സൈഡസ് കാഡില വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

ന്യുഡല്‍ഹി: രാജ്യത്ത് ഒരു വാക്‌സീന് കൂടി അടിയന്തര ഉപയോഗത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. മൂന്ന് ഡോസ് ഉപയോഗിക്കേണ്ട സൈഡസ് കാഡിലയുടെ വാക്‌സിനാണ് ഡ്രഗ് റെഗുലേറ്റര്‍ അതോറിറ്റിയുടെ വിദഗ്ധ സമിതി ശിപാര്‍ശ നല്‍കിയത്.രണ്ട് ഡോസ് മാത്രം ഉപയോഗിക്കുന്നതില്‍ സൈഡസ് അധികമായ വിവരങ്ങള്‍ നല്‍കണമെന്നും സമിതി നിര്‍ദേശം നല്‍കി. കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡാണ് സൈഡസ് വിപണിയില്‍ എത്തിക്കുന്നത്. ജൂലായ് ഒന്നിനാണ് സൈകോ വി-ഡി വാക്‌സിന്‍ ഉപയോഗത്തിന് കമ്പനി അപേക്ഷ നല്‍കിയത്. 66.6% ആണ് ഫലപ്രാപ്തി. രാജ്യവ്യാപകമായി 28,000 പേരിലാണ് അവസാന ഘട്ട പരീക്ഷണം നടത്തിയത്.ഇതോടെ രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാക്‌സിനാണ് സൈഡസ് കാഡില. ഭാരത് ബയോടെകിന്റെ കോവാക്‌സിനാണ് ആദ്യത്തെ തദ്ദേശീയ വാക്‌സിന്‍.കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമായി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതില്‍ ഏറെയും ഈ രണ്ട് വാക്‌സിനുകളാണ്

Related posts

Leave a Comment