കേരളത്തിൽ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു ; തിരുവനന്തപുരം നഗരത്തിൽ 13 പേരിലാണ് രോഗം കണ്ടെത്തിയത് .

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ 13 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്തവരിൽ കൂടുതൽ പേരും ആരോഗ്യ പ്രവർത്തകരാണ്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പത്തു പേരിലാണ് രോഗം കണ്ടെത്തിയത്. ഡെങ്കിപ്പനിക്കും ചിക്കൻഗുനിയക്കും സമാനമായ രോഗലക്ഷണമാണ് സിക്ക വൈറസിനും.

കൊതുകുകൾ വഴി പടരുന്ന രോഗമാണ് സിക്ക. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാറില്ല.എന്നാൽ ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളർച്ചക്കുറവ് ഉൾപ്പെടെ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലൂടെയുമാണ് രോഗം പടരുമെന്നത് വളരെ ശ്രദ്ധയോടെ കാണണം.

Related posts

Leave a Comment