Connect with us
48 birthday
top banner (1)

Kollam

യൂത്ത്കോൺഗ്രസ്‌ കൊല്ലം ജില്ലാ സമ്മേളനം സമാപിച്ചു

Avatar

Published

on

കൊല്ലം: മൂന്ന് ദിവസങ്ങളായി നടന്നിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനത്തോട സമാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് എം എം നസീർ ചൂണ്ടിക്കാട്ടി. നാടിനെ ബാധിക്കുന്ന സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുവജന രോഷം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ആർ അരുൺരാജ് അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ജെ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, സൂരജ് രവി, എ ഷാനവാസ് ഖാൻ, പി ജർമിയാസ്, കോയിവിള രാമചന്ദ്രൻ, സഞ്ജയ്ഖാൻ, യൂത്ത്കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ദിനേശ് ബാബു, ഫൈസൽ കുളപ്പാടം ആർ എസ് അബിൻ, ജി മഞ്ജുക്കുട്ടൻ, കുരുവിള ജോസഫ്, അനീഷ് ഖാൻ, അനീഷ് പടപ്പാക്കര, അനി മത്തായി, ഷംല, ജില്ലാ ഭാരവാഹികളായ അഖിൽ ഭാർഗവൻ, ഷാ സലിം, കാർത്തിക് ശശി, അനൂപ്, റിയാസ് റഷീദ്, അസൈൻ പള്ളിമുക്ക്, കെ എസ് യു നേതാക്കളായ യദു കൃഷ്ണൻ, ആഷിക് ബൈജു, അൻവർ സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലോജു ലോറൻസ് നന്ദി പറഞ്ഞു.

Advertisement
inner ad

Featured

കൊല്ലം കടയ്ക്കലിലെ 22 കാരിയുടെ മരണം; ദുരൂഹത ഉന്നയിച്ച് കുടുംബം

Published

on

കൊല്ലം: കടയ്ക്കലില്‍ 22കാരിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. അനന്യയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.വീടിനു പുറത്തെ കുളിമുറിയിലേക്ക് പോയ അനന്യയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും അനന്യ പ്രതികരിക്കാത്തതിനെ തുടർന്ന് കതക് തകർത്തപ്പോഴാണ് കുളിമുറിക്കുള്ളിൽ മകളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അയൽവാസികളെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. എന്നാല്‍ കയറോ, തുണിയോ ഉൾപ്പെടെ തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ യാതൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

Continue Reading

Featured

മുകേഷിന്റെ രാജി; കൊല്ലത്ത് യൂത്ത്കോൺഗ്രസ്‌ മാർച്ചിൽ പൊലീസ് നരനായാട്ട്

Published

on

കൊല്ലം: എം.മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മാധ്യമപ്രവർത്തകനു മർദ്ദനം. മാതൃഭൂമി ഫോട്ടോഗ്രാഫർ സുധീർ മോഹനാണ് മർദ്ദനമേറ്റത്. മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഓഫീസിന് നൂറുമീറ്റർ അപ്പുറത്ത് ബാരിക്കേഡുകൾ വെച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. തുടർന്നുണ്ടായ
പോലീസിന്റെ ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ബലാത്സംഗ പ്രതിയായ ഒരു എംഎൽഎയെ സംരക്ഷിക്കാൻ വനിതാ പ്രവർത്തകരെ അടക്കം അടിച്ചോടിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

Continue Reading

Kerala

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം; മഹിളാ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം, നാളെ

Published

on

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗികാരോപണത്തെ തുടർന്ന് കേസെടുത്തതോടെ കൊല്ലം എംഎൽഎ എം. മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് വെള്ളിയാഴ്‌ച പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ ഭരണ കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

മുകേഷിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാടെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. സിപിഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും ആരോപണപരമ്പരകൾ ഉയർന്ന നേതാവ് വേറെയില്ലെന്നും അവർ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured