Connect with us
inner ad

Kerala

ഇ പി ജയരാജൻ സിപിഎമ്മിന്റെ ട്രോജൻ കുതിര: രാജു പി നായർ

Avatar

Published

on

കൊച്ചി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സിപിഎമ്മിന്റെ ട്രോജൻ കുതിരയെന്ന് കോൺഗ്രസ്‌ നേതാവ് രാജു പി നായർ. ബിജെപി സ്ഥാനാർത്ഥികളുടെ മികവ് സംബന്ധിച്ച പ്രതികരണം മുമ്പ് ഇ പി ജയരാജൻ നടത്തിയിരുന്നു. അദ്ദേഹവും ദല്ലാളും തമ്മിലുള്ള ബന്ധം ആർക്കും അറിയാത്തത് അല്ലെന്നും രാജു പി നായർ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
1000x200 PX MALAYALI DCTR MDX-02-02

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പറഞ്ഞത് ആവർത്തിക്കുന്നു. ഇ.പി. ഈ തിരഞ്ഞെടുപ്പിലെ ട്രോജൻ കുതിരയാണ്. ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഒന്നൊഴിയാതെ എല്ലാ സീറ്റിലും പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ സഖാവ് ഇ.പി. യാണ്. മന്ത്രിസ്ഥാനം മുതൽ പാർട്ടി സെക്രട്ടറി സ്ഥാനം വരെ നഷ്ടപ്പെട്ട ഇ. പി. ക്ക് പക വീട്ടാനുള്ളതായിരുന്നു. സംഘപരിവാർ വിരുദ്ധ മനസ്സുള്ള കേരളത്തിൽ സി. പി. എം. – ബി.ജെ.പി. ബാന്ധവമെന്ന നറേറ്റിവ് ഊട്ടിയുറപ്പിച്ചത് ഈ തിരഞ്ഞെടുപ്പിൽ ഇ. പി. യാണ്. ലോകസഭ സ്ഥാനാർഥികളിൽ ബി. ജെ. പി. ക്ക് മികച്ച സ്ഥാനാർത്ഥികൾ, മത്സരം എൽ. ഡി. എഫും – ബി. ജെ. പി. യും തമ്മിലാണെന്ന പ്രസ്താവനകൾ സി. പി. എം. – ബി. ജെ. പി. ധാരണ എന്ന ആരോപണങ്ങൾക്ക് ശക്തി പകർന്നു. ഒരു ഇരയുമല്ലാത്ത അനിൽ കെ. ആന്റണിയിൽ നിന്ന് ആരംഭിച്ച ദല്ലാളിന്റെ ആരോപണം തുടങ്ങി ഇ.പി. യുടെ പ്രകാശ് ജാവദേക്കർ കൂടികാഴ്ച വരെ കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ലാത്ത നന്ദകുമാർ പത്രസമ്മേളനങ്ങൾ നടത്തിയത് ഇ.പി.യുടെ പൂർണ്ണ സമ്മതത്തോടെയാണ്. ഇ. പി. യും ദല്ലാളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആർക്കും അറിയാത്തതല്ല. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് മറ്റാർക്കുമറിയാത്ത ജാവദേക്കർ – ഇ. പി. കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ പുറത്തേക്കിട്ടത് എല്ലാം ഇതിന്റെ ഭാഗമാണ്. ലാവ്‌ലിൻ കേസുമായി തൃശൂർ സീറ്റ് ധാരണയുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം ആരാണ് ടാർഗറ്റ് എന്നത് വ്യക്തമാക്കുന്നുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കിയാണ് പിണറായി തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇ. പി. യെ തള്ളിപ്പറഞ്ഞത്. ഇ.പി.- ജാവദേക്കർ കൂടിക്കാഴ്ച സമ്മതിച്ച് ഇ.പി. തിരഞ്ഞെടുപ്പ് ദിവസം അച്യുതാനന്ദൻ സ്ട്രാറ്റജി ആണ് പുറത്തെടുത്തത്. ഉറപ്പിച്ചോളു, ശോഭ സുരേന്ദ്രൻ പറഞ്ഞ ജയരാജൻ ബാക്കി വച്ച 10% പിണറായിയെ തകർത്തിട്ട് ചെല്ലാനുള്ള സമയമാണ്. ജയരാജൻ മണ്ടനല്ല, മണ്ടനെ പോലെ അഭിനയിക്കുമെന്നെ ഉള്ളു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

crime

കോലഞ്ചേരിയിൽ 71 കാരൻ ഭാര്യയെ വെട്ടിക്കൊന്നു

Published

on

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് 71 കാരൻ ഭാര്യയെ വെട്ടിക്കൊന്നു. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്. എറണാകുളം കോലഞ്ചേരിയിൽ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. തുടർന്ന് പ്രതിയായ ഭർത്താവ് ജോസഫ് പൊലീസില്‍ കീഴടങ്ങി. ജോസഫും ലീലയും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് ലീലയും തിരിച്ചെത്തി. വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അരിവാള്‍ ഉപയോഗിച്ച്‌ ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു.തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ജോസഫ് കീഴടങ്ങുകയായിരുന്നു. അപ്പോഴാണ് കൊലപാതക വിവരം പൊലീസും നാട്ടുകാരും അറിയുന്നത്. ശരീരമാസകലം വെട്ടേറ്റ നിലയിലാണ് മൃതദേഹം വീടിന്റെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തത്. സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജോസഫ് പൊലീസിനോട് പറഞ്ഞു.

Continue Reading

crime

പൊലീസുകാർക്ക് നേരെ ക്രൂര മർദ്ദനം; കാക്കി യൂണിഫോം വലിച്ച് കീറി

Published

on

തിരുവനന്തപുരം: പൊലീസുകാർക്ക് നേരെ ക്രൂര മർദനം. തിരുവനന്തപുരം ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് മർദനമേറ്റത്.ഇന്നലെ വൈകിട്ട് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ് മൂന്ന് പൊലീസുകാരുടെ കാക്കി യൂണിഫോം വലിച്ച് കീറി ഒരു സംഘം ക്രൂരമായി മർദിച്ചത്. ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്, അനിൽ കുമാർ, അഭയ്ദേവ് എന്നിവർക്കാണ് ക്രൂര മർദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Accident

തൂണിൽ നിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

Published

on

കോഴിക്കോട്: മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന വിദ്യാർഥിക്ക് തൂണിൽനിന്ന് ഷോക്കേറ്റു ദാരുണാന്ത്യം.കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പിൽ പുതിയതോട്ടിൽ ആലി മുസ്‍ല്യാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിൽക്കുമ്പോഴായിരുന്നു അപകടം. പിന്നാലെ തൂണിൽനിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു.കടക്കു മുകളിൽ മരത്തിൽ തട്ടി നിൽക്കുന്ന വൈദുതി ലൈനാണ് തൂണിൽനിന്നും ഷോക്കേൽക്കാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.ഇതിനു മുൻപും ഷോക്കേൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അത് റജിസ്റ്റർ ചെയ്യുകയല്ലാതെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. കെട്ടിടത്തിലെ തൂണിൽനിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കുടുംബം പരാതിപ്പെട്ടു. തൂണിൽ ഷോക്കുണ്ടെന്ന് പരാതി അറിയിച്ചിട്ടും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്നാണ് ആക്ഷേപം.

Continue Reading

Featured