Connect with us
48 birthday
top banner (1)

Kuwait

തകർപ്പൻ സോളാർ ഊർജ്ജ പദ്ധതിയുമായി കുവൈറ്റ് !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : തകർപ്പൻ സോളാർ എനർജി പദ്ധതിയുടെ പ്രഖ്യാപനത്തോടെ പുനരുപയോഗ ഊർജ ശേഷി വർധിപ്പിക്കാനുള്ള ധീരമായ ചുവടുവെക്കുകയാണ് കുവൈറ്റ് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. സൗരോർജ്ജം വഴി ഒരു ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭം കുവൈറ്റിൻ്റെ ഊർജ്ജ വൈവിധ്യവൽക്കരണ തന്ത്രത്തിലെ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ടെൻഡറിംഗ് പ്രക്രിയ സുഗമമാക്കുന്നതിന്, സംയോജന കേന്ദ്രങ്ങൾ, വിതരണം എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക വിശദാംശങ്ങൾ കുവൈറ്റ് ഓയിൽ കമ്പനി തയ്യാറാക്കുന്ന ഈ പദ്ധതി ഊർജ്ജോൽപ്പാദനത്തോടൊപ്പം സംഭവിക്കാവുന്ന ഭവിഷ്യത്തുകൾ കുറച്ചുകൊണ്ട് വരാനുള്ള എണ്ണ മേഖലയുടെ ആദ്യ ചുവടുവെപ്പ് കൂടി ആയിരിക്കും. കുവൈത്തിൻ്റെ വൈദ്യുതിയുടെപതിനഞ്ചു ശതമാനം നവീന സ്രോതസ്സുകളിൽ നിന്ന് ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഒത്തുചേരുന്നതാണ് കൂടിയാണ് പദ്ധതി.

Advertisement
inner ad

2030-ന് മുമ്പ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഊർജ്ജ പദ്ധതി ബഹുമാന്യ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദിന്റെ നേതൃത്വത്തിൽ 2050-ലേക്കുള്ള കുവൈറ്റ് ഓയിലിൻ്റെ ഊർജ്ജ പരിവർത്തന തന്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. റിന്യൂവബിൾ എനർജി സംരംഭങ്ങളിലെ അനുഭവപരിചയത്തിനായി ലേലം വിളിക്കുന്നവരെ വിലയിരുത്തുന്നതിനൊപ്പം ചെലവ്-കാര്യക്ഷമതയ്ക്കും സാങ്കേതിക അനുയോജ്യതയ്ക്കും തിരഞ്ഞെടുക്കൽ പ്രക്രിയയിൽ മുൻഗണന നൽകും.

Advertisement
inner ad

വൈദ്യുതി-ജല മന്ത്രാലയവും എണ്ണ മേഖലയും തമ്മിലുള്ള സഹകരണം കുവൈത്തിൻ്റെ ഊർജ പരിവർത്തനത്തിന് നിർണായകമാണ്. പുനഃസ്ഥാപിക്കാവുന്ന ഊർജത്തെ ദേശീയ ഗ്രിഡിലേക്ക് സംയോജിപ്പിക്കുന്നതിനും കുവൈറ്റിൻ്റെ സുസ്ഥിര ഊർജ്ജ ഭാവി ചാർട്ട് ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുക രണ്ട് സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന പുനഃസംഘടിപ്പിച്ച ഊർജ കമ്മിറ്റിയായിരിക്കും.വൈദ്യുതി-ജല മന്ത്രാലയവും കുവൈറ്റ് ഓയിൽ കമ്പനിയും (കെഒസി) തമ്മിലുള്ള ധാരണാപത്രം (എംഒയു) ഈ പദ്ധതിക്ക് വഴിയൊരുക്കി. ധാരണാപത്രം ഒരു ആഗോള ഓപ്പറേറ്റർ മോഡലിൻ്റെ രൂപരേഖ തയ്യാറാക്കും. പദ്ധതി നിർവ്വഹണത്തിന് അനുയോജ്യമായ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്ന ടെൻഡർ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾ ഊർജം സംഭരിക്കാൻ 25 മുതൽ 30 വർഷം വരെ നീളുന്ന കരാറുകളിൽ ഏർപ്പെടേണ്ടിവരും. ദീർഘ നാളുകളായി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെടാതിരുന്ന സാഹചര്യത്തിൽ ഈ സംരംഭം കുവൈറ്റിന്റെ സാമ്പത്തികമേഖലക്ക് പുതിയ ഉർജ്ജമേകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികളും പ്രഖ്യാപിക്കപ്പെടുമെന്നാണ് അനുമാനിക്കുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെ.ഡി.എൻ.എ കുവൈറ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

Published

on

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ കുട്ടികളിൽ ഈ വര്ഷത്തെ പത്ത്‌ – പന്ത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ ക്കുള്ള ഉപഹാരവും ക്യാഷ് അവാർഡുകളുംവിതരണം ചെയ്തു. സിബിഎസ്ഇ പത്തിൽ ഏറ്റവും ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്.എസ്. എൽ.സി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ, കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇഫ്‌ന അസീസ്, സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കരയുമാണ്‌ അവാർഡ് ജേതാക്കളായത്. കുട്ടികളുടെ അസാന്നി ധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ, മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

Continue Reading

Kuwait

ആവേശ കൊടുങ്കാറ്റായി പൽപക് അഗം ബാൻഡ് സംഗീത നിശ

Published

on

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റി (പൽപക്) ന്റെ പതിനാറാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൽപ്പഗം – 24 ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടുംപ്രവാസി ചരിത്ര ത്തിൻറെ ഭാഗമായി മാറി. മൈതാൻ ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. പൽപ്പക് പ്രസിഡണ്ട് സക്കീർ പുതുനഗരം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനറും പല്പക് ജനറൽ സെക്രട്ടറിയുമായ പ്രേംരാജ് സ്വാഗതവും ട്രഷറർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു. വിശിഷ്ട അതിഥികൾക്കുള്ള ഉപഹാരങ്ങൾ ഹരീഷ് ശിവരാമകൃഷ്ണൻ വിതരണം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹംസ പയ്യന്നൂർ സംസാരിച്ചു. പതിനാറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം പൽപക് വൈസ് പ്രസിഡൻറ് രാജേഷ് പരിയാരത്തിന് ആദ്യം കോപ്പി നൽകിക്കൊണ്ട് സുനിൽ പരകപ്പാടത്ത് നിർവഹിച്ചു. ചടങ്ങുകൾക്ക് ശിവദാസ് വാഴയിൽ, പി എൻ കുമാർ, സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, വേണു കുമാർ, ജിജു മാത്യു, ഹരീഷ്, സി പി ബിജു, സുഷമ , രാജി ജയരാജ് എന്നിവർ നേതൃത്വം നൽകി.

സംഗീതത്തിൻറെ അകമറിഞ്ഞ ലോക പ്രശസ്തി നേടിയ ഹരീഷ് ശിവരമകൃഷ്ണൻറെ നേതൃത്വത്തിൽ കുവൈറ്റിൽ ആദ്യമായി എത്തിച്ചേർന്ന് അഗം ഫുൾ ബാൻഡ് സംഗീത നിശ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ആസ്വാദകരിൽ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയർത്തി. കുവൈറ്റിലെ വേദികളിൽ പരിചിതമായ ഓർക്കസ്ട്ര കളിൽ നിന്ന് വേറിട്ട അനുഭൂതിയായി ആസ്വാദക ഹൃദയം കീഴടക്കി അഗംബ്രാൻഡ് സംഗീതത്തിന് ചലിക്കാനാവുന്ന വ്യത്യസ്ത സരണികളെ അനുഭവ വേദ്യമാക്കി. സംഘാടകരുടെ കണക്കുകളും തെറ്റിച്ചുകൊണ്ട് പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുമ്പേ കാണികൾ വേദിയിലേയ്ക്ക് ഒഴുകി എത്തി. കാലവും പ്രായവും കടന്നു സഞ്ചരിക്കുവാൻ സംഗീതത്തിന് സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തിൽ യുവതലമുറയെയും പഴയതലമുറയെയും ഒരുപോലെ കുളിരണിയിക്കുന്നതായി മാറി പൽപ്പഗം 24 ൻ്റെ സംഗീത സന്ധ്യ.

Continue Reading

Kuwait

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ ശ്രീ മുഖ്താർ അബ്ബാസ് നഖ് വി പ്രകാശനം ചെയ്തു

Published

on

കുവൈറ്റ് സിറ്റി : പ്രമുഖ ആരോഗ്യശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസക്ക് നൽകി കൊണ്ട് മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ് വി പ്രകാശനം ചെയ്തു. ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ (എഫ് എ ഐ പി എസ് ) വച്ച് നടന്ന “ഏഷ്യാനെറ്റ് ന്യൂസ് എജ്യുക്കേഷൻ എക്സലൻസ് അവാർഡ്സ് 2024″പരിപാടിയിൽ വച്ചാണ് ഔപചാരിക ലോഗോ പ്രകാശനം നിർവഹിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സമർപ്പണത്തെ ശ്രീ മുഖ്താർ അബ്ബാസ് നഖ് വിതൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു. ആതുരസേവന രംഗത്തുള്ള മെട്രോയുടെ പങ്കിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു, “നിലവാരമുള്ള സേവനത്തിനും അധഃസ്ഥിതരെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധത യ്ക്കും പേരുകേട്ട ആരോഗ്യദാദാക്കളാണ് മെട്രോ “എന്ന് വിശേഷിപ്പിച്ച അദ്ദേഹം മെട്രോയുടെ തുടർച്ചയായ വിജയത്തിനായി ഹൃദയംഗമമായ പ്രാർത്ഥനകൾ അർപ്പിച്ചു. ആതുരസേവനരംഗത്തെ ഒരു ദശാബ്ദക്കാലത്തെ മികവിനെ അനുസ്മരിക്കുന്ന ഈ ചടങ്ങിൽ , ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ അഭിസംബോധന ചെയ്തു സംസാരിച്ചു .10 വർഷമായി കുവൈറ്റിൽ വിജയകരമായി സേവനമനുഷ്ഠിച്ച മെട്രോ മെഡിക്കൽ ഗ്രൂപ്പ് അന്താരാഷ്ട്രതലത്തിൽ വിപുലീകരണത്തിൻറെ ആദ്യപടിയായി, യുഎഇയിലെ ഷാർജയിൽ ഒരു ശാഖയും പ്രവർത്തിക്കുന്നുണ്ട് .

ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷത്തിലുടനീളം സാധാരണക്കാർക്ക് ഏറ്റവും താങ്ങാനാവുന്ന ചികിത്സകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ പരിചരണം നൽകിക്കൊണ്ട് സമൂഹത്തിന് ആരോഗ്യപരിരക്ഷ ലഭ്യമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. അശരണരായ ആളുകൾക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ പ്രത്യേക ഓഫറുകളും ആരോഗ്യ പരിപാടികളും ഉൾപ്പെടുത്തി വാർഷിക ആഘോഷങ്ങൾ നടക്കുമെന്ന് മെട്രോ മാനേജ്മന്റ് പ്രഖ്യാപിച്ചു. വാർഷികാഘോഷങ്ങൾക്ക് പുറമേ, പുതിയ സ്പെഷ്യാലിറ്റി ഡോക്ടർമാരെയും നൂതന ചികിത്സാരീതികളെയും ഉൾപ്പെടുത്തി സേവനങ്ങൾ വിപുലീകരിക്കുമെന്നും, ഡേ കെയർ സർജറി, ഡിജിറ്റൽ എക്സ്-റേകൾ, ക്ലോസ്ഡ് ആൻഡ് ഓപ്പൺ എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമ്മോഗ്രഫി, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ തുടങ്ങിയ അത്യാധുനിക സേവനങ്ങൾ മെട്രോയിൽ ലഭ്യമാന്നെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured