Connect with us
top banner (3)

Featured

മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധം, വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുന്നു; കെ സുധാകരൻ

Avatar

Published

on

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് കെ സുധാകരൻ. നിരവധി ദിനങ്ങൾ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം പാർട്ടി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ സ്ഥാനാർത്ഥി എന്ന നിലയിൽ താൻ പങ്കെടുത്തിരുന്നുവെന്നും, തുടർന്ന്‌ വ്യക്തിപരമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലുമാണ്. ഇതിനിടയിലാണ് ഞാൻ സ്ഥാനം തിരികെ ആവശ്യപ്പെട്ടു എന്നും, തിരികെ ലഭിക്കാത്തത്തിൽ അതൃപ്തിയുണ്ടെന്നും, ഇത് സംബന്ധിച്ച പ്രതിഷേധം കോൺഗ്രസ്‌ ഹൈകമാന്റിനെ അറിയിച്ചു എന്ന തരത്തിലുള്ള, അഭ്യുഹങ്ങളും വ്യാജ വാർത്തകളും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് വ്യാജ പ്രചരണം മാത്രമാണെന്നും ഇത്തരം വ്യാജപ്രചരണങ്ങൾ തള്ളിക്കളയുന്നതായും വാർത്താക്കുറിപ്പിൽ കെ സുധാകരൻ വ്യക്തമാക്കി.

കെ സുധാകരന്റെ വാർത്താക്കുറിപ്പ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഇലക്ഷൻ കാലഘട്ടത്തിൽ കെപിസിസി അധ്യക്ഷന്റെ ചുമതലയിൽ നിന്ന് താത്കാലികമായി മാറിനിൽക്കാമെന്നുള്ള തീരുമാനം ഞാനുൾപ്പെടെയുള്ള നേതൃത്വം കൂട്ടായെടുത്തതായിരുന്നു. അതിനു ബഹു കോൺഗ്രസ്‌ ഹൈക്കമാൻഡ് അംഗീകാരം നൽകുകയും ശ്രീ എംഎം ഹസ്സൻ ഇലക്ഷൻ കാലം വരെ ആക്ടിങ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു.

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിൽ വാസ്തവ വിരുദ്ധമായ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. അധ്യക്ഷ പദവിയിലേക്ക് പോളിങ് കഴിഞ്ഞ ഉടൻ തന്നെ തിരികെ എത്തണം എന്ന ഒരാവശ്യവും ഞാൻ ഉന്നയിച്ചിട്ടില്ല. നിരവധി ദിനങ്ങൾ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം പാർട്ടി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ സ്ഥാനാർത്ഥി എന്ന നിലയിൽ ഞാൻ പങ്കെടുത്തിരുന്നു, തുടർന്ന്‌ വ്യക്തിപരമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലുമാണ്. ഇതിനിടയിലാണ് ഞാൻ സ്ഥാനം തിരികെ ആവശ്യപ്പെട്ടു എന്നും, തിരികെ ലഭിക്കാത്തത്തിൽ അതൃപ്തിയുണ്ടെന്നും, ഇത് സംബന്ധിച്ച പ്രതിഷേധം കോൺഗ്രസ്‌ ഹൈകമാന്റിനെ അറിയിച്ചു എന്ന തരത്തിലുള്ള, അഭ്യുഹങ്ങളും വ്യാജ വാർത്തകളും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ എനിക്കും കേരളത്തിലെ പാർട്ടിക്കും എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാലിനെ പോലും അനാവശ്യമായി ഈ വിഷയങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്.
ഇത് തികച്ചും വ്യാജവും പാർട്ടിയെയും എന്നെയും അപകീർത്തിപെടുത്താൻ വേണ്ടി പാർട്ടിയുടെ ശത്രുക്കൾ ചമച്ച തെറ്റായ പ്രചാരണമാണ്. കോൺഗ്രസ്‌ പാർട്ടി കേരളത്തിൽ നേടാൻ പോകുന്ന വൻ വിജയത്തിൽ അസ്വസ്ഥരായവരാണ് ഈ പ്രചാരണത്തിന് പിന്നിൽ.

കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ പണയം വെച്ച് പതിറ്റാണ്ടുകൾ പ്രവർത്തിച്ച ഒരു പ്രവർത്തകനായ ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. കെപിസിസി അധ്യക്ഷ പദവിയുൾപ്പടെയുള്ള മുഴുവൻ സ്ഥാനങ്ങളും എനിക്ക് എന്റെ പ്രസ്ഥാനം നൽകിയിട്ടുള്ളതാണ്. കോൺഗ്രസ്‌ ഹൈകമാന്റിൽ എനിക്ക് പരിപൂർണ്ണ വിശ്വാസമാണുള്ളത്. എപ്പോഴാണോ എന്നോട് കെപിസിസി അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുവാൻ കോൺഗ്രസ്‌ ഹൈകമാൻഡ് നിർദ്ദേശിക്കുന്നത് അപ്പോൾ മാത്രമേ ആ പദവി ഞാൻ ഏറ്റെടുക്കുകയുള്ളു. ഇക്കാര്യത്തിൽ എനിക്ക് യാതൊരു ആശങ്കയോ ധൃതിയോ ഇല്ല എന്ന കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.
കോൺഗ്രസിനെ ദുർബ്ബലപ്പെടുത്താനുള്ള ശത്രുക്കളുടെ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തം; മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല : രമേശ്‌ ചെന്നിത്തല

Published

on

തിരുവനന്തപുരം: ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ സത്കാരത്തിൽ പങ്കെടുത്തത് പോലീസ് സേനയുടെ ജീർണാവസ്ഥയുടെ തെളിവാണെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. പോലീസും ഗുണ്ടാ മാഫിയകളുമായുള്ള ബന്ധം ശക്തി പ്രാപിച്ചു വരികയാണ്. ഗുണ്ടാപ്രവർത്തനങ്ങൾ തടയേണ്ടവർ തന്നെ അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വളർത്തികൊണ്ട് വരികയാണ്. ഇവരെ നിയന്ത്രിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

“ഇവിടെ ഡിജിപി ഉണ്ടോയെന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആർക്കും അറിയില്ല. ഗുണ്ടകളും മാഫിയ സംഘങ്ങളും അഴിഞ്ഞാടുമ്പോൾ പോലീസിലെ ഉന്നതർ അവരെ സഹായിക്കുകയാണ്. ഇവർക്ക് ഭരിക്കുന്ന പാർട്ടിയുടെ സഹായമുണ്ട്. പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധം ശക്തമാകാൻ ഇതാണ് കാരണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

142 കൊലപാതകങ്ങൾ ഇതുവരെ നടന്നു. തെരഞ്ഞെടുപ്പിന് മുൻപ് 1880 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 180 ഗുണ്ടകളെ മാത്രമാണ് പിടിക്കാനായത്. തലസ്ഥാനത്ത് പോലും ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഗുണ്ടാ വിളയാട്ടം ഇല്ലാതാക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ രക്ഷാ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം. രാഷ്ട്രീയ ഇടപെടൽ കൊണ്ട് കാര്യക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥർ പോലും നോക്കുകുത്തികളായി മാറുകയാണെന്നും ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാൻ ആകുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

കോട്ടയത്ത് ഉരുൾപൊട്ടൽ; ജാഗ്രത നിർദേശവുമായി ജില്ലാ കളക്ടർ

Published

on

കോട്ടയം: കോട്ടയത്ത് ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്തെ ഏഴ് വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വ്യാപക കൃഷിനാശവും മറ്റ് നാശനഷ്ടങ്ങളും ഉണ്ടായി. ആളയപായമില്ല. ഇന്ന് രാവിലെ മുതലുള്ള അതിശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഉരുൾ പൊട്ടലുണ്ടായത്.

തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമാലയിലും ഉരുള്‍ പൊട്ടലുണ്ടായി. ഉരുളില്‍ നരിമറ്റം ചോവൂര്‍ ഇലവുമ്പാറ പൊതുമരാമത്ത് റോഡ് തകര്‍ന്നു. കല്ലേപുരയ്ക്കല്‍ ജോമോന്‍, ജോര്‍ജ് പീറ്റര്‍, മൂത്തനാനിക്കല്‍ മനോജ് എന്നിവരുടെ പുരയിടത്തില്‍ വ്യാപക കൃഷി നാശമുണ്ടായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ നിലനിൽക്കുന്നതിനാൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഇടക്കാല ജാമ്യം നീട്ടണം; അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി

Published

on

ഡൽഹി: ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ആരോഗ്യകാരണങ്ങളാൽ ഒരാഴ്ചകൂടി ജാമ്യംനീട്ടി നൽകണമെന്നാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് കെജ്‌രിവാൾ തിരികെ തിഹാർ ജയിലിൽ പ്രവേശിക്കണമെന്നാണ് കോടതി നിർദേശം. ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് കൈമാറുമെന്നും ഇക്കാര്യത്തിൽ എപ്പോൾ വാദം കേൾക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured