സൊ​മാറ്റോയുടെ സഹസ്​ഥാപകൻ രാജിവെച്ചു

മുംബൈ: പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ഭീമൻമാരായ സൊ​മാറ്റോയുടെ സഹസ്​ഥാപകനും ചീഫ്​ ഓപ്പറേറ്റിങ്​ ഓഫിസറുമായ ഗൗരവ്​ ഗുപ്​ത രാജിവെച്ചു. സൊമാറ്റോയുമായുള്ള ആറുവർഷ​ത്തെ സേവനം അവസാനിപ്പിച്ചാണ്​ ഗൗരവ്​ ഗുപ്​തയുടെ രാജി.

കമ്പനിയിൽ നിന്ന്​ പുറത്തുപോകാനുള്ള യഥാർഥ കാരണം അറിവായിട്ടില്ല. ഗൗരവ് ഗുപ്തയുടെ രാജിക്കാര്യം സൊമാറ്റോ സി ഇ ഒ ദീപിന്ദര്‍ ഗോയല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

2015 ലാണ്​ ഗുപ്​ത സൊമാറ്റോയുടെ ഭാഗമാകുന്നത്​. 2018ൽ ചീഫ്​ ഓപ്പറേറ്റിങ്​ ഓഫിസറായി.​ സൊമാറ്റോയുടെ ഐ.പി.ഒയിൽ നിർണായക സാന്നിധ്യമായിരുന്നു ഗുപ്​ത.

Related posts

Leave a Comment