Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

കൊല്ലത്തെ തീ കെടുത്തി, 10 കോടിയുടെ നഷ്ടം,
മെഡി. കോർപ്പറേഷനിലെ അഴിമതിയുടെ ഇരയെന്ന് സംശയം

Avatar

Published

on

കൊല്ലം: ഉളിയക്കോവിലിൽ മെഡിക്കൽ ഗോഡൗണിലുണ്ടായ അ​ഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ​ഗോഡൗൺ പൂർണമായി കത്തി നശിച്ചു. പത്തു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കു വിതരണം ചെയ്യാനിരുന്ന ഔഷധങ്ങളാണ് കത്തിയത്. ആശുപത്രി പ്രവർത്തനങ്ങൾ തടസപ്പെട്ടേക്കും. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ​ഗോഡൗണാണിത്. അ​ഗ്നിബാധയിൽ ദുരൂഹതയുണ്ട്.
ഇന്നലെ രാത്രി എട്ടരയോടെയാണ് തീയും പുകയും ആദ്യം കണ്ടത്. ആദ്യം അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ​ഗോഡൗണിലുണ്ടായിരുന്ന മെഡിക്കൽ സാനിറ്റൈസർ ശേഖരത്തിനു തീ പടർന്നതോടെ സമീപവാസികള‌ടക്കം ഭയചകിതരായി. അടുത്തുള്ള വീടുകളിലേക്കും തീ പടരുമെന്ന സാഹചര്യമെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലെ അ​ഗ്നിശമന സംവിധാനങ്ങളുടെ സഹായം തേടി. കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽനിന്ന്‌ 15 യൂണിറ്റ് അഗ്നിശമനസേന ഏഴു മണിക്കൂറുകൾ പരിശ്രമിച്ചാണ്‌ തീ നിയന്ത്രണിവധേയമാക്കിയത്‌. മരുന്ന് നിർമാണത്തിന് ആവശ്യമായ രാസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിച്ചത്.
ഗോഡൗൺ പൂർണമായും കത്തിയമർന്നു. ആളപായമില്ല. കോടികളുടെ മരുന്നുകളും ഉപകരണങ്ങളും ചാമ്പലായി. ഒരു കാറും രണ്ട്‌ ഇരുചക്രവാഹനവും കത്തിയമർന്നതിൽ ഉൾപ്പെടുന്നു. പുക ശ്വസിച്ച്‌ ശ്വാസതടസ്സം നേരിട്ട നിരവധി പ്രദേശവാസികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 കുടുംബങ്ങളെ താൽക്കാലികമായി ഒഴിപ്പിച്ചു. ഗോഡൗണിൽ ബ്ലീച്ചിങ്‌പൗഡർ സൂക്ഷിച്ചിരുന്ന ഭാഗത്ത്‌ കറുത്ത പുകയും ചെറു സ്‌ഫോടനശബ്ദവും ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ഗോപാലകൃഷ്‌ണപിള്ളയാണ്‌ തീപടരുന്ന വിവരം പുറത്തറിയിച്ചത്‌. സ്‌ഫോടനം ഉണ്ടായതോടെ ഗോഡൗണിലെ വാച്ചർ ബഹളംവച്ച്‌ ആളുകളെ കൂട്ടുകയായിരുന്നു. നിമിഷനേരംകൊണ്ട്‌ തീ ആളിപ്പടർന്ന്‌ സ്‌പിരിറ്റ്‌ ശേഖരത്തിലേക്ക്‌ വ്യാപിക്കുകയായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക്‌ മരുന്ന്‌ വിതരണംചെയ്യുന്നത്‌ ഇവിടെ നിന്നാണ്‌.
പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഷീറ്റുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽഇടതുവശത്തേതിലാണ് ആദ്യം തീപിടിച്ചത്. മിനിറ്റുകൾക്കുള്ളിൽ മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തി. ഭിത്തികൾ കത്തിക്കരിഞ്ഞു. മരുന്നിനു പുറമേ അവ സൂക്ഷിച്ചിരുന്ന റാക്കുകളും മറ്റ് ഓഫീസ് ഉപകരണങ്ങളും കത്തിച്ചാമ്പലായി. മരുന്ന് കത്തിയതിനാൽ അസഹ്യമായ ദുർഗന്ധവും പരിസരമാകെ വ്യാപിച്ചു.
ഇടിമിന്നലോ ഷോർട്ട് സർക്യൂട്ടോ ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അതേ സമയം, അടിമുടി അഴിമതിയിൽ മുങ്ങിയ മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ തീവെട്ടിക്കൊള്ള മറയ്ക്കാനുള്ള നീക്കമാണോ താപ്പിടിത്തത്തിനു പിന്നിലെന്നു സംശയിക്കുന്നുണ്ട്.
തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. ഫൊറൻസിക് അധികൃതരും സ്ഥലത്തെത്തി.

Delhi

ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Featured

‘എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി’: പിവി അൻവർ

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാ​ദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് ഹിന്ദുവിനെതിരെ പരാതി നൽകാത്തതെന്നും അൻവർ ചോദിച്ചു.

ഒരു ജില്ലയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്നും അൻവർ പറഞ്ഞു. കൂടാതെ കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നതെന്നും അദ്ദേഹത്തിന് അതെ സാധിക്കൂവെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണതെന്നും അൻവർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured

‘എഡിജിപി – വത്സന്‍ തില്ലങ്കേരി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ’ : രമേശ് ചെന്നിത്തല

Published

on

കണ്ണൂര്‍: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. എന്താണ് ഇത്രയും സമയം ചര്‍ച്ച ചെയ്യാനുള്ളതെന്നും ഇതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പി ആർ‌ ഏജൻസി മുഖേന അഭിമുഖം നൽകുന്നത് സംഘപരിവാറിനെ സഹായിക്കാനാണെന്നും ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. സപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഎമ്മിന്റെ കയ്യിലെ പാവയാണ് ബിനോയ് വിശ്വമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured