മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരംഃ മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (44) ആണു മരിച്ചത്. ഇന്നുച്ചയ്ക്കാണ് സംഭവം. മൃഗശാലയില്‍ കീപ്പറായി ജോലി ചെയ്യുന്ന ഹര്‍ഷാദ്, രാജവെമ്പാലകളെ സൂക്ഷിച്ചിരിക്കുന്ന കൂട് വൃത്തിയാക്കുമ്പോേഴാണ് കടിയേറ്റത്. കൂടിന്‍റെ പിന്‍ഭാഗം വൃത്തിയാക്കുമ്പോള്‍ പാമ്പ് കൊത്തുകയായിരുന്നു.

മറ്റൊരിടത്തു ജോലി ചെയ്യുകയായിരുന്ന സഹപ്രവര്‍ത്തകനെ വിളിച്ചു വിവരം പറയുമ്പേഴേക്കും ഹര്‍ഷാദ് കുഴഞ്ഞുവീണു. മൃഗശാലാ അധികൃതര്‍ ഹര്‍ഷാദിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,

Related posts

Leave a Comment