറ്റ് സിറ്റി : കെ ഐ ജി റിഗ്ഗായ് സൗഹൃദ വേദി സൗഹൃദ ഇഫ്‌താർ വിരുന്നൊരുക്കി. സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ ഐ ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. ദൈവിക സന്ദേശങ്ങൾ ആരുടെയും കുത്തകയല്ല, സന്മാർഗ്ഗത്തിന്റെ സന്ദേശങ്ങൾ മാനവകുലത്തിന്റെ പൊതുസ്വത്താണെന്നും അവ പരസ്പരം കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവനു ദാഹജലവും ഭക്ഷണവും എത്തിക്കുന്നവനും അഗതികളെ സംരക്ഷിക്കുന്നവനും രോഗികളെ സന്ദർശ്ശിക്കുന്നവനും ദൈവത്തിന്റെ വഴിയിലാണ്. തന്നിഷ്ടത്തിൽ നിന്നും ദൈവ വഴിയിലേക്കുള്ള സഞ്ചാരമാണ് നോമ്പ്. സ്വന്തത്തെ ശുദ്ധീകരിക്കാനും, തനിക്കും തനിക്കു ചുറ്റുമുള്ളവർക്കും വേണ്ടി ദൈവത്തോട് ചോദിക്കാനുമുള്ള സുവർണാവസരമാണ് റമദാൻ അടുത്തുള്ളവനെ അറിയുക, സ്വന്തത്തെ നിയന്ത്രിക്കുക ഇവയാണ് റമദാനിന്റെ സന്ദേശം,അദ്ദേഹം പറഞ്ഞു.
യാസർ കരിങ്കല്ലത്താണി അധ്യക്ഷത വഹിച്ച പരിപാടിയിൽ രവിചന്ദ്രൻ ആശംസാപ്രസംഗം നടത്തി ഏരിയ പ്രസിഡണ്ട് അറഫാത് സംബന്ധിച്ചു സൗഹൃദ വേദി സെക്രട്ടറി സൽവാസ് പരപ്പിൽ സ്വാഗതവും മുഹമ്മദ് ഫഹീം നന്ദിയും പറഞ്ഞു.
Kuwait
കോട്ടയം പ്രവാസി അസോസി യേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോട്പക് ) 2025 – 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു . പ്രസിഡന്റ് ശ്രീ. ഡോജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുമേഷ് ടി.എസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രജിത് പ്രസാദ് വാർഷിക കണക്കും അവതരിപ്പിച്ചു. അനൂപ് സോമൻ വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2025 -2026 പ്രവർത്തന വർ ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് നിജിൻ മൂലയിൽ, ജനറൽ സെക്രട്ടറി ജിത്തു തോമസ്, ട്രഷറർ സുബിൻ ജോർജ്, രക്ഷാധികാരികൾ ആയി അനൂപ് സോമൻ, ജിയോ തോമസ്, സിവി പോൾ, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രവീൺ കുമാർ, അഡ്വൈസറി ബോർഡ് അംഗങ്ങളായി, സുമേഷ് ടി.എസ്, ഡോ. റെജി തോമസ്, പ്രസാദ് നായർ, സെനി നിജിൻ, നിധി സുനീഷ്, എന്നിവരെയും തെരെഞ്ഞെടുത്തു. റോബിൻ ലൂയിസ്, ഷൈജു എബ്രഹാം (വൈസ് പ്രസിഡന്റ്‌മാർ) സാന്ദ്ര രാജു, ഷൈൻ പി ജോർജ് (ജോയിന്റ് സെക്രട്ടറി), ജോസഫ് കെ.ജെ (ജോയിന്റ് ട്രഷറർ), പ്രദീപ് കുമാർ (ചാരിറ്റി കൺവീനർ) വിജയലക്ഷ്മി (ജോയിന്റ് ചാരിറ്റി കൺവീനർ)എന്നിവരെയും ഏരിയ കോർഡിനേറ്റർമാർ മാരായി സോജി മാത്യു (അബ്ബാസി ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീൽ), അനിൽ കുറവിലങ്ങാട് (മഹ്ബൂല, അബുഹലീഫ ), ജയിംസ് മോഹൻ (സാൽമിയ,ഹവല്ലി), ഹരികൃഷ്ണൻ (ഫർവാനിയ, കൈത്താൻ ), റോബിൻ തോമസ് (ജഹറ), എന്നിവരെയും മീഡിയ പബ്ലിസിറ്റി കൺവീനർ ആയി ബിനു യേശുദാസ്, വനിതാ ചെയർപേഴ്സൺ സോണൽ ബിനു, ജോയിന്റ് വനിതാ ചെയർപേഴ്സൺ ബീന വർഗീസ്, ഷിഫാ ഷെജിൻഎന്നിവരെയും തെരെഞ്ഞെടുത്തു.
ഡോജി മാത്യു, രതീഷ് കുമ്പളത്ത്, പ്രജിത് പ്രസാദ്, വിജോ കെ വി,സിജോ കുര്യൻ, ബുപേഷ് ടി ടി, ദീപു ഗോപാലകൃഷ്ണൻ, സിബി പീറ്റർ,വിപിൻ നായർ, ജിജുമോൻ, സുഭാഷ്, അനിൽ കുമാർ, നിഷാദ് എബ്രഹാം, ബിജുമോൻ സി.എസ്, ഷെജിന് സലാഹുദീൻ, ജാൻ ജോസ്, ടിനു, ജിനു, ജോബിൻ കുരിയാക്കോസ്, സുജിത് ജോർജ്, ഷെലിൻ ബാബു,വിദ്യ മാണി, അനില വേണുഗോപാൽ, ലിയ, ടിബാനിയ, രശ്മി രവീന്ദ്രൻ, സവിത രതീഷ്, സൗമ്യ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും തിരഞ്ഞെടുത്തു.
-
News3 months ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്ക്കാര് കേരളത്തില് മാത്രം; ചവറ ജയകുമാര് -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്
You must be logged in to post a comment Login