Connect with us
48 birthday
top banner (1)

Kerala

സെക്രട്ടേറിയറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

Avatar

Published

on

  • ധനകാര്യ വകുപ്പിനെ സർക്കാർ നോക്കുകുത്തിയാക്കി: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. രാവിലെ സെക്രട്ടറിയേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തോടെയാണ് രണ്ടു ദിവസത്തെ സമ്മളനത്തിനു കൊടി ഉയർന്നത്. നിരവധി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് എം.എസ് ഇർഷാദ്, ജനറൽ സെക്രട്ടറ കെ. ബിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.


ഇർഷാദിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർ ഇത്രത്തോളം ദുരിതം അനുഭവിച്ച മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാർ ധനകാര്യ വകുപ്പിനെ നോക്കുകുത്തിയാക്കി. ശാസ്ത്രീയമായാണ് അഴിമതി നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മാസങ്ങളോളം ജയിലിൽ കഴിഞ്ഞു. അഴിമതിയുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. എല്ലാ അഴിമതി പണവും ഒരിടത്തേക്ക് കേന്ദ്രീകരിക്കുകയാണ്. എല്ലാ വകുപ്പിലും ഒരേപോലെ പരാജയം ആണെന്നും സതീശൻ കുറ്റപ്പെടുത്തി.

ക്രിമിനൽ പ്രവർത്തനങ്ങൾ ആണ് ഇവിടെ നടക്കുന്നത്. മയക്കുമരുന്ന് ഉപയോഗം സംസ്ഥാനത്ത് വ്യപകമാണ്. സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനുകൾ വെറും പ്രഹസനമാണ്. സംസ്ഥാനത്തെ എട്ട് സർവകലാശാലയിൽ വി സിമാരില്ല. അറുപതുലേറെ സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല. ഉന്നത വിദ്യാഭ്യാസരംഗം തകർന്ന് തരിപ്പണമായ സ്ഥിതിയാണ്.
കിട്ടാവുന്ന സ്ഥലങ്ങളിൽ ഒക്കെ പാർട്ടിക്കാരെ തിരുകിക്കയറ്റുന്ന ഒന്നായി മാത്രം പിണറായി ഭരണം മാറിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ, മുൻ മന്ത്രി എൻ. ശക്തൻ, ജോസഫ് വാഴയ്ക്കൻ, ബി.ആർഎം. ഷെഫീർ, ചവറ ജയകുമാർ, കെ.ബിനോദ്, ജ്യോതി വിജയകുമാർ തുടങ്ങിയവർ പ്രസം​ഗിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഭരണപരിഷ്ക്കാര കമ്മീഷനെ മറയാക്കി, സർക്കാർ വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷന്‍റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണത്തിന് പുറം കരാര്‍ നല്‍കാനുള്ള ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത് ഭരണഘടനാപരമായ തൊഴില്‍ നേടാനുള്ള യുവജനതയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിലവിലുള്ള നിയമക്രാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടത്തേണ്ട നിയമനങ്ങളാണ് പുറം കരാര്‍ നല്‍കിയും കുടുംബശ്രീ വഴിയും നടത്താന്‍ പോകുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചേയ്ത് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പേരെ നിഷ്ക്കരുണം വഞ്ചിക്കുന്ന നടപടിയാണിത്. സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കാത്തിരിക്കുന്നവരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ എന്ന പേരില്‍ ഓരോ ദിവസവും ഓരോ ഉത്തരവുകളാണ് വരുന്നത്. ജീവനക്കാരുടെ ശമ്പളം കേന്ദ്രീകൃതമായി തയ്യാറാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഉള്ള വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമുള്ള സ്പാര്‍ക്ക് സംവിധാനം അഞ്ചരലക്ഷത്തോളം ജീവനക്കാരുടെ പ്രതിമാസ ശമ്പളം എങ്ങനെ തയ്യാറാക്കുമെന്നത് ചോദ്യചിഹ്നമാണ്.
ശമ്പളം തയ്യാറാക്കാനും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന്‍റെ ഭാഗമായേ ഈ ശുപാര്‍ശയെ കാണാന്‍ കഴിയൂ. ജീവനക്കാരുടെ സര്‍വ്വീസ്, ലീവ്, ഗ്രേഡ്, പ്രൊമോഷന്‍ എന്നിവയെല്ലാം കേന്ദ്രീകൃത സംവിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ ശമ്പളം തയ്യാറാക്കാന്‍ കഴിയില്ല. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒറ്റയടിയ്ക്ക് സര്‍ക്കാരിന് കൈപ്പിടിയിലൊതുക്കാനുള്ള പദ്ധതിയാണിത്. ദുരിതാശ്വാസ നിധിയിലേയ്ക്കടക്കം സംഭാവന നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ശമ്പളം നിയന്ത്രിക്കാന്‍ കേന്ദ്രീകൃത സംവിധാനം കൊണ്ടുവരുന്നത്.
ജീവനക്കാരുടെ വാര്‍ഷിക ആരോഗ്യ പരിശോധന നടത്താനുള്ള നിര്‍ദ്ദേശവും ഇതേ ഭരണപരിഷ്ക്കാര കമ്മീഷനാണ് നല്‍കിയത്. അഞ്ചരലക്ഷത്തോളം ജീവനക്കാരുടെ ആരോഗ്യ ഡാറ്റ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നതിന്‍റെ ഭാഗമാണിതെന്ന്നും അദ്ദേഹം ആരോപിച്ചു.

Advertisement
inner ad

ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അംഗീകൃത സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല. ജനാധിപത്യ സമൂഹത്തില്‍ ഓരോ പൗരന്‍റേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങളും സേവന വേതന വിഷയങ്ങളും സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ കഴിയില്ല. ജീവനക്കാരുടെ 65000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസിനെ ഒന്നാകെ അട്ടിമറിക്കാന്‍ പദ്ധതിയിടുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisement
inner ad
Continue Reading

Kerala

പാലക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് മേൽ ലോറി പാഞ്ഞു കയറി; നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

Published

on

പാലക്കാട്‌: മണ്ണാർക്കാട് സ്കൂൾ വിദ്യാർത്ഥിനികൾക്ക് മേൽ ലോറി പാഞ്ഞു കയറി വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം. സ്കൂൾ വിട്ടു മടങ്ങുമ്പോൾ വൈകിട്ട് നാലുമണിയോടെയായിരുന്നു ദുരന്തം. സിമന്റുമായി മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറി കുട്ടികൾക്കിടയിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു. മഴയിൽ നനഞ്ഞ റോഡിൽ ലോറിക്കു നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് നിഗമനം. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മണ്ണാര്ക്കാട് തച്ചംപാറയിലാണ് അപകടം. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്.

അമിത വേഗത്തിലെത്തിയ ലോറിയാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ലോറി പിന്നീട് മറിയുകയായിരുന്നു. ഉടന് തന്നെ ആളുകള് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്താന് ശ്രമിച്ചു. എന്നാല് കുട്ടികള് ലോറിക്കടിയില് കുടുങ്ങിയതിനാൽ രക്ഷാപ്രവര്ത്തനം ദുഷ്കരമായി .

Advertisement
inner ad
Continue Reading

Kerala

വി​നാ​യ​ക​ന്‍റെ മ​ര​ണം; പൊലീസുകാ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേരണ​ക്കു​റ്റം ചു​മ​ത്തണമെന്ന്; കോടതി

Published

on

തൃശ്ശൂർ: തൃശ്ശൂർ എ​ങ്ങ​ണ്ടി​യൂ​രി​ലെ ദ​ളി​ത് യു​വാ​വ് വി​നാ​യ​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആരോപണ​വി​ധേ​യ​രാ​യ പൊലീസുകാ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​ൻ ഉ​ത്ത​ര​വി​ട്ട് തൃ​ശൂ​ർ എ​സ്‌​സി എ​സ്ടി കോ​ട​തി. പ്ര​തി​ക​ളെ​ന്ന് ആ​രോ​പ​ണ​മു​ള്ള പോ​ലീ​സു​കാ​രെ ഒ​ഴി​വാ​ക്കി​യ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​നെ​തി​രേ കു​ടും​ബ​വും ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി​യും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 2017 ജൂ​ലൈ​യി​ലാ​ണ് വി​നാ​യ​ക​ൻ മ​രി​ച്ച​ത്. പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് വി​നാ​യ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​യി​രു​ന്നു പ​രാ​തി.

കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പോ​ലീ​സു​കാ​രാ​യ സാ​ജ​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നെ​തി​രേ‍​യാ​ണ് വി​നാ​യ​ക​ന്‍റെ പി​താ​വ് കൃ​ഷ്ണ​നും ദ​ളി​ത് സ​മു​ദാ​യ മു​ന്ന​ണി​യും കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്.

Advertisement
inner ad

സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നി​ച്ച് വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന വി​നാ​യ​ക​നെ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്നു​ണ്ടാ​യ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണ് വി​നാ​യ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കേ​സാ​ണ് എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​ർ​ദി​ച്ചു എ​ന്ന കേ​സും ആ​ത്മ​ഹ​ത്യാ​കേ​സു​മാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്.

Advertisement
inner ad
Continue Reading

Featured