Connect with us
inner ad

Kerala

യുവതിയെ അശ്ലീല ചേഷ്ടകൾ കാണിച്ചു: പൊലീസുകാരനെതിരെ കേസ്

Avatar

Published

on

തൊടുപുഴ: യുവതിയെ അശ്ലീല ചേഷ്ടകൾ കാണിച്ച് പൊലീസുകാരൻ. നിയമപാലനം നടത്തേണ്ട പൊലീസ് ഉദ്യോ​ഗസ്ഥൻ തന്നെ ഇത്തരം ചെയ്തികൾ ചെയ്താൽ എങ്ങനെയിരിക്കും? . റോഡിലൂടെ നടന്നു പോയ യുവതിയെ കാറിൽ പിന്തുടർന്നെത്തി തടയാൻ ശ്രമിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരന്റെ പേരിൽ കേസെടുത്തു. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പെരിങ്ങാശേരി സ്വദേശി മർഫിക്കെതിരെ കരിമണ്ണൂർ പൊലീസാണ് കേസെടുത്തത്. മർഫിക്കെതിരെ വകുപ്പതല നടപടി ഉണ്ടാകുമെന്നാണു സൂചന. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. തൊടുപുഴയിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയപ്പോൾ ദുരനുഭവമുണ്ടായെന്നാണു പരാതി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

പുതിയ ബിരുദപദ്ധതി: ദേവമാതയിൽ മാർഗദർശനശില്പശാല

Published

on

കോട്ടയം: കേരളത്തിൽ ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദപ്രോഗ്രാമിനെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ പരിഹരിക്കുക, പുതിയബിരുദപദ്ധതിയുടെ സവിശേഷതകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദേവമാതാ കോളെജ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

മെയ് 16ന് രാവിലെ 10 മണിക്ക് ശില്പശാല
ആരംഭിക്കും. പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു അധ്യക്ഷത വഹിക്കും. പുതിയബിരുദപദ്ധതി: പ്രതീക്ഷകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ.ജി. ഹരിനാരായണൻ ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന പൊതുചർച്ചയിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾ പരിഹരിച്ചു നൽകും. കുട്ടികൾക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരുമായി സംവദിക്കുവാൻ അവസരമുണ്ട്. കോളെജ് വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയി മാത്യു കവളമ്മാക്കൽ , ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ഗതാഗത മന്ത്രി

Published

on

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ സമരം തുടരുന്നതിനിടെ ചർച്ചയ്ക്ക് തയ്യാറായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ.ഡ്രൈവിങ് സ്കൂള്‍ പ്രതിനിധികളുമായിചർച്ച നടത്താൻ ഗതാഗത മന്ത്രി തയ്യാറാണെന്ന് അറിയിച്ചതോടെ സമരം അവസാനിക്കാൻ വഴിയൊരുങ്ങി.
ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് ചർച്ച. ഡ്രൈവിങ് സ്കൂളുകാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർ നിർദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തും. ഡ്രൈവിങ് ടെസ്റ്റില്‍ നടത്തിയ പരിഷ്കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. 12 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടർന്ന് ടെസ്റ്റുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.

Continue Reading

Kerala

ഇടവമാസ പൂജയ്ക്കായി ശബരിമല നടതുറന്നു

Published

on

പമ്പ: ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്നു . 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി പിഎൻ മഹേഷ് നമ്ബൂതിരി അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ മേല്‍ശാന്തി പിഎൻ മുരളി നമ്ബൂതിരിയും ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. മേല്‍ശാന്തി പിന്നീട് ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും. തുടർന്ന് തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പ ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.

നട തുറക്കുന്ന ഇന്ന് ശബരിമല അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഭക്തർക്ക് ദർശനം നടത്താം. രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടച്ച ശേഷം ഇടവം ഒന്നായ ജൂലൈ 15ന് പുലർച്ചെ അഞ്ചു മണിക്ക് തുറക്കും. നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5:30 ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.7:30 ന് ഉഷപൂജ.12:30 ന് ഉച്ചപൂജ. മെയ് 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം,പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം അഞ്ച് മണിക്കാണ് വീണ്ടും തുറക്കുക. വെർച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. അഞ്ച് ദിവസത്തെ പൂജകള്‍ പൂർത്തിയാക്കി ക്ഷേത്ര തിരുനട 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured