Connect with us
inner ad

Featured

സുഡാനിൽ ഒരു മാസം മുൻപ് കൊല്ലപ്പെട്ട ആൽബർട്ട് അ​ഗസ്റ്റിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

Avatar

Published

on

കൊച്ചി: സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെ ഒരു മാസം മുൻപ് വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തിൽ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാർഗം കൊച്ചിയിൽ എത്തിക്കാൻ ശ്രമിക്കുന്നതായി എംബസി അധികൃതർ ബന്ധുക്കളെ അറിയിച്ചു. നിലവിൽ പോർട്ട്‌ സുഡാനിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ഏപ്രിൽ 14നാണ് സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിലെ ഫ്ലാറ്റിൻറെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആൽബർട്ടിനു വെടിയേറ്റത്. ഭാര്യയും മകളും ഈ സമയം ഫ്ലാറ്റിൽ ഉണ്ടായിരുന്നു. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്ലാറ്റിലെ ബേസ് മെൻറിൽ അഭയം തേടുകയായിരുന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ഓപ്പറേഷൻ കാവേരി എന്നു പേരിട്ട ഒഴിപ്പിക്കൽ നടപടിയിലൂടെ ഒൻപതു ദിവസം കൊണ്ട് 3584 ഇന്ത്യാക്കാരെയാണ് സുഡാനിൽ നിന്നു രക്ഷപ്പെടുത്തി കൊണ്ടുവന്നത്. വിദേശ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എയർഫോഴ്സും നാവകസേനയുമാണ് ഒഴിപ്പിക്കൽ ദൗത്യം ഏറ്റെടുത്തത്. സുഡാനിൽ ആഭ്യന്തര യുദ്ധം ഇപ്പോഴും തുടരുകയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീകളുടെ മുഖാവരം ഉയര്‍ത്തി പരിശോധന; ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്

Published

on

ഹൈദരബാദ്: പോളിങ് ബൂത്തിൽ മുസ്ലീം സ്ത്രീ വോട്ടര്‍മാരുടെ മുഖാവരം ഉയര്‍ത്തി തിരിച്ചറിയില്‍ പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്.ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് മാധവി ലതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.നാലാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഹൈദരബാദ്. എഐഎംഐഎം അധ്യക്ഷനും സിറ്റിങ്ങ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയാണ് മാധവി ലതയുടെ എതിരാളി.

പോളിങ് ബൂത്തില്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി സ്ഥാനാര്‍ഥി വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളോട് മുഖാവരണം ഉയര്‍ത്താന്‍ ആവശ്യപ്പെടുകുകയായിരുന്നു.വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി വിവാദമായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിലായിരുന്നു മാധവി ലതയുടെ ചട്ടലംഘനം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

മാവേലി എക്സ്പ്രസില്‍ ടിടിഇയ്ക്ക് ക്രൂരമർദ്ദനം

Published

on

മലപ്പുറം: ട്രെയിനില്‍ ടി.ടി.ഇ.യ്ക്ക് വീണ്ടും ക്രൂരമർദ്ദനം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മർദനമേറ്റത്.ഞായറാഴ്ച രാത്രി മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടംമുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മർദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് മാറാൻ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരൻ ടി.ടി.ഇ.യെ ക്രൂരമായി ആക്രമിച്ചത്.കൈകൊണ്ട് തടഞ്ഞുനിർത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയില്‍ പറയുന്നത്.സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്‍വേ പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടർന്ന് തിരൂരില്‍വെച്ച്‌ പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ആദ്യം ഷൊർണൂരിലെ ആശുപത്രിയിലും പിന്നീട് പാലക്കാട് റെയില്‍വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

‘ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി’; ആരോപണവുമായി വി ഡി സതീശൻ

Published

on

തിരുവനന്തപുരം: ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണെന്നും സതീശൻ വ്യക്തമാക്കി. ഹരിഹരന്റെ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എം.പിയും വ്യക്തമാക്കിയതാണ്. സംഭവത്തിൽ ഹരിഹരൻ മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണ്. തെങ്ങിൻ പൂക്കുല പോലെ ടി പി ചന്ദ്രശേഖരൻ്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഎമ്മെന്നും വിഡി സതീശൻ വിമർശിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured