Global
അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക, മൃതദേഹം രഹസ്യ താവളത്തിലേക്കു മാറ്റി

അമേരിക്ക: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക. ഞായറാഴ്ചയാണ് സവാഹിരി വധിക്കപ്പെട്ടതെങ്കിലും ഇന്നലെ രാത്രിയാൻ് യുഎസ് വാർത്ത പുറത്തു വിട്ടത്. മൃതദേഹം സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. സവാഹിരിയുടെ മുൻഗാമി ഒസാമ ബിൻ ലാദനെയും യുഎസ് അയാളുടെ ഒളിതാവളത്തിൽ യുഎസ് സേന വധിക്കുകയായിരുന്നു. ബിൻ ലാബന്റെ മൃതദേഹം പിന്നീട് ശാന്ത സസുദ്രത്തിലെവിടേ കെട്ടിത്താഴ്ത്തുകയായിരുന്നു.
യു എസ് പ്രസിഡൻറ് ജോ ബൈഡൻ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സി ഐ എ കാബൂളിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം ശക്തമാക്കിയിരുന്നു. അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു.
രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു.
Featured
ഭൂകമ്പത്തിൽ മരണ സംഖ്യ 5149, തുർക്കിയിൽ അടിയന്തിരാവസ്ഥ

- ജോഷിമഠിൽ വീണ്ടും പിളരുന്നു, കനത്ത ജാഗ്രത
ന്യൂഡൽഹി: തുർക്കി, സിറിയ എന്നിവിടങ്ങളിലെ വൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലടക്കം തുടർ പ്രകമ്പനങ്ങൾക്കു സാധ്യത. തുർക്കിയിലെ വൻ ഭൂചലനത്തിന്റെ സൂചനയാണോ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളരുന്ന സാചര്യത്തിനു പിന്നിലെന്നു ഭൗമ ശാസ്ത്രജ്ഞർ പരിശോധിക്കുന്നുണ്ട്. അതിനിടെ, തുർക്കിയിൽ പ്രസിഡന്റ് റിസെപ് തയ്യിപ് എർഡോഗൻ മൂന്നു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തുർക്കിയിൽ 3549 ഉം, തുർക്കിയിൽ 1600ഉം അടക്കം ഇതുവരെ 5149 പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരും.
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയിലുണ്ടാകുന്ന വിള്ളലുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുതിയ വിള്ളലുകളൊന്നും കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാലിപ്പോൾ വീണ്ടും വീടുകളിൽ അടക്കം ഭൂമി രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടായിരിക്കുകയണ്. മലയോര നഗരത്തിലെ അഞ്ച് പുതിയ കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടു.
സിംഗ്ധർ വാർഡിലെ വീടുകളിൽ വിള്ളലുകൾ വർധിച്ചതിനെ തുടർന്ന് ക്രാക്കോമീറ്റർ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തന്റെ വീടിന് വിള്ളലുകൾ വർധിച്ചതിനാൽ തന്റെ വീട് സുരക്ഷിതമല്ലാതാക്കാൻ പ്രദേശവാസിയായ ആശിഷ് ദിമ്രി പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തന്റെ വീട് സുരക്ഷിതമല്ലെന്ന് അടയാളപ്പെടുത്തിയിട്ടില്ലെന്നും കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടില്ലെന്നും ദിമ്രി അവകാശപ്പെട്ടു.
Cinema
നടി ഭാമയും ഭർത്താവും വഴിപിരിയുന്നു

കൊച്ചി: മൂന്നു വർഷത്തെ കുടുംബ ജീവിതത്തോട് നടി ഭാമ വിട പറയുന്നു. ഔദ്യോഗികമായി അറിയിപ്പില്ലെങ്കിലും ഭാമയും ഭർത്താവ് അരുൺ ജഗദീഷുമായുള്ള ബന്ധം തകർന്നെന്ന് സോഷ്യൽ മീഡിയ. അവരുമായി ബന്ധപ്പെട്ട സുഹൃത്തുക്കളാണ് വാർത്ത പുറത്തുവിട്ടത്.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ ഭാമ കുടുംബ സദസുകളിലെ ഇഷ്ടതാരമാണ്. മലയാളത്തിലെ മുൻനിര നായികയായി ഉയർന്നുവന്ന സമയത്തായിരുന്നു വിവാഹിതയായതും. 2020ൽ ബിസിനസുകാരനായ അരുൺ ജഗദീഷിനെ ഭാമ വിവാഹം കഴിച്ചു. തുടർന്ന് 2020 ഡിസംബറിൽ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞും പിറന്നു.
ഇതിനിടെ ഭാമ തന്റെ ഭർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതാണ് സംശയങ്ങൾക്ക് അടിസ്ഥാനം. ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായി. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ വിവാഹം ആ വർഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തോടെ നാട്ടിൽ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു ഇവരുടെ വിവാഹത്തിൽ കലാശിച്ചത്.
Featured
തുര്‍ക്കിയിലെ ഭൂകമ്പം; ഘാന ദേശീയ ഫുട്ബോൾ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു

അങ്കാറ : തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഘാന ദേശീയ ഫുട്ബോൾ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. അദ്ദേഹത്തിന്റെ നിലവിലെ ക്ലബ് ഹാറ്റെയ്സ്പോറിന്റെ വൈസ് പ്രസിഡന്റ് വിവരം സ്ഥിരീകരിച്ചു.
തലേന്ന് രാത്രി തുര്‍ക്കി സൂപര്‍ ലീഗില്‍ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നത്.
‘പരിക്കേറ്റ ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ ജീവനോടെ പുറത്തെടുത്തു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഡയറക്ടര്‍ ടാനര്‍ സാവുട്ട് ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു’ – ക്ലബ്ബ് വൈസ് പ്രസിഡന്റ് മുസ്തഫ ഒസാക്ക് റേഡിയോ ഗോള്‍ഡിനോട് പറഞ്ഞു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login