Death
കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ
തിരുവനന്തപുരം: കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരനെ വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു.
പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ രജിൻ ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചുവന്നില്ലെന്നാണ് പരാതി. അമ്മൂമ്മയോടൊപ്പം ആണ് കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.
കഴിഞ്ഞദിവസം വൈകിട്ട് മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിന് വേണ്ടി പോയിട്ട് കുട്ടി തിരിച്ചെത്തിയില്ല. ബന്ധുക്കൾ രാത്രി 11 മണിയോടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് കാഞ്ഞിരകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും.
Cinema
നടൻ വി പി രാമചന്ദ്രൻ അന്തരിച്ചു
സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ മാധവൻ കെ (ബിസിനസ്, ദുബായ് ). ശിവസുന്ദർ (ബിസിനസ്, ചെന്നൈ). മറ്റ് സഹോദരങ്ങൾ പ വി.പി.മനോമോഹൻ, വി.പി.വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി.
Death
പ്രതിശ്രുത വരൻ ശുചിമുറിയിൽ മരിച്ച നിലയിൽ
മലപ്പുറം: പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിബിനെയാണ് (30) കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം. കാരണം ഇതുവരെ വ്യക്തമല്ല. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്.
ഇന്ന് രാവിലെ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുൻപ് കുളിക്കാൻ ശുചിമുറിയിൽ കയറിയ ജിബിൻ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ജിബിൻ. അപ്പോഴേക്കും മരിച്ചിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു സൂചനയുമില്ലായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ജിബിന്റെ ഫോൺ കോൾ വിവരങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Death
കോണ്‍ഗ്രസ് എംപി വസന്ത് ചവാന് അന്തരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വസന്ത് ചവാൻ (69) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. വസന്ത് ചവാൻ വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് വളരെ കാലമായി ചികിത്സയിലായിരുന്നു. കുറഞ്ഞ രക്തസമ്മർദവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം നന്ദേഡിലെ ഒരു ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി എയര്‍ ആംബുലൻസിൽ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. ഈ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ, വസന്ത് ചവാൻ ബി.ജെ.പി.യുടെ സിറ്റിങ് എംപി പ്രതാപ് പാട്ടീൽ ചിഖാലിക്കരെ പരാജയപ്പെടുത്തുകയുണ്ടായി. വസന്ത് ചവാൻ 59,442 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരു
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login