Connect with us
inner ad

Cinema

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Avatar

Published

on

വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ”ദ കേരള സ്റ്റോറി” പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ഏപ്രിൽ നാലാം തീയതിയാണ് രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനം നടത്തിയത്.
പ്രണയ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികൾക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അധികൃതര്‍ പറഞ്ഞു.

കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ രംഗത്തെത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Cinema

‘ പെയ്തില്ല നിലാവുപോല്‍ ‘ : ഗസലിന്റെ മാധുര്യവുമായി ‘ഇന്നലെ’ ഗാനം ശ്രദ്ധേയമാകുന്നു

Published

on

കോഴിക്കോട്: പെയ്തില്ല നിലാവുപോല്‍.. പ്രണയത്തിന്റെ നീറ്റലുകള്‍ ഉള്ളില്‍ നിറയ്ക്കുന്ന വരികള്‍. ബാവുല്‍ സംഗീതത്തിന്റെ ഛായയുള്ള, ഗസലിന്റെ മാധുര്യമുള്ള ‘ ഇന്നലെ’ എന്ന ഗാനം ശ്രദ്ധേയമാവുകയാണ്. സീറോ ബജറ്റില്‍ നിര്‍മിച്ച ഇന്നലെ പൂര്‍ണമായും ആന്‍ഡ്രോയ്ഡ് ഫോണിലാണ് ചിത്രീകരിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. പാട്ടിന്റെ അണിയറയിലും അരങ്ങിലും ചില കൗതുകങ്ങള്‍ കൂടിയുണ്ട്. സപ്ലൈക്കോ ജീവനക്കാരന്‍ നായകനായ പാട്ടിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ഒരു പോലീസുകാരനാണ്.


മിസ്റ്റിക് ഫാക്ടറിയുടെ ബാനറില്‍ പുറത്തിറങ്ങിയ ഇന്നലെയുടെ നായകന്‍ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു. ടി. ദേവേന്ദ്രനാണ്. കോഴിക്കോട് ലിങ്ക് റോഡില്‍ സപ്ലൈകോയുടെ നെല്ല് സംഭരണ വിഭാഗത്തില്‍ അസിസ്‌റന്റ് സെയ്ല്‍സ്മാനാണ് ബാലുശ്ശേരി തലയാട് തയ്യുള്ളതില്‍ ബിജു.ഭാര്യ പി.പി. ദിവ്യ കസബ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. മകള്‍ നിരഞ്ജന പത്താക്ലാസ് പരീക്ഷയില്‍ 9 എ പ്ലസ് നേടിയ അതേ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്. പാട്ടിന് ഈണം ചിട്ടപ്പെടുത്തിയ പ്രശാന്ത് മല്‍ഹാല്‍ കോഴിക്കോട് സിറ്റി പൊലീസിലെ സ്‌ക്വാഡ് അംഗമാണ്. അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാവാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പാട്ടു പാടിയ ഗായകന്‍ സൂര്യശ്യാം ഗോപാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ മധു പകരൂ, കണ്ണൂര്‍ സ്‌ക്വാഡിലെ മൃദുഭാവേ ദൃഡ കൃത്യേ തുടങ്ങിയ പാട്ടുകളില്‍ കോറസ് പാടിയിട്ടുണ്ട്. ധാര്‍വാഡ് സ്വദേശിയായ ഹിന്ദുസ്ഥാനി ഗായകന്‍ കുമാര്‍ മര്‍ദൂറിന്റെ ശിഷ്യനാണ്. പേരാമ്പ്ര സ്വദേശിയായ അനാമിക ചന്ദ്രനാണ് ഇന്നലെയിലെ നായിക. രണ്ടു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്ത ഇനങ്ങളില്‍ ജേതാവായിരുന്നു. പ്രണയവും വിരഹവും ഉള്ളില്‍ തൊടുന്ന വരികള്‍ എഴുതിയത് ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മിത്രന്‍ വിശ്വനാഥനാണ്.

‘ഓള് എന്ന പാട്ടിന് മികച്ച സംവിധായകനുള്ള മലയാള ചലച്ചിത്ര കൂട്ടായ്മയുടെ ജയന്‍ സ്മാരക പുരസ്‌കാരം നേടിയിട്ടുണ്ട്. ഇദയം എന്ന പാട്ടിന്റെ ഗാനരചനയ്ക്ക് യുഎഇയിലെ മെഹ്ഫില്‍ രാജ്യാന്തര മ്യൂസിക് ഫെസ്റ്റില്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2005 മുതല്‍ 2008 വരെ കാലിക്കറ്റ് സര്‍വകശാലാ കലോത്സവത്തില്‍ ചിത്ര പ്രതിഭയായിരുന്നു. ദേശീയ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ പെയ്ന്റിങ് വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനുമായിരുന്നു.
തിരൂര്‍ സ്വദേശിയായ എ.കെ. മെഹറൂഫാണ് നിര്‍മാണ നിര്‍വഹണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവൻ അന്തരിച്ചു

Published

on

മുംബൈ: പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ ഒരുക്കി സംഗീത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

സംവിധായകൻ ഹരികുമാർ അന്തരിച്ചു

Published

on

തിരുവനന്തപുരം: മലയാള ചലച്ചിത്ര സംവിധായകൻ ഹരി കുമാർ(70) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1981ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യ ചിത്രം. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരാ യിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 1994ൽ എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്‌ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസനേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവർ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

2022 ൽ എം. മുകുന്ദൻ്റെ തിരക്കഥയിൽ സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാ നവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാര ന്റെ ഭാര്യയാണ് അവസാന ചിത്രം. ദേശീയ ചല ച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായും പ്രവർ ത്തിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured